അഞ്ജുവിന്റെ വീട്ടുകാരെ പിറന്നാളിന് ക്ഷണിച്ച് ലക്ഷ്മിയമ്മ, തന്റെ വീട്ടുകാരെ വിളിക്കാത്തത് എന്താണെന്ന് അപ്പു, കുഞ്ഞ് ജനിക്കില്ലെന്ന് രാജേശ്വരി

സാന്ത്വനത്തിൽ ഇപ്പോൾ എല്ലാവരും വളരെ സന്തോഷത്തോടെ മുൻപോട്ട് പോകുകയാണ്. അതിനിടയിൽ രാജേശ്വരി വീണ്ടും അമരാവതിയിൽ എത്തിയിരിക്കുകയാണ്. അപ്പുവിന്റെ ആദ്യത്തെ കുഞ്ഞ് അലസിപ്പോയത് രാജേശ്വരി കാരണം ആയിരുന്നു. അതിനാൽ എല്ലാവരും ഇപ്പോൾ നല്ല രീതിയിൽ പരിചരിക്കുകയാണ് അപ്പുവിനെ. രാത്രി കടയിൽ നിന്നും വീട്ടിലേക്ക് പോകുന്ന ഹരിയുടെയും ബാലന്റെയും വണ്ടി രാജേശ്വരി തടയുകയും തന്നെ കള്ളപ്പേരിൽ വിളിച്ചത് നിങ്ങളിൽ ആരായാലും അനുഭവിക്കുമെന്നും പറയുകയും ചെയ്തു.

ആ സമയം രാജേശ്വരിയോട് ഹരി പറഞ്ഞത് നിങ്ങളെ വിളിച്ചത് താൻ ആണെന്നും നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ പോയി ചെയ്തോളാനുമാണ്. അതുവഴി വന്ന ശിവനും അഞ്ജുവും ഇത് കാണുകയും വണ്ടിയിൽ നിന്നും ഇറങ്ങി ശിവൻ വന്നയുടൻ രാജേശ്വരിയ്ക്ക് ആവിശ്യത്തിനുള്ള മറുപടി നൽകുകയും ചെയ്തു. എന്നാൽ രാജേശ്വരി പറഞ്ഞത് തമ്പി അപ്പുവിന്റെ പേരില്‍ എഴുതി തന്ന സൂപ്പര്‍ മാര്‍ക്കറ്റും പ്രോപ്പര്‍ട്ടിയും തനിക്ക് നൽകണം എന്നും അല്ലെങ്കിൽ താൻ സാന്ത്വനം കുടുംബത്തെ മുഴുവൻ നശിപ്പിക്കുമെന്നാണ്. അത് കേട്ട് രാജേശ്വരിയെ തല്ലാൻ ഹരി മുതിർന്നെങ്കിലും ഉടൻ ബാലൻ ഹരിയെ തടഞ്ഞു.

രാജേശ്വരി ഹരിയോട് പ്രസവത്തിന്റെ പേരിൽ അമരാവതിയിൽ കയറിക്കൂടാമെന്ന് കരുതിയെങ്കിൽ അത് നടക്കില്ലെന്നും പറഞ്ഞു. അതോടൊപ്പം ഹരിയോട് നിന്റെ കുഞ്ഞിന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചോളാനും ഭീക്ഷണിപ്പെടുത്തി. അത് കേട്ട് സങ്കടപ്പെട്ട ഹരിയെ ബാലനും ശിവനും അഞ്ജുവും ആശ്വസിപ്പിച്ചു. എന്നാൽ ഹരി പറഞ്ഞത് താൻ തന്റെ കുഞ്ഞിന്റെ മുഖം പോലും കണ്ടിട്ടില്ലെങ്കിലും അറിയില്ലെങ്കിലും എന്നും തന്നെ നോക്കി ചിരിയ്ക്കുന്ന ഒരു കുഞ്ഞു മുഖം തന്റെ മനസ്സിലുണ്ട് എന്നാണ് ഹരി പറഞ്ഞത്.

ഇന്ന് താൻ അത്രയധികം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന കുഞ്ഞിനെ കുറിച്ചാണ് അവർ പറഞ്ഞതെന്നും ഹരി പറഞ്ഞു. എന്നാൽ ഈ കാര്യങ്ങൾ ഒന്നും അപ്പിവിനോട് ആരും പറയരുതെന്നും ബാലൻ എല്ലാവരോടും പറഞ്ഞു. നാലാളും വീട്ടിൽ എത്തുമ്പോൾ എല്ലാവരും കുഞ്ഞിന് പേരിടുന്ന ചർച്ചയിലായിരുന്നു. അപ്പുവിന് പെണ്ണാണെങ്കിൽ കുഞ്ഞിനെ കല്യാണി എന്ന് വിളിക്കാമെന്നാണ് ലക്ഷ്മി പറഞ്ഞത്. എന്നാൽ ആ പേര് അപ്പുവിന് ഇഷ്ടമായില്ല. അതോടൊപ്പം ലക്ഷ്മിയമ്മയുടെ പിറന്നാളിന് അഞ്ജുവിന്റെ അച്ഛനും അമ്മയും വരുമെന്നു പറഞ്ഞപ്പോൾ തന്റെ ഡാഡിയെയും മമ്മിയെയും വിളിക്കണമെന് അപ്പു പറഞ്ഞത് ആരും മൈന്റാക്കിയില്ല.