അപ്പുവിനോട് നിലപാടിൽ മാറ്റമില്ലെന്ന് ലക്ഷ്മിയമ്മ, മനസ്സ് മാറ്റാൻ ശ്രമിച്ച് ദേവി, മമ്മിയും ഡാഡിയും വരുമ്പോൾ പോകുമെന്ന വാശിയിൽ അപ്പു

മോഡുലാർ കിച്ചണിനെ പറ്റിയുള്ള അഞ്ജുവിന്റെ ഐഡിയകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ ജോണിക്കുട്ടിയും മകൾ സൂസനും ശിവനുമെല്ലാവരും. അഞ്ജുവിന്റെ കഴിവിനെ കുറിച്ച് ശിവൻ ബാലനോടും ഹരിയോടും സംസാരിക്കുകയാണ്. എന്നാൽ ഇത് കേട്ട ബാലൻ പറയുന്നത് അഞ്ചു ഈ ബിസിനസിൽ വിജയിച്ചാൽ ശിവനും രക്ഷപ്പെടുമെന്നും അത് പോലെ അപ്പുവിന്റെ ഇഷ്ടത്തിനുള്ള ജോലി ഹരിയും നോക്കണമെന്നാണ്. അങ്ങനെ ഹരിയേയും ശിവനെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയാണ് ഇപ്പോൾ ബാലൻ.

 

അങ്ങനെ ജോലി കിട്ടിയാൽ അത് അപ്പോൾ നോക്കാമെന്നാണ് ഹരി ബാലനോട് മറുപടി പറഞ്ഞത്. എന്നാൽ എല്ലാവരും അവരവരുടെ ജോലികൾ കണ്ടെത്തി പോയാൽ പിന്നീട് ബാലേട്ടൻ ഒറ്റയ്ക്കാവില്ലേ എന്നാണ് ശത്രു പറയുന്നത്. എന്നാൽ ആരൊക്കെ എന്തൊക്കെ ജോലിയ്ക്ക് പോയാലും വൈകുനേരം ആകുമ്പോൾ എല്ലാവരും ഒരു കൂരയ്ക്ക് താഴെ തന്നെ വരുമെന്നും എല്ലാം നല്ലത് പോലെ മുൻപോട്ട് പോകുമെന്നാണ് ബാലൻ പായുന്നത്. എന്നാൽ അമരാവതിയിൽ അംബികയും തമ്പിയും അപ്പുവിനെ പ്രസവത്തിനായി കൂട്ടിക്കൊണ്ട് വരുന്ന കാര്യങ്ങൾ സംസാരിക്കുകയാണ്.

അപ്പുവിന്റെ കുഞ്ഞിനെ ചന്ദന തൊട്ടിലിൽ കിടത്തണം എന്നും അതും നമ്മൾ തന്നെ പണിയണം എന്നും അംബിക പറയുന്നുണ്ട്. എന്നാൽ അതിനൊന്നും വലിയ സന്തോഷം ഇല്ലാതെ നിൽക്കുകയാണ് തമ്പി. പേരക്കുഞ്ഞ് വരുന്നതിന്റെ സന്തോഷം ഒന്നും തമ്പിയുടെ മുഖത്ത് ഇല്ലെന്നാണ് അംബിക പറയുന്നത്. ചടങ്ങിന്റെ കാര്യങ്ങൾ സംസാരിക്കാൻ ഉടൻ തന്നെ സാന്ത്വനത്തിൽ പോകണം എന്നാണ് അംബിക തമ്പിയോട് പറയുന്നത്. എന്നാൽ സാന്ത്വനത്തിലേക്ക് ഇപ്പോൾ താൻ ഇല്ലെന്നാണ് തമ്പി പറയുന്നത്.

നാണക്കേട് കൊണ്ടാണ് വരാത്തത് എങ്കിൽ ഓരോന്ന് ചെയ്തു കൂട്ടുന്നതിന് മുന്‍പേ ചിന്തിക്കണമായിരുന്നു എന്നാണ് പറയുന്നത്. അതെല്ലാം അവിടെ ചെന്ന് ഹരിയുടെ അമ്മയോട് ഒരു മാപ്പ് പറഞ്ഞാല്‍ തീരാവുന്നതേയുള്ളു എന്നാണ് പറഞ്ഞത്. സാന്ത്വനത്തിൽ ഉള്ളവർ ആരും പക മനസ്സില്‍ കൊണ്ടു നടക്കുന്നവരല്ല എന്നാണ് പറയുന്നത്. എന്നാൽ അപ്പുവും അമ്മയും പരസ്പരം ഉമ്മയൊക്കെ കൊടുത്ത് തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം അവസാനിക്കുകയും ചെയ്തു. എന്നാൽ ബിസിനസിന്റെ കാര്യങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ നടക്കുന്ന സന്തോഷത്തിലാണ് ശങ്കരനും ശിവനും അഞ്ജുവും. അപ്പുവിനെ പ്രസവത്തിന് കൂട്ടിക്കൊണ്ട് വരാൻ ചേച്ചിയോട് ആലോചിക്കണം എന്നാണ് തമ്പി ആലോചിക്കുന്നത്.

 

Articles You May Like