ബിസിനസിന് തുടക്കം കുറിച്ച് ശിവനും അഞ്ജലിയും, ലക്ഷ്മിയമ്മയുടെ വാക്കിനെ ധിക്കരിച്ച് അപ്പു, എന്ത് ചെയ്യണമെന്നറിയാതെ ഹരിയും ദേവിയും

ബിസിനസ്സ് തുടങ്ങാനുള്ള ടെൻഷനിലാണ് ഇപ്പോൾ അഞ്ചു. എന്നാൽ ബിസിനസ് തുടങ്ങാൻ വൈകുന്തോറും അച്ഛൻ മേടിച്ച പണം ജോണിക്കുട്ടിയ്ക്ക് എങ്ങനെ തിരിച്ചു കൊടുക്കുമെന്ന പേടിയും അഞ്ജുവിനുണ്ട്. ബാലനും ഹരിയും ദേവിയും അപ്പുവും എല്ലാവരും ഇപ്പോൾ അഞ്ജുവും ശിവനും കറങ്ങാൻ പോയ സന്തോഷത്തിലാണ്. എന്നാൽ അതിന് ശേഷം ഹരിയും അപ്പുവും അമരാവതിയിൽ പോയപ്പോഴുള്ള വിശേഷങ്ങൾ എല്ലാവരോടും പറയുകയാണ്.

ആ സമയം ലക്ഷ്മിയമ്മ ദേഷ്യത്തോടെ പറയുന്നത് നിങ്ങൾ എന്തിനാണ് അമരാവതിയില്‍ പോയതെന്നും എപ്പോഴും ചതിയും വഞ്ചനയും മാത്രം ചെയ്യുന്ന നമ്മളെ തകര്‍ക്കാന്‍ വേണ്ടി മാത്രം ശ്രമിയ്ക്കുന്നവരുമായി ഇനിയൊരു ബന്ധവും വേണ്ടെന്നനാണ്. ആ സമയം അപ്പു ലക്ഷ്മിയമ്മയോട് പറഞ്ഞത് തനിക്ക് ഒരിക്കലും ഡാഡിയെയും മമ്മിയെയും ഉപേക്ഷിക്കാൻ കഴിയില്ലെന്നാണ്. അത് മാത്രമല്ല താൻ പ്രസവത്തിനായി അവർ വിളിക്കാൻ വന്നാൽ അവർക്കൊപ്പം പോകുമെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു.

എല്ലാവരോടും അപ്പു പറഞ്ഞത് തന്റെ കുഞ്ഞ് എവിടെയാണ് ജനിക്കേണ്ടതെന്ന് തീരുമാനയ്ക്കുന്നതെന്ന് താൻ ആണെന്നാണ്. മുറിയിൽ വെച്ച് ഹരിയോട് അപ്പു പറഞ്ഞത് നിന്റെ വീട്ടുകാരെ പോലെ തന്നെയാണ് തനിക്ക് തന്റെ വീട്ടുകാരും എന്നാണ്. എല്ലാവരും സംസാരിക്കുമ്പോൾ ആയിരുന്നു അഞ്ചു തന്റെ പുതിയ ബിസിനസ്സ് തുടങ്ങുന്ന കാര്യം ദേവി എല്ലാവരോടും പറഞ്ഞത്. എന്നാൽ ദേവി ഉദ്ദേശിച്ചത് കാര്‍ഷിക നഴ്‌സറി ബിസിനസ് തുടങ്ങുന്ന കാര്യം ആയിരുന്നു. അഞ്ചു പുതിയ ബിസിനസ്സ് തുടങ്ങുന്നതിനെക്കുറിച്ചും സ്വന്തമായി വരുമാനം തുടങ്ങുന്ന കാര്യത്തിൽ സന്തോഷമാണെന്നും സാന്ത്വനത്തിൽ ഉള്ളവർ അഞ്ജുവിനോട് പറഞ്ഞു.

എന്നാൽ മോഡുലര്‍ കിച്ചണ്‍ ആണ് പുതിയ ബിസിനസ്സ് എന്ന് അഞ്ജുവും ശിവനും ആരോടും ഇത് വരെയും പറഞ്ഞിരുന്നില്ല. അതേസമയം അഞ്ജുവിന് എല്ലാ പിന്തുണയും നൽകുന്ന ശിവനോട് ശിവന്റെ തോളില്‍ ചാരി കിടന്ന് നന്ദി പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ ശിവന്റെ സപ്പോർട്ടിൽ വളരെയധികം സന്തോഷത്തിലാണ് അഞ്ചു ഇപ്പോൾ. അഞ്ജുവിന്റെ ബിസിനസ്സ് എങ്ങനെ എങ്കിലും വിജയിപ്പിക്കാനുള്ള വലിയ ശ്രമത്തിലാണ് ശിവനും. ആ സമയം അഞ്ചു തന്റെ വീട്ടിൽ വിളിച്ച് തന്റെ പുതിയ ബിസിനസ്സ് തുടങ്ങുന്ന കാര്യം പറയുകയും സാന്ത്വനത്തിൽ ഉള്ളവർക്ക് സമ്മതമാണെന്നും സന്തോഷമാണെന്നും പറഞ്ഞു. ആ സമയം ഹരി അപ്പുവിന്റെയും അമ്മയുടെയും കാര്യത്തിൽ സങ്കടപ്പെട്ടിരിക്കുകയാണ്.

Articles You May Like