ചേച്ചിക്ക് പിന്നാലെ അനുജത്തിയും ഗർഭിണി, സാന്ത്വനത്തിലെ ഏറ്റവും പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ ഇന്ന് ഏറെ ആരാധകരുള്ള താരങ്ങളാണ് സ്വാന്ത്വനത്തിൽ ഉള്ളവർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത സാന്ത്വനത്തിന്റെ ഓരോ താരങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ടെലിവിഷൻ സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായ സാന്ത്വനത്തിൽ ഹരിയുടെ ഭാര്യ അപ്പുവിന്റെ അനിയത്തി അമ്മുവായി എത്തിയ കല്യാണി സുനിൽ തുടക്കകാലത്ത് പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു എങ്കിൽ പോലും ഇടക്കാലത്ത് അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയുണ്ടായി. കല്യാണി സുനിൽ ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. കനൽ പൂവ് പരമ്പരയിൽ വില്ലത്തി വേഷത്തിൽ എത്തിയ കല്യാണി അടുത്തിടെയാണ് വിവാഹിതയായത്. ആറുമാസങ്ങൾക്ക് അപ്പുറം തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

താൻ അമ്മയാകാൻ ഒരുങ്ങുന്നു എന്നാണ് കല്യാണി പോസ്റ്റിലൂടെ പറയുന്നത്. ബേബി ലോഡിങ്… ഞങ്ങളുടെ കുഞ്ഞുവാവയെ കാത്തിരിക്കുന്നു. പ്രഗ്നൻസി അനൗൺസ്മെൻറ്, പ്രഗ്നൻസി റിവീൽ, ന്യൂ മാം, ആക്ട്രസ് എന്നീ ഹാഷ് ടാഗുകളോട് കല്യാണി പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്. താരലോകത്തെ സുഹൃത്തുക്കൾ അടക്കം നിരവധി പേരാണ് കല്യാണിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി അനൂപ് ആണ് കല്യാണിയെ ജീവിതസഖിയാക്കാൻ തയ്യാറായത്. പക്കാ അറേഞ്ച്ഡ് മാരേജ് ആണ് എങ്കിൽ പോലും ഇരുവരുടെയും പ്രണയ വിവാഹമാണെന്ന് തരത്തിലുള്ള ഗോസിപ്പുകൾ പരന്നിരുന്നു. കുടുംബ സുഹൃത്തുക്കൾ ആണ് ഇരുവരും. വിവാഹശേഷം അഭിനയത്തിൽ തുടരും എന്നതിന് യാതൊരു സംശയവും ഇല്ലെന്നും ഭർത്താവിനും വീട്ടുകാർക്കും അതിൽ സന്തോഷമാണുള്ളതെന്നും കല്യാണി മുൻപ് പറഞ്ഞിരുന്നു

സൂര്യ ടിവിയിലെ കനൽ പൂവിൽ നെഗറ്റീവ് കഥാപാത്രമായാണ് കല്യാണി ഇപ്പോൾ അഭിനയിച്ചു വരുന്നത്. ഏട്ടന്മാരുടെ ഒരേയൊരു പെങ്ങൾ, നാത്തൂന്മാരെ ഏറെ ഉപദ്രവിക്കുന്ന കുശുമ്പിയായി കല്യാണി പ്രത്യക്ഷപ്പെടുമ്പോൾ ഗർഭിണിയായ അവസ്ഥയിൽ താരം ആ വേശത്തിൽ നിന്ന് വിട്ടുനിൽക്കുമോ എന്നാണ് ആരാധകർക്ക് അറിയാനുള്ളത്. വിവാഹം കുറച്ച് നേരത്തെയാണ് അത് എൻറെ വീട്ടിൽ അത്യാവശ്യം ജാതകത്തിൽ ഒക്കെ വിശ്വസിക്കുന്ന ആളുകൾ ആണുള്ളത് അതാണ് വിവാഹം നേരത്തെ നടത്തിയത് എന്ന് താരം മുൻപ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ അതിത്തിരി നേരത്തെ ആയി പോയതുകൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ലെന്നും താരം കൂട്ടിച്ചേർത്തിരുന്നു.