
“ഭാമ മൊഴിമാറ്റി പറഞ്ഞത് അതുകൊണ്ടാണ്, വിവാഹ മോചനവും അതിനെ ചുറ്റിച്ചുപറ്റിയാണ്, അങ്ങനെ ചെയ്തില്ലെങ്കിൽ കുടുംബ ജീവിതം തകരും” സന്തോഷ് വർക്കി
നിവേദ്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തി മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് ഭാമ. നിരവധി സിനിമകളിൽ വേഷമിട്ട ഭാമ താരം ഏറെ കാലത്തോളം അഭിനയ മേഖലയിൽ സജീവമായി തുടർന്നിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം കഴിയുന്നത്. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് ഭാമ. രണ്ട് വയസ്സുള്ള ഒരു മകളാണ് ഭാമയ്ക്കുള്ളത്. എന്നാൽ ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഭാമയുടെ വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ഭാമയെ ഭർത്താവോ എത്തിയിട്ടില്ല.

സോഷ്യൽ മീഡിയയിൽ സജീവമായ ഭാമ സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്ക് വെച്ച് കൊണ്ട് എത്താറുണ്ട്. വിവാഹ മോചന വാർത്തയിൽ എത്രത്തോളം സത്യാവസ്ഥ എന്നത് ഇത് വരെയും വ്യക്തമായിട്ടില്ല. ദുബായിയിലെ ബിസിനസ്സുകാരനായ അരുണാണ് ഭാര്യയുടെ ഭർത്താവ്. ഇത് വരെയും പിണക്കം മാറിയില്ലേ തിരിച്ചു വരാൻ ആയില്ലേ എന്നാണ് വിവാഹ മോചന വാർത്തയിൽ പ്രതികരിച്ച് അരുൺ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഭാമയുടെ വിവാഹ മോചന വാർത്തയിൽ സന്തോഷ് വർക്കി പറഞ്ഞ കാര്യങ്ങളാണ്.

പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് ആറാട്ടണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി പറഞ്ഞത്. സിനിമ താരങ്ങളെ വിവാഹം കഴിച്ചാൽ ആർക്കും സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം ഒന്നും കിട്ടില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു. നടിമാർ വളരെ ഇമോഷണലാണെന്നും അത് കൊണ്ടാണ് പലരും നാല് വിവാഹം വരെ കകഴിക്കുന്നതെന്നും സന്തോഷ് പറയുന്നു. ദിലീപ് കേസിൽ ഭാമ വിവാഹം കഴിഞ്ഞതിന് ശേഷമാണ് മൊഴി മാറ്റി പറഞ്ഞതെന്നും അതിന് കാരണം കുടുംബജീവിതവുമായി മുൻപോട്ട് പോവാൻ വേണ്ടിയാണെന്നും സന്തോഷ് പറഞ്ഞു.

കൂടാതെ കേസിന് പിന്നാലെ പോവാൻ തനിക്ക് വയ്യാത്തതാണ് കാരണം എന്നും പറയുന്നു. ഇതിനൊക്കെ കൂടി ഭാമയ്ക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ഡിവോഴ്സ് എന്നും സന്തോഷ് വർക്കി പറഞ്ഞു. എന്നാൽ സന്തോഷ് വർക്കിയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമെന്റുകളാണ് വരുന്നത്. ഭാമ ചെയ്തത് തെറ്റാണ്. പക്ഷെ അവർ ഒരു മോശം അവസ്ഥയിലൂടെ കടന്ന് പോവുമ്പോൾ ഇത്തരത്തിൽ സംസാരിക്കുന്നത് ശെരിയാണോ എന്നാണ് കമെന്റുകൾ. ഒരാൾക്ക് മോശം അവസ്ഥ വരുമ്പോൾ അല്ല ഇത്തരത്തിൽ സംസാരിക്കേണ്ടതെന്നും കമെന്റുകളിലൂടെ പലരും പറഞ്ഞു.