“ഞങ്ങളുടെ പ്രണയം അങ്ങനെ ആയിരുന്നു, പലർക്കും വിശ്വാസമില്ലെന്നും പറഞ്ഞു, എനിക്കൊരു മകൾ ഉണ്ട്” സംഗീത

സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിമാരിൽ ഒരാളാണ് നടി സംഗീത. ശ്രീനിവാസൻ നായകനായി എത്തിയ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ശ്രീനിവാസന്റെ നായികയായാണ് സംഗീത എത്തുന്നത്. യഥാർത്ഥത്തിൽ മലപ്പുറം സ്വദേശിയായ സംഗീത മാധവന്‍നായരുടെയും പത്മയുടെയും മകളാണ് നടി സംഗീത. സിനിമ മേഖലയിൽ സജീവമായിരിക്കുമ്പോൾ ആയിരുന്നു സംഗീത തന്റെ അച്ഛന്റെ ബിസിനസ്സ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് താമസം മാറുന്നത്. 1978 ല്‍ സ്‌നേഹിക്കാന്‍ ഒരു പെണ്ണ് എന്ന മലയാള ചിത്രത്തിലൂടെ ആണ് താരം ആദ്യമായി സിനിമ മേഖലയിലേക്ക് എത്തുന്നത്.

പിന്നീട് മലയാളത്തിലെ പ്രശസ്ത സിനിമകളായ അനിയന്‍ ബാവ ചേട്ടൻ ബാവ, വാഴുന്നോര്‍, ക്രൈം ഫയല്‍ തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ സംഗീത അഭിനയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അതിന് ശേഷം മലയാളത്തിന് പുറമെ തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും സംഗീത അഭിനയിച്ചിരുന്നു. തമിഴ് സിനിമ ക്യാമറാമാനായ എസ് ശരവണനെയാണ് സംഗീത വിവാഹം കഴിച്ചത്. തന്റെ സിനിമയുടെ ഷൂട്ടിങ് സമയത്താണ് തങ്ങൾ രണ്ട് പേരും കാണുന്നതും പരിചയപ്പെടുന്നതും എന്നാണ് സംഗീത പറഞ്ഞത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.

എന്നാൽ തങ്ങൾ പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്ന് ആരും വിശ്വസിച്ചില്ലെന്നാണ് താരം പറഞ്ഞത്. എന്നാൽ രണ്ട് പേർക്കും പരസ്പരം പ്രണയം ഉണ്ടായിരുന്നെങ്കിലും തങ്ങൾ രണ്ട് പേരും പരസ്പരം പറഞ്ഞിരുന്നില്ല എന്നാണ് താരം പറഞ്ഞത്. അതേസമയം വീട്ടിൽ പ്രണയം പറഞ്ഞപ്പോൾ ആദ്യം രണ്ട് പേരുടെയും വീട്ടിൽ സമ്മതിച്ചില്ലെന്നും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായെന്നുമാണ് താരം പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഒരിക്കൽ പൂവേ ഉനക്കാഗേ എന്ന ചിത്രത്തിന്റെ സംവിധായകനെ തങ്ങൾ കണ്ടപ്പോൾ അദ്ദേഹം തങ്ങളോട് പറഞ്ഞത് തങ്ങൾ ഒരിക്കലും വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ്.

ഇപ്പോൾ അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് താരം. ഇരുവർക്കും ഒരു മകളാണുള്ളത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ഒരു സിനിമയിലൂടെ നിരവധി ആരാധകരെയാണ് താരം നേടിയെടുത്തത്. താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരത്തിന്റെ വിശേഷങ്ങൾ ഒന്നും തന്നെ ആരും അറിയാറില്ല. ഇപ്പോൾ താരത്തിന്റെ അഭിമുഖം വീണ്ടും ചർച്ച ആയിരിക്കുകയാണ്.