“മക്കളുടെ പ്രൈവസിക്ക് വേണ്ടി താൻ ഇത് അവസാനിപ്പിക്കുകയാണ്, മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് മക്കളാണ്” സാന്ദ്ര തോമസ് പറയുന്നു

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാന്ദ്ര തോമസ്. നടിയായും നിർമാതാവായും മലയാള സിനിമയിൽ തിളങ്ങിയിട്ടുള്ള താരം സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ സജീവമാണ്. യുട്യൂബ് ചാനലിലൂടെ തന്റെ കുടുംബ വിശേഷങ്ങൾ സാന്ദ്ര പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ഭർത്താവ് വിൽസണും മക്കളുമൊക്കെ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. 2016 ലാണ് വിൽസണും സാന്ദ്രയും വിവാഹിതരാവുന്നത്. ഇരുവർക്കും ഇരട്ട പെൺകുട്ടികളാണ് ജനിച്ചത്.

മക്കളായ തങ്കകൊലുസിന്റെ വിശേഷങ്ങളാണ് സാന്ദ്ര കൂടുതലും ആരാധകരുമായി പങ്കിടാറുള്ളത്. ഇടക്കാലത്ത് സിനിമ നിർമ്മാണത്തിൽ നിന്ന് മാറി നിന്ന സാന്ദ്ര ഇപ്പോൾ വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ യൂട്യൂബിലൂടെ പുതിയൊരു വീഡിയോയോ പങ്കുവെച്ചു കൊണ്ടാണ് സാന്ദ്ര എത്തിയിരിക്കുന്നത്. ആരാധകർക്ക് ഒരു അറിയിപ്പ് നൽകുകയാണ് സാന്ദ്ര. മക്കളോടൊപ്പം സോഷ്യൽ മീഡിയയിൽ ലൈവ് വന്നിരിക്കുകയാണ്. ഏറെ സന്തോഷത്തോടെയാണ് സാന്ദ്ര സംസാരിച്ച് തുടങ്ങിയതെങ്കിലും ആരാധകർക്ക് അൽപ്പം സങ്കടമുണ്ടാക്കുന്ന കാര്യമാണ് താരം പറഞ്ഞത്. ഞങ്ങളുടെ 35ാ- മത്തെ ലൈവാണ് ഇതെന്നും ഒരു പ്രത്യേക കാര്യം പറയാൻ വേണ്ടിയാണ് ഈ വരവെന്നും പറഞ്ഞാണ് സാന്ദ്ര സംസാരിച്ചു തുടങ്ങുന്നത്.

മക്കളായ തങ്കവും കുല്‍സുവും ഇടയിൽ സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ യൂട്യൂബ് ചാനൽ നിര്‍ത്തുകയാണ്. എന്നാൽ പൂർണ്ണമായിട്ടും നിര്‍ത്തുകയല്ല എന്നും പറയുന്നു. ഇതിന് മുന്‍പും താൻ പറഞ്ഞിട്ടുള്ള പോലെ കുട്ടികൾ സ്‌കൂളില്‍ പോയി തുടങ്ങിയാൽ യൂട്യൂബ് നിര്‍ത്തുമെന്ന് ചാനല്‍ തുടങ്ങിയപ്പോൾ തന്നെ അറിയിച്ചിരുന്നു. മക്കളുടെ പ്രൈവസിയാണ് തനിക്ക് പ്രധാനപ്പെട്ട കാര്യം. ഇതിൽ നിന്ന് മറ്റ് ഗുണങ്ങൾ ഉണ്ടാവുമായിരിക്കും എന്നാലും എനിക്കേറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ പ്രൈവസിയാണ് എന്നും സാന്ദ്ര പറയുന്നു. എന്നോട് പേഴ്‌സണലായി ചോദിച്ചവരോട് താൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും സാന്ദ്ര പറയുന്നു.

നിര്‍ത്തുവാണോ എന്ന ചോദ്യങ്ങളുമായി ഒത്തിരിപേർ വന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അങ്ങനെ വീഡിയോ ഒന്നും ചെയ്തിരുന്നില്ല. പൂര്‍ണമായും നിർത്തരുതെന്നും ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ വീഡിയോ ചെയ്തൂടേ എന്ന് പലരും ചോദിച്ചിരുന്നു. അത് പരിഗണിക്കാവുന്ന കാര്യമാണെന്നും സാന്ദ്ര പറഞ്ഞു.  പൂര്‍ണമായും നിർത്താം എന്നായിരുന്നു ആദ്യം താൻ തീരുമാനിച്ചത്. മക്കളുടെ പ്രൈവസിക്ക് അതല്ലേ നല്ലത്, ആ തീരുമാനത്തെ കുറേപേര്‍ അനുകൂലിച്ചിരുന്നു. എന്നേയും മക്കളെയും നിങ്ങള്‍ അത്രത്തോളം മനസിലാക്കിയതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ആഴ്ചയിലൊരിക്കല്‍ വന്ന് നിങ്ങളെ കാണാന്‍ ശ്രമിക്കാം എന്നും പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചത്.