“ഭര്‍ത്താവിനോട് ദേഷ്യം വന്നാല്‍ ടൂത്ത് ബ്രഷ് കൊണ്ട് ക്ലോസറ്റ് കഴുകുന്ന സൈക്കോ, എന്തിനാണ് എന്ന് വെളിപ്പെടുത്താന്‍ പറ്റില്ല” സരയു മോഹൻ

അനേകം സഹ താര വേഷങ്ങളിലൂടെ സിനിമയിലെത്തിയ സരയു മോഹന്‍ പിന്നീട് നായിക വേഷങ്ങളും കൈകാര്യം ചെയ്തു കൊണ്ട് ആരാധകരെ സ്വന്തമാക്കി. അഭിനയിക്കാന്‍ നായിക വേഷം തന്നെ വേണം എന്നില്ല എന്ന മനോഭാവമുള്ള നടി കൂടെയാണ് സരയു. അഭിനയ സാധ്യതകളുള്ള വേഷമാണ് എങ്കിൽ താൻ ഒരു മടിയും കൂടാതെ ചെയ്യുമെന്ന് സരയു പറഞ്ഞിട്ടുണ്ട്. എന്നാല്‍ താൻ സിനിമയില്‍ കാണുന്നത് പോലെ ഒന്നുമല്ല യഥാര്‍ത്ഥ ജീവിതതത്തില്‍ എന്നാണ് ഇപ്പോൾ പറയുന്നത്.

താന്‍ ഒരു സൈക്കോ ആണെന്നാണ് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലൂടെ സരയു പറയുന്നത്. സരയു വേഷമിട്ട കഥാപാത്രങ്ങളിൽ ഇഷ്ടപ്പെട്ട റോളിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സൈക്കോ ആണ് എന്ന സംസാരം കടന്ന് വന്നത്. സാള്‍ട്ട് മാംഗോ ട്രീ എന്ന സിനിമയിലെ സരയുവിന്റെ വേഷമാണ് തനിക്ക് ഇഷ്ടം എന്ന് ഭര്‍ത്താവ് സനല്‍ പറയുന്നു. ആ ചിത്രത്തിൽ ഭര്‍ത്താവിനോട് ദേഷ്യം വന്നാല്‍ ടൂത്ത് ബ്രഷ് എടുത്ത് ക്ലോസറ്റ് കഴുകുന്ന സൈക്കോ കഥാപാത്രമാണ് സരയു.

സിനിമയിലെ കഥാപാത്രം മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും താൻ ഒരു സൈക്കോ ആണെന്ന് സരയു പറയുന്നു. എന്നാല്‍അത്തരത്തിലുള്ള ക്രൂര വിനോദങ്ങള്‍ ഒന്നും ഇല്ല എന്നും സരയു പറയുന്നുണ്ട്. പക്ഷെ എടാ നീ പറയുമ്പോള്‍ സൂക്ഷിച്ചോ, ഇല്ലെങ്കില്‍ അവള്‍ നിന്റെ ബ്രഷ് എടുത്ത് ക്ലോസറ്റ് കഴുകി വയ്ക്കും എന്ന് സനലിന്റെ കൂട്ടുകാര്‍ ഇടയ്ക്ക് പറയാറുണ്ട്. എന്നും എല്ലാവരും ഓര്‍ത്ത് വെയ്ക്കുന്ന വേഷം കൂടി ആയതിനാലാണ് തനിക്ക് സാള്‍ട്ട് മാംഗോ ട്രീയിലെ വേഷം അത്രയ്ക്കും ഇഷ്ടപ്പെട്ടത് എന്നാണ് സനല്‍ പറഞ്ഞത്.

താനൊരു ഷോട്ട് ടെംപഡ് ആയിട്ടുള്ള ആളാണ്. എന്നാൽ കുറച്ച് സമയം കഴിഞ്ഞാല്‍ എന്തിനാണ് ദേഷ്യം പിടിച്ചത് എന്ന് പോലും താൻ മറന്ന് പോകും. ഞങ്ങളുടെ വഴക്ക് അധിക നേരം ഒന്നും നീണ്ട് നിൽക്കാറില്ല എന്നും സനലും സരയുവും പറയുന്നു. ഞങ്ങൾ തമ്മിൽ വഴക്കിട്ട് കഴിഞ്ഞാല്‍ അത് ആദ്യം സോള്‍വ് ചെയ്യുന്നത് സനല്‍ ആണെന്നും പലപ്പോഴും സരയു വഴക്കിട്ടത് മറന്ന് പോവുകയാണ് ഉണ്ടാവാറുള്ളത് എന്നും പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഭർത്താവുമൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചു കൊണ്ട് എത്താറുണ്ട്.