ഹന്ന മോളുടെ ആ ആഗ്രഹവും നടത്തി കൊടുത്തു; സലീം കോടത്തൂറിനെ അഭിനന്ദിച്ച് പ്രേക്ഷകർ

സലീം കോടത്തൂരും മകള്‍ ഹന്നയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ്. ഗാനമേളയും ചാനല്‍ പരിപാടികളുമൊക്കെയായി ഇരുവരും സജീവമാണ്. മകളുടെ പേരില്‍ താൻ അറിയപ്പെടുന്നതില്‍ സന്തോഷമേ ഉള്ളു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുറവുകളില്‍ സങ്കടപ്പെടാതെ മകളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മകളെ പോത്സാഹിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സങ്കടങ്ങളിലേക്ക് നോക്കി ഇരിക്കുന്നതിന് പകരം നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിലേക്ക് നോക്കാന്‍ താൻ പഠിച്ചത് മകളിലൂടെയാണ് എന്നും സലീം കോടത്തൂര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ഉംറ ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടാണ് സലീം കോടത്തൂര്‍ എത്തിയിരിക്കുന്നത്.

ഹന്ന മോളോടൊപ്പം ആ പുണ്യ ഭൂമിയില്‍ എന്ന ക്യാപ്ഷനും നൽകിയാണ് സലീം കോടത്തൂര്‍ ഹന്നയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. അതീവ സന്തോഷത്തോടെ മകളേയും പിടിച്ച് നില്‍ക്കുന്ന സലീമിന്റെ ഫോട്ടോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. അത്രയും ആഗ്രഹിച്ചു പോയതുകൊണ്ടല്ലേ ആ പാട്ടിന്റെ വരികളും അങ്ങനെ ആയത്. ഹന്ന മോളോടൊപ്പം ഉംറ ചെയ്യണം എന്ന ആഗ്രഹം സഫലമായില്ലേ. മകൾ പാടിയ പാട്ട് അർത്ഥവത്തായി തുടങ്ങി ഹന്ന മോളുടെ ആ ആഗ്രഹവും സഫലമായി എന്നൊക്കെയാണ് ആരാധകർ പറഞ്ഞത്.

ഏകദേശം ആയിരത്തി അഞ്ഞൂറോളം മാപ്പിള പാട്ടുകള്‍ താൻ പടിയിട്ടുണ്ടെങ്കിലും ഇതുപോലൊരു വേദിയില്‍ നിൽക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മകള്‍ക്കൊപ്പം സ്റ്റേജിലെത്തിയ സലീം അന്ന് പറഞ്ഞിരുന്നു. മമ്മൂട്ടിയില്‍ നിന്നായിരുന്നു അന്ന് ഹന്ന മോൾ പുരസ്‌കാരം ഏറ്റു വാങ്ങിയത്. ലോകം തെറ്റായി കാണില്ലായിരുന്നുവെങ്കില്‍ താൻ മകളുടെ കാലില്‍ തൊട്ട് നമസ്‌കരിച്ചേനെ എന്നും സലീം പറഞ്ഞു. വാപ്പയും മകളും ഒന്നിച്ചുള്ള വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ ക്ഷണ നേരം കൊണ്ട് വൈറലാവാറുണ്ട്.

ദൈവത്തിന്റെ വിധിയാണ് അതിനോട് പൊരുത്തപ്പെടുക എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ മാറ്റി പറയിപ്പിച്ചു. വിധിക്ക് ഒപ്പമല്ല വിധിക്ക് എതിരെ ആണ് ഞങ്ങൾ പോരാടിയതെന്നു സലിം തന്നെ പറഞ്ഞിട്ടുണ്ട്. അടുത്ത ജന്മത്തിലും തനിക്ക് ഹന്നയുടെ ഉപ്പയായി ജീവിക്കണമെന്നും ഞങ്ങളുടെ കുടുംബത്തിലെ അഭിമാനവും സന്തോഷവുമാണ് എന്നും സലിം പറഞ്ഞു. ഗര്‍ഭിണിയായിരുന്ന സമയത്ത് എടുത്ത ഇഞ്ചക്ഷനാണ് മകളുടെ ഈ അവസ്ഥയ്ക്ക് കാരണമായത്. ഇഎസ്ആര്‍ കൂടിയപ്പോള്‍ ഒരു ഇഞ്ചക്ഷനെടുത്തിരുന്നു എന്നും അത് ഗര്‍ഭപാത്രത്തെ ബാധിക്കുകയായിരുന്നു. 48 മണിക്കൂര്‍ ആയുസേ ഉണ്ടാവുള്ളു എന്ന് ജനനസമയത്ത് പറഞ്ഞിരുന്നു എന്നും മകളെ കുറിച്ച് പറയുമ്പോൾ സലിം പറഞ്ഞിരുന്നു.