രണ്ട് മക്കള്‍ ഞങ്ങളെ വിട്ടുപോയി. മൂന്നാമത്തെ കുട്ടിയാണ് ഇവ, ഉയരെയില്‍ കുട്ടി പാര്‍വതിയായി എത്തിയത് ആ മകളായിരുന്നു; വെറുതെ അല്ല ഭാര്യയിലെ ജീവ-സജീവ് ദമ്പതികളുടെ ജീവിതത്തില്‍ സംഭവിച്ചത്

വെറുതെ അല്ല ഭാര്യ എന്ന ഷോയില്‍ക്കൂടി പല ദമ്പതികളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയിരുന്നു. ദമ്പതിമാരുടെ ഷോ ആയതിനാല്‍ തന്നെ പെട്ടെന്ന് ജന പ്രീതിയാര്‍ജിക്കാനും ഇത് കാരണമായി. ഈ ഷോയിലൂടെ വന്നവരില്‍ പലരും പിന്നീട് സിനിമകളില്‍ താരങ്ങളായി മാറി. ഇപ്പോഴിതാ സീ കേരളത്തിലെ ബസിംഗ ഫാമിലി ഷോയില്‍ ഇവര്‍ എത്തിയിരിക്കുകയാണ്. രണ്ട് കുട്ടികളുമൊത്താണ് ഇവര്‍ ചാനലില്‍ വന്നത്. ഹിന്ദി അധ്യാപക നായ സജീവും ഭാര്യ ജീവയും ഷോ കാണുന്നവര്‍ക്കെല്ലാം ഇഷ്ടമുള്ള ദമ്പതികളായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെ പറ്റി അധികമാര്‍ക്കും അറിയാത്ത സങ്കട കഥയും ഒപ്പം വെറുതെ അല്ല ഭാര്യയ്ക്ക് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളും ഇവര്‍ പങ്കു വച്ചു.

വെറുതെ അല്ല ഭാര്യയ്ക്ക് ശേഷം ജനപ്രീതി ലഭിച്ചു. എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ജീവയ്ക്ക് കുറച്ച് സിനിമകളൊക്കെ ചെയ്യാന്‍ പറ്റി. അത്‌ മൂലം മക്കള്‍ക്കും അവസരമുണ്ടായി. തന്റെ മൂത്ത മകളായ ഇവയാണ് ഉയരെ എന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ ചെറുപ്പ കാലം അഭിനയിച്ചത്. ഇളയ മകള്‍ കുറെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഇതൊക്കെയാണ് തങ്ങള്‍ക്ക് ഷോയിലൂടെ ലഭിച്ച സൗഭാഗ്യമെന്ന് പറയുന്നത്. ഇവ ഞങ്ങലുടെ ആദ്യത്തെ കുട്ടിയല്ലായെന്ന് ജീവയും സജീവനും പറയുകയാണ്‌. അവള്‍ ഞങ്ങളുടെ മൂന്നാമത്തെ കുട്ടിയാണെന്നും ഇരുവരും പറയുന്നു.

പതിനെട്ടാമത്തെ വയസിലാണ് എന്റെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവും ഞാനുമായി പത്തു വയസിന് വിത്യാസമുണ്ട്. എന്റെ പഠനം കഴിഞ്ഞിട്ട് മതി കുട്ടികളെന്ന് ഞങ്ങള്‍ ഇരുവരും തീരുമാനിച്ചിരുന്നു. പഠനം കഴിഞ്ഞ ശേഷം ഗര്‍ഭിണിയായപ്പോള്‍ പക്ഷേ അത് അബോര്‍ഷനായി പോവുകയായിരുന്നു. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഗര്‍ഭിണിയായി. ഒരുപാട് ശ്രദ്ദിച്ചിരുന്നു ആ സമയത്ത്. ഒടുവില്‍ കുട്ടിയെ പ്രസവിച്ചു. എന്നാല്‍ ജനിച്ചപ്പോഴേ കുഞ്ഞിന് ശ്വാസതടസം ഉണ്ടായിരുന്നു. പെണ്‍ കുട്ടിയായിരുന്നു. അങ്ങനെ വെന്റിലേറ്ററില്‍ വച്ചതിന് ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു പോകുമെന്ന് ഉറപ്പായതോടെ ഡോക്ടര്‍ ഒപ്പിട്ടു തരണമെന്ന് പറഞ്ഞു.

ആ സംഭവത്തോടെ മാനസികമായി ഞാന്‍ തകര്‍ന്നു. രണ്ടു ദിവസം കഴിഞ്ഞാണ് കാര്യം ഞാനറിഞ്ഞത്. തകര്‍ന്നുപോയ അവസ്ഥയായിരുന്നു അത്. രണ്ട് കുട്ടികള്‍ പോയതോടെ മറ്റുള്ളവരുടെ കുത്തു വാക്കുകളും പരിഹാസങ്ങളും കൂടി. പക്ഷേ അതില്‍ തളരാതെ ഞങ്ങള്‍ പ്രാര്‍്ത്ഥനയും ചികിത്സയുമായി ഞങ്ങളുടെ കുട്ടിക്കായി കാത്തിരുന്നു. മൂന്നാമതും ഗര്‍ഭിണിയായി. തുടക്കം മുതല്‍ വളരെ പേടിയായിരുന്നു. ആരോഗ്യ ത്തോടെ കുട്ടിയ കിട്ടണമെന്നായിരുന്നു പ്രാര്‍ത്ഥന. അങ്ങനെ കാത്തിരിപ്പുകള്‍ക്കും ഞങ്ങലുടെ കണ്ണീരിനുമൊടുവില്‍ ഇവയെ ഞങ്ങള്‍ക്ക് കിട്ടിയെന്ന് ജീവയും സജീവനും പറയുന്നു. ഒന്നര വര്‍ഷത്തിന് ശേഷം ഇളയ മകളും വന്നു. ഇപ്പോള്‍ വളരെ ഹാപ്പിയാണെന്നും ഇരുവരും പറയുന്നു.ദൈവം കുറെ സങ്കടം തന്നെങ്കിലും പിന്നീട് ഇരട്ടി സന്തോഷവും നല്‍കിയെന്നും ഇവര്‍ പറയുന്നു.