‘നാല്‍പതുകാരന് ഇരുപത്തി മൂന്ന് കാരിയോട് പ്രണയം’; നായകനായി സാജൻ സൂര്യയും നായികയായി നൂബിന്റെ ഭാര്യ ജോസ്ഫിനും

അനേകം മിനിസ്ക്രീൻ പരമ്പരകളിലൂടെ ആരാധകരെ സ്വന്തമാക്കിയ നടനാണ് സാജൻ സൂര്യ. ഇന്നും മിനിസ്‌ക്രീനിൽ സജീമായി നിൽക്കുന്ന ചുരുക്കം നടന്മാരിൽ ഒരാൾ കൂടിയാണ് സാജൻ സൂര്യ. അനേകം ടെലിവിഷൻ പരമ്പരകൾ ഇന്ന് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സിനിമാ പേരുകളില്‍ പരമ്പരകൾ പുറത്ത് വരുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. മലയാളത്തിലെ പഴയ പല ഹിറ്റ് ചലച്ചിത്രങ്ങളുടെയും പേരിലാണ് ഇപ്പോഴുള്ള പല മിനിസ്ക്രീൻ പരമ്പരകളും. ഇതാ വീണ്ടും ഒരു പുതിയ പരമ്പര സംപ്രേക്ഷണം ആരംഭിക്കാൻ പോവുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്.

വിജയ് ദേവരഗൊണ്ടയും രേഷ്മിക മന്ദനയും തകർത്ത് അഭിനയിച്ച തെലുങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയ ഗീതാ ഗോവിന്ദം എന്ന ചിത്രത്തിന്റെ പേരിലാണ് ഏഷ്യനെറ്റില്‍ പുതിയ പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ ആ സിനിമയായ ഗീതാഗോവിന്ദവുമായി ഈ മിനിസ്ക്രീൻ ഗീതാ ഗോവിന്ദത്തിന് യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന തൂവല്‍സ്പര്‍ശം എന്ന പരമ്പര കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഏഷ്യനെറ്റില്‍ പുതിയ സീരിയല്‍ ആരംഭിക്കുന്നത്. സാജന്‍ സൂര്യയും ജോസ്ഫിനും ആണ് പരമ്പരയിൽ നായികാ നായകനായി എത്തുന്നത്.

കുടുംബവിളക്കിലെ പ്രതീക്ഷ് എന്ന കഥാപാത്രമായി എത്തുന്ന നടന്‍ നൂബിന്റെ ഭാര്യയാണ് ജോസ്ഫിന്‍. തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയിൽ നായികയുടെ ബാല്യകാലം ചെയ്ത ജോസ്ഫിന്‍ അനേകം ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജോസ്ഫിന്റെ ആദ്യ പരമ്പര കൂടിയാണ് ഗീതാ ഗോവിന്ദം. ഇുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും നാല്‍പതുകാരനും അവിവാഹിതനും ആയ ഗോവിന്ദ് മാധവന്റെയും കഥയാണ് ഗീതാ ഗോവിന്ദം എന്ന പരമ്പരയുടെ ഇതിവൃത്തം. ബിസിനസ്സ് പ്രമുഖനായ ഗോവിന്ദ് കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്തതാണ് എല്ലാ സൗഭാഗ്യങ്ങളും. ഗോവിന്ദിന് അനിയത്തിയാണ് ഉള്ളത്. ആ അനിയത്തിയാണ് ഗോവിന്ദിന്റെ ലോകം.

എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന സാധാരണ പെണ്‍കുട്ടിയാണ് ഗീതാഞ്ജലി. ഇവരോടൊപ്പം പണം മാത്രമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രനും, കുടുംബത്തിന്റെ പ്രതാപത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന രാധികയുംകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവരൊക്കെ കൂടെ ആവുമ്പോള്‍ കഥയുടെ ദിശ തന്നെ മാറുകയാണ്.  നൂബിന്റെ ഭാര്യ ആദ്യമായി എത്തുന്ന പരമ്പര കൂടിയാണ് ഇത്. മറ്റ്‌ പരമ്പരകളെ പോലെ തന്നെ കണ്ണീർ പരമ്പര ആവരുത് എന്നാണ് പ്രേക്ഷകർ പറയുന്നത്.