ജോലിയും അഭിനയവും ഒരുമിച്ചാണ് കൊണ്ടു പോകുന്നത്‌, എനിക്ക് വേണ്ടി സ്വന്തം കരിയര്‍ വരെ ബ്രേക്ക് ചെയ്ത വ്യക്തിയാണ് എന്റെ ഭാര്യ; സാജന്‍ സൂര്യ

അങ്ങാടിപ്പാട്ട് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സാജന്‍ സൂര്യ. അന്ന് മുതല്‍ ഇന്ന്‌ വരെ നല്ലതും നെഗറ്റീവുമായ കഥാപാത്രങ്ങള്‍ ചെയ്ത് സാജന്‍ സൂര്യ എന്നും മിനിസ്‌ക്രീന്‍ ആരാധകരുടെ ഹൃദയം കീഴടക്കി. അഭിനയത്തിന് പുറമേ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എല്‍ ഡി ക്ലാര്‍ക്കുമാണ് താരം. തന്റെ സര്‍ക്കാര്‍ ഉദ്യോഗവും അഭിനയവും ഒരുമിച്ച്‌ കൊണ്ടുപോകുകയാണ് താരം അശ്വതി, ഡിറ്റക്ടീവ് ആനന്ദ്, ജ്വാലയായ്, സ്ത്രി, സ്ത്രീ ജന്മം, തുലാ ഭാരം, ഉണ്ണിയാര്‍ച്ച, സ്വാമി അയ്യപ്പന്‍, നിര്‍മാല്യം, അമ്മയ്ക്കായി, കുങ്കുമപ്പൂവ്, അമല, ഭാര്യ, മാമാങ്കം, കസ്തൂരിമാന്‍, ജീവിത നൗക, എന്റെ മാതാവ് തുടങ്ങി ഒട്ടനേകം സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗീതാ ഗോവിന്ദം എന്ന സീരിയലാണ് താരം ചെയ്യുന്നത്.വളരെ വിജയകരമായി പ്രേക്ഷേപണം തുടരുകയാണ് ഈ പരമ്പര.

ഭാര്യയും രണ്ടു പെണ്‍ മക്കളും അടങ്ങുന്നതാണ് സാജന്‍രെ കുടുംബം. തിരുവനന്തപുരത്ത് താരം കുടുംബ സമേതം താമസിക്കുന്നത്. ഇപ്പോഴിതാ വണ്‍ ഇന്ത്യാ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ പറ്റിയും കരിയറിനെ പറ്റിയുമൊക്കെ താരം പറയുകയാണ്. 23 വര്‍ഷമായി മിനി സ്‌ക്രീനില്‍ ഞാന്‍ സജീവമാണ്. ഏകദേശം 70 – 80 പരമ്പരകള്‍ ഇതിനകം ഞാന്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ഒരു സീരിയല്‍ മാത്രമേ ഒരു സമയം ചെയ്തിട്ടുള്ളു. കൂടുതല്‍ സെലക്ടീവാന്‍ നോക്കിയിട്ടുണ്ട്. ചെയ്യുന്നത് മനോഹരമാക്കാന്‍ നോക്കിട്ടുണ്ട്. ഞാന്‍ ജോലി ചെയ്യുന്നത് രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍രിലാണ്. ജോലി സ്ഥലത്ത് എല്ലാവരും തന്നെ ഒരു സാധാരണക്കാരനായിട്ടാണ് കാണുന്നത്.

അവിടെ എല്ലാവരും വളരെ സ്നേഹത്തിലാണ് തന്നോട്. അത് കൊണ്ട് തന്നെയാണ് എനിക്ക് ജോലിയും അഭിനയവും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനാകുന്നത്. ആരെങ്കിലും പാര പണിതാല്‍ എനിക്ക് രണ്ടും ഒരുമിച്ച് കൊണ്ടു പോകാന്‍ പറ്റില്ല. മിക്ക ഓഫീസുകളിലും പാരകള്‍ ഉണ്ട്. പക്ഷേ എന്റെ ഓഫീസില്‍ അങ്ങനെ ഒന്നുമില്ല. ആരും എനിക്ക് ദോഷം വരുത്തുന്ന ഒന്നും ചെയ്യാറില്ല. ഞാന്‍ സാധാരണക്കാരനായിട്ടാണ് എല്ലാവരോടും പെരുമാറുന്നത്. സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എനിക്കത്രയ്ക്ക് ബന്ധങ്ങളില്ല. സീരിയലില്‍ ഉള്ളവര് സിനിമ ചെയ്യുമ്പോള്‍ അവര്‍ ബിഗ് സ്‌ക്രീനിലുള്ളവരെ വച്ച് തന്നെയാണ് ചെയ്യുന്നത്.

അതിനവരെ കുറ്റം പറയാന്‍ പറ്റില്ല.  എനിക്ക് വേണ്ടി സ്വന്തം കരിയര്‍ വരെ ബ്രേയ്ക്ക് ചെയ്ത ആളാണ് എന്റെ ഭാര്യ. അവള്‍ക്ക് അതില്‍ വിഷമം ഉണ്ടോ എന്ന് ചോദിച്ചാല്‍ വിഷമം ഉണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ഡാന്‍സും ഡിസൈനിങും വീട്ടു കാര്യങ്ങളുമൊക്കെയായി വളരെ ബിസിയാണ്. രണ്ടു പെണ്മക്കളാണ് മാളവികയും മീനാക്ഷിയും. രണ്ടുപേരും തമ്മില്‍ ഏഴു വയസ്സിന്റെ വ്യത്യാസം ഉണ്ട്. അവര്‍ തമ്മില്‍ നല്ല അടിയുണ്ടാകും. എന്നാല്‍ നല്ല സ്നേഹവും ആണെന്നും താരം പറയുന്നു.

Articles You May Like