ഇനിയെല്ലാം നിയമപരമായി, തെളിവുണ്ട് കയ്യിൽ, അവളിൽ പ്രകാശം പരക്കും, വനിതാ ദിനത്തിൽ മകൾക്ക് പേരിട്ട് സിയ സഹദ് ദമ്പതികൾ

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പ്രഗ്നന്‍സിയായിരുന്നു കഴിഞ്ഞ മാസം സഹദിലൂടെ നടന്നത്. ഒരു കുഞ്ഞിന്റെ അമ്മയാവുകയെന്ന സിയയുടെ ആഗ്രഹത്തിന് മുൻപിൽ ഭർത്താവ് സഹദ് തന്നിലൂടെ സിയയ്ക്ക് ഒരു കുഞ്ഞിന് ജന്മം നൽകി. സിയയും സഹദും മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചായിരുന്നു ത്നങ്ങളും ഒരു കാണാമാനിക്കായുള്ള കാത്തിരിപ്പിലാണെന്ന വാർത്ത പ്രേക്ഷകരുമായി പങ്ക് വെച്ചത്. അന്ന് മുതൽ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പ്രെഗ്നൻസിയിലെ കുഞ്ഞതിഥിയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഒരു ലോകം മുഴുവൻ.

അച്ഛൻ കുഞ്ഞിന് ജന്മം നൽകുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഒരുപാട് വിമർശനങ്ങളും കളിയാക്കലുകളും ഇരുവർക്കുമെതിരെ വന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽ ഊതി പറത്തിക്കൊണ്ട് കോടിക്കണക്കിന് ആളുകളുടെ സ്നേഹത്തോടെയും പ്രാർത്ഥനയുടെയും അവളെത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ സിയയും സഹദും കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്. പ്രകാശിക്കുന്നവള്‍ എന്നർത്ഥം വരുന്ന സബിയ സഹദ് എന്നാണ് ഇരുവരും മകൾക്ക് നൽകിയ പേര്.

അതേസമയം ഈ ചടങ്ങ് വനിതാ ദിനത്തിൽ നടത്തണമെന്ന് തങ്ങൾ കരുതിയതല്ലെന്നും ഇരുവരും പറഞ്ഞു. പക്ഷെ കുഞ്ഞിന്റെ 28 ദിവസം വരുന്നത് നിന്നാണെന്നും പറഞ്ഞു. ഇനി തനിക്ക് നല്ലൊരു അമ്മയായി ജീവിക്കണമെന്നും മകൾക്ക് എല്ലാ കാര്യവും പറഞ്ഞ് കൊടുക്കണമെന്നുമാണ് ആഗ്രഹമെന്നും സിയ വ്യക്തമാക്കി. അതോടൊപ്പം നല്ലൊരു മോളായി കുഞ്ഞിനെ വളർത്തുമെന്നും പറഞ്ഞു. വിളിച്ചവരെല്ലാം ഈ ചടങ്ങിൽ പങ്കെടുത്തതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ഇരുവരും വ്യക്തമാക്കി. കുഞ്ഞിന്റെ പേര് കേട്ടപ്പോൾ ലിംഗം ഏതാണെന്ന് മനസ്സിലായല്ലോ എന്നും ഇരുവരും പറഞ്ഞു.

രണ്ട് പേരും ഒരുമിച്ചാണ് മകൾക്ക് പേരിട്ടതെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സിയാ എന്നും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് സഹദ് എന്നാണെന്നും അങ്ങനെ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നാണ് അറിഞ്ഞതെന്നും ഇരുവരും പറഞ്ഞു. സഹദ് റെസ്റ്റിലായിരുന്നു എന്നും മൂന്ന് മാസം നല്ല വിശ്രമം വേണമെന്നും പറഞ്ഞു. ഇപ്പോൾ ഈ ചടങ്ങിന് വേണ്ടിയാണ് പുറത്ത് ഇറങ്ങിയതെന്നും ചെറിയ ബുദ്ധിമുട്ടുകളുണ്ടെന്നും സഹദ് പറഞ്ഞു. ഇനിയും തങ്ങളുടെ ജീവിതത്തെ ചൊറിയാൻ വരുന്നവരെ വെറുതെ വിടില്ലെന്നും മോശം കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വെച്ചിട്ടുണ്ടെന്നും ഇനി നിയമപരമായി നേരിടാനാണ് തീരുമാനമെന്നും പറഞ്ഞു.

Articles You May Like