ചക്കപ്പഴത്തിലേക്ക് തിരിച്ചുവരുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി സബീറ്റ ജോർജ്, അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഉപ്പും മുളകും. അതുകഴിഞ്ഞാൽ ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന പരമ്പര ഏതെന്ന ചോദ്യത്തിന് ചക്കപ്പഴം എന്നായിരിക്കും ഉത്തരം. ഒരു കുടുംബത്തിൽ നടക്കുന്ന സാധാരണ സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് ചക്കപ്പഴം ചെയ്യുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ നിറഞ്ഞ സ്വീകാര്യത നേടാൻ ചക്കപ്പഴത്തിന് സാധിച്ചു. പരമ്പരയിലെ താരങ്ങൾക്ക് എല്ലാം വലിയ ആരാധകരും ഉണ്ട്. അവതാരികയായി കയ്യടി നേടിയ അശ്വതി ശ്രീകാന്ത്, നടൻ ശ്രീകുമാറും ഒക്കെ പരമ്പരയിലെ പ്രേക്ഷകർക്ക് പരിചിതമായ മുഖങ്ങൾ ആണെങ്കിൽ പോലും മറ്റുള്ളവരെല്ലാം പുതുമുഖങ്ങൾ തന്നെയായിരുന്നു. എന്നിരുന്നാൽ പോലും ഇവരെയൊക്കെ വളരെ പെട്ടെന്ന് പ്രേക്ഷകർ സ്വീകരിച്ചു.

അക്കൂട്ടത്തിൽ ഒരാളാണ് നടി സബീറ്റ ജോർജ്. പരമ്പരയിലെ ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സബീറ്റ ആളുകളുടെ കൈയ്യടി നേടി കൊണ്ടിരിക്കുന്നത്. ചക്കപ്പഴത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ലളിത ഉത്തമന്റെയും പൈങ്കിളിയുടെയും സുമേഷിന്റെയും അമ്മയായി വിലസുകയാണ്. എന്നാൽ കുറച്ചു മാസങ്ങൾക്ക് മുമ്പ് സബീറ്റ ചക്കപ്പഴത്തിൽ നിന്ന് പിന്മാറിയിരുന്നു. സബീറ്റയുടെ അപ്രത്യക്ഷിത പിന്മാറ്റം ആരാധകരെ നിരാശയിലേക്കാണ് കൊണ്ടെത്തിച്ചത്. ചില കാരണങ്ങൾ കൊണ്ട് തനിക്ക് പിന്മാറേണ്ടി വന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ താരം ആരാധകരോട് പങ്കുവെച്ച് വാർത്ത. തന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി. ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാൻ ആവില്ല. കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചിലസമയം നിശബ്ദതയാണ് ഏറ്റവും ശക്തമായത്. തുടർന്നും എവിടെയെങ്കിലും ഒക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്. എൻറെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യട്ടെ. ചേർത്ത് നിർത്തുക കഴിയുവോളം എന്നായിരുന്നു സബിറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ്

ഇതിനു മുൻപും ചില കാരണങ്ങൾ കൊണ്ട് താരം ചക്കപ്പഴത്തിൽ നിന്ന് പിന്മാറിയിരുന്നു എങ്കിലും നാളുകൾക്ക് ശേഷം തിരികെ വരികയായിരുന്നു. ഇപ്പോഴും പ്രേക്ഷകർ അത്തരത്തിലൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ താരം ഇപ്പോൾ അമേരിക്കയിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ താരം സേഫായി തിരിച്ചെത്തി മക്കളെ എന്ന് പറഞ്ഞുകൊണ്ട് പങ്കുവെച്ച് പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. നാട്ടിലേക്ക് സേഫ് ആയി എത്തിയെന്നാണ് സബീറ്റ പറയുന്നത്. അപ്പോഴും ചക്കപ്പഴത്തിലേക്ക് തിരികെ വരുമോ എന്ന് പ്രേക്ഷകർ ചോദിക്കുമ്പോൾ അത് പുതിയ ലളിതാമ ആയിരിക്കുമെന്നാണ് താരത്തിന്റെ മറുപടി