ഇന്ന് ഞാന്‍ ഏറെ സന്തോഷിച്ചതും ദുഖിച്ചതുമായ ദിവസമായിരുന്നു. തളര്‍ന്നു പോകുമ്പോള്‍ നിന്റെ സാമീപ്യം ഞാന്‍ ആഗ്രഹിച്ചിരുന്നു; മകന്റെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി നടി സബീറ്റ

ചക്കപ്പഴം എന്ന സീരിയല്‍ എല്ലാവരുടെയും പ്രിയപ്പെട്ട സീരിയലാണ്. അതിലെ വളരെ ശക്തയായ ഒരു കഥാപാത്രമായിരുന്നു ലളിതാമ്മ. അശ്വതി ശ്രീകാന്തിന്റെ അമ്മായി അമ്മയായിട്ടാണ് സബീറ്റ ജോര്‍ജ് എത്തിയത്. ലളിതാമ്മയെ ആരാധകര്‍ക്കെല്ലാം വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ കുറെ നാളുകള്‍ക്ക് മുന്‍പ് സീരിയലില്‍ നിന്ന ലളിതാമ്മ പിന്‍ മാറിയിരുന്നു. കാരണം വ്യക്തമാക്കിയില്ലെങ്കിലും സബീറ്റയുടെ പിന്‍മാറ്റം ആരാധകര്‍ക്കു വളരെ സങ്കടകരമായിരുന്നു. വിവാഹ ശേഷം അമേരിക്കയില്‍ സെറ്റിലായ സബീറ്റ പിന്നീട് അവിടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കേരളത്തിലെത്തുന്നത്. പിന്നീട് ചക്കപ്പഴം എന്ന സീരിയലിലേയ്ക്കും എത്തി.

പത്തു വര്‍ങ്ങള്‍ക്കു മുന്‍പ് വിവാഹ മോചിതയായ സബീറ്റയ്ക്ക് രണ്ടു കുട്ടികളാണ് ഉണ്ടായിരുന്നത്. ഒരു മകനും മകളും. മകന്‍ ഒരു ഭിന്ന ശേഷിക്കാരനായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആ കുട്ടി മരണപ്പെട്ടത്. അതിനെക്കുറിച്ച് താരം മുന്‍പ് തന്നെ തുറന്നു പറഞ്ഞിരുന്നു. തന്റെ മടിയില്‍ കിടന്നാണ് മകന്‍ അന്ത്യയാത്ര പറഞ്ഞതെന്നും അവന്‍ മരിച്ചത് എന്റെ കൈകളില്‍ മടിയില്‍ കിടന്നായിരുന്നു. മടിയില്‍ ഇരുത്തുമ്പോഴും കാലിലൊക്കെ ചൂടുണ്ടായിരുന്നുവെന്നും അപ്പോള്‍ ജീവന്‍ പോയതേയുള്ളൂവെന്നും താരം പറഞ്ഞിരുന്നു. അവന്‍ മരിച്ച ശേഷം ഞാന്‍ തകര്‍ന്നു പോവുകയോ അലമുറയിട്ട് കരയുകയോ ചെയ്തിരുന്നില്ലായെന്നും തന്റെ മകന്‍ പോരാളി ആയിരുന്നുവെന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്‍രെ മാകസിന് മൂന്നു ദിവസം മാത്രമേ ആയുസ് പറഞ്ഞിരുന്നുവെങ്കിലും അവന്‍ 12 വര്‍ഷം എന്നൊടാപ്പം ഉണ്ടായിരുന്നുവെന്നും താരം മകനെ പറ്റി വാചാലയായിട്ടുണ്ട്.

മകന്റെ ചിതാഭസ്മം ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്ന അമ്മയാണ് സബീറ്റ. മകന്റെ പേര് മാക്സല്‍ എന്നായിരുന്നുവെന്നും താന്‍ മാക്സ് എന്നു വിളിക്കുമ്പോള്‍ സന്തോഷം കൊണ്ട് അവന്‍ ചിരിക്കുമായിരുന്നു. തന്റെ ജീവിതത്തിലെ സന്തോഷവും ദുഖവും ഒരുമിച്ചുണ്ടായ ദിവസമായിരുന്നു അവന്റെ ജനനം. ഡെലിവറി സമയത്തെ മെഡിക്കല്‍ കൈപ്പിഴ മൂലം മകന്‍ ഒരു ഭിന്ന ശേഷിക്കാരനായി പോകുകയായിരുന്നുവെന്നും സബീറ്റ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ താരം തന്റെ മകന്‍രെ ജന്മ ദിനത്തില്‍ വളരെ വികാര ഭരിതമായ കുറിപ്പുമായി എത്തിയരിക്കുകയാണ്.

സ്വര്‍ഗത്തിലിരിക്കുന്ന എന്‍രെ മകന്‍ ഇന്നു എന്റെ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ അവന് പതിനെട്ടു വയസ്‌ പൂര്‍ത്തിയാകുന്ന ദിവസമായിരുന്നു ഇന്ന്. അവന്‍രെ ജന്മദിനം. അമ്മ വിഷമിക്കേണ്ട , ഞാനില്ലേ കൂടെ എന്നു പറഞ്ഞു സാന്ത്വനമേകാന്‍ നീ എന്‍രെ കൂടെ ഉണ്ടായിരുന്നങ്കിലെന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചു പോകുന്നു. ഹാപ്പി ബര്‍ത്തേ ഡേ മാക്‌സ് കുട്ടാ എന്നാണ് താരം തന്‍രെ മകന്റെ  ചിത്രങ്ങള്‍ പങ്കു വച്ചു കുറിച്ചിരിക്കുന്നത്. ഇത് ആരാധകരിലും നൊമ്പരമുണ്ടാക്കി. മാക്‌സ് ഇനിയും ഈ അമ്മയുടെ മകനായി ജനിക്കട്ടെയന്നും മാക്‌സിന് ഞങ്ങളും ബര്‍ത്തേ ഡേ നേരുകയാണെന്നും അവനിപ്പോള്‍ സ്വര്‍ഗത്തിലിരുന്ന് ഇതൊക്കെ അറിയുന്നുണ്ടാവുമെന്നും അവന്‍ ദൈവത്തിന്‍രെ മകന്‍ തന്നെയാണെന്നുമൊക്കെ ആരാധകര്‍ കുറിക്കുന്നു.