കഴിഞ്ഞ വര്‍ഷം ഭാര്യയ്‌ക്കൊപ്പം നിൽക്കാൻ കഴിയാത്ത സങ്കടം മാറ്റി റോണ്‍സണ്‍! കഴിഞ്ഞ വർഷം ഒന്നിച്ചിരിക്കാൻ കഴിയാത്തത് ബിഗ്‌ബോസ് കാരണമല്ലെന്നും റോൺസൺ

അനേകം മിനിസ്ക്രീൻ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് റോണ്‍സണ്‍ വിന്‍സെന്റ്. കഴിഞ്ഞ ബിഗ്‌ബോസ് സീസൺ ഫോറിൽ മത്സരാർത്ഥി കൂടിയായിരുന്നു റോൺസൺ. റോണ്‍സണ്‍ വിന്‍സെന്റിന് ഭാര്യയോട് എത്രത്തോളം സ്നേഹമുണ്ടെന്ന് മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ മനസ്സിലാക്കിയത് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരായിരുന്നു. 92 ദിവസം ബിഗ്ഗ് ബോസ് മലയാളം സീസൺ ഫോറിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് പോകാന്‍ ഏറെ ആഗ്രഹിച്ചിരുന്നു റോൺസൺ.

കാരണം ചോദിച്ചപ്പോൾ പറഞ്ഞ രണ്ട് കാര്യങ്ങളായിരുന്നു ഒന്ന് പ്രിയപ്പെട്ട ഭാര്യയെ കാണാന്‍, രണ്ട് നല്ല ഭക്ഷണം കഴിക്കാന്‍ എന്നുമാണ്. ബിഗ്ഗ് ബോസ് ഷോയില്‍ വച്ച് ഭാര്യയെ ഓര്‍ത്ത് കരയുന്ന റോണ്‍സണിന്റെ വീഡിയോയും എല്ലാം തന്നെ വൈറലായിരുന്നു. ബിഗ്ഗ് ബോസിൽ ശേഷം പുറത്തിറങ്ങുന്ന റോണ്‍സണെ കാണാന്‍ ഭാര്യ മുംബൈയിലേക്ക് പോയിരുന്നു. 92 ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെ കാണുന്ന സന്തോഷവും റോണ്‍സണ്‍ന്റെ വീഡിയോയിലൂടെ പങ്കുവച്ചു. ബിഗ്ഗ് ബോസ് ഷോയില്‍ പോയത് കാരണം തനിക്ക് പല ആഘോഷങ്ങളും നഷ്ടപ്പെട്ടിരുന്നു.

ഭാര്യയ്‌ക്കൊപ്പമുള്ള പല ആഘോഷങ്ങളും തനിക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു എന്നും റോൺസൺ പറഞ്ഞു. വിഷുവിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ഭാര്യ സ്‌ക്രീനില്‍ വന്നതും എല്ലാം തന്നെ വൈറലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വിവാഹ വാർഷികം ഒരുമിച്ച് ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വേറെയാണ്. ഇത്തവണ ഭാര്യയ്‌ക്കൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റോണ്‍സണ്‍. ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് റോണ്‍സണ്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എത്തിയിരിക്കുന്നത്.

“ഇത്തവണത്തെ വെഡ്ഡിങ് ആനിവേഴ്‌സറിയ്ക്ക് ഞങ്ങള്‍ ഒരുമിച്ചു കൂടി, ദൈവത്തിന് സ്തുതി’ എന്ന ക്യാപ്ഷൻ നൽകിയാണ് ഫോട്ടോ പങ്കുവെച്ചത്. മലേഷ്യയിലാണ് ഇത്തവണ റോൺസണും ഭാര്യ ഡോ. നീരജയും വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷം കൊവിഡ് 19 കാരണമാണ് തങ്ങൾക്ക് വിവാഹ വാര്‍ഷികം ഒരുമിച്ച് ആഘോഷിക്കാന്‍ കഴിയാതെ പോയത് എന്നും റോൺസൺ പങ്കുവെച്ച പോസ്റ്റിൽ നൽകിയിരിക്കുന്ന ഹാഷ് ടാഗില്‍ കുറിച്ചിട്ടുണ്ട്. നീരജയ്ക്ക് ഹോസ്പിറ്റല്‍ ഡ്യൂട്ടി ഉണ്ടായിരുന്നു എന്നും പാത്തു കൊണ്ടാണ് വിവാഹ വാര്‍ഷികം കഴിഞ്ഞ തവണ മിസ്സ് ആയത്. ഇത്തവണ ഞങ്ങൾക്ക് ഒന്നിച്ച് ആഘോഷിക്കാൻ സാധിച്ചതിലാണ് റോണ്‍സണിന്റെയും നീരജയുടെയും സന്തോഷം.