“5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ അവൻ എനിക്ക് കൊണ്ട് തന്നത്, അപ്പോഴാണ് ആ ഫീൽ ഒക്കെ തോന്നി തുടങ്ങിയത്, പിന്നീട് 9ൽ പഠിക്കുമ്പോഴാണ് തോന്നിയത്, മുട്ടയിൽ നിന്ന് വിരിഞ്ഞില്ലെന്ന് പറഞ്ഞു മമ്മി തല്ലിട്ടുണ്ട്” റിമി

മലയാളികള് ഏറെ ഇഷ്ടപ്പെടുന്ന ഗായികയാണ് റിമി ടോമി. മീശ മാധവൻ ചിത്രത്തിലെ ചിങ്ങമാസം വന്നുചേര്ന്നാല് എന്ന സൂപ്പര് ഹിറ്റ് ഗാനം ആലപിച്ചു കൊണ്ടാണ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് റിമി ടോമി കടന്നുവന്നത്. ശേഷം നിരവധി ഹിറ്റ് ഗാനങ്ങളാണ് റിമിയുടെ ശബ്ദത്തില് പിറവിയെടുത്തത്. സ്റ്റേജ് ഷോകളിലും റിമി നിറ സാന്നിധ്യമായിരുന്നു. പാട്ടിന് പുറമെ അവതാരികയായും നടിയായും റിമി തിളങ്ങിയിട്ടുണ്ട്. തന്റെ വിശേഷങ്ങളും യാത്രകളും വർക്ക്ഔട്ട് വീഡിയോകളുമൊക്കെ റിമി യൂട്യൂബിലൂടെ പങ്കുവെച്ചു കൊണ്ട് എത്താറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ റിമി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. കരിയറിൽ ഉയർച്ച നേടാൻ കഴിഞ്ഞു എങ്കിലും ജീവിതത്തിൽ പലപ്പോഴും തിരിച്ചടികൾ റിമിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 2008 ൽ ബിസിനസുകാരനായ റോയിസിനെ വിവാഹം കഴിക്കുകയും 2019 ൽ വേർപിരിയുകയായിരുന്നു. ശേഷം റിമി ഗംഭീര തിരിച്ചു വരവായിരുന്നു നടത്തിയത്. എന്നാൽ വിവാഹത്തിന് മുൻപ് തനിക്ക് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിമി തന്നെ പറഞ്ഞിട്ടുണ്ട്. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു റിമി തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞത്. അതിന്റെ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

എത്രാമത്തെ വയസിൽ ആയിരുന്നു റിമിയുടെ ആദ്യ പ്രണയം എന്ന എംജി യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റിമി. കലാകാരിയോ കലാകാരനോ ആവുമ്പോൾ ഫീലിങ്സ് ഉണ്ടായാൽ ഉണ്ടാവും. കഴിഞ്ഞ വാലന്റൈസ് ദിനത്തിൽ ഞങ്ങളുടെ റിയാലിറ്റി ഷോയിൽ പ്രണയത്തെ കുറിച്ച് പറയണം എന്ന് ഉണ്ടായിരുന്നു. അങ്ങനെ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് ഒക്കെ ചേർത്ത് പറഞ്ഞ് അത് വലിയ സംഭവമായി. വീണ്ടും ഞാൻ ചുമ്മാ ഒരു കഥ ഉണ്ടാക്കണോ? എന്നായിരുന്നു റിമിയുടെ മറുപടി.

പ്ലസ് ടു വിൽ പഠിക്കുമ്പോൾ തനിക്ക് ആത്മാർത്ഥമായി ഒരു പ്രണയം തോന്നിയിരുന്നു. പ്രണയമെന്ന ഫിലൊക്കെ തോന്നി തുടങ്ങിയത് ഒമ്പതാം ക്ലാസിലാണ്. അഞ്ചാം ക്ലാസ്സിൽ പടികുമ്പോൾ ഒരു പയ്യൻ അവൻ പൂന്തോട്ടത്തിൽ ഇരിക്കുന്ന ചിത്രം എനിക്ക് കൊണ്ടുവന്ന് തന്നിട്ടുണ്ട്. അന്ന് വീട്ടിൽ ഫോമിലായിരുന്നു. അപ്പുറത്തെ വീട്ടിലെ ഫോണിൽ വിളിച്ച ആളോട് എന്റെ മമ്മി ചൂടായിട്ടുണ്ട്. മുട്ടേന്ന് വിരിഞ്ഞില്ലെന്നും പറഞ്ഞ് എന്നെ തല്ലി. 8,9 ക്ലാസിലായപ്പോഴാണ് ആദ്യ പ്രണയം. ഫീൽ എന്താണെന്ന് കിട്ടിയതേ ഉള്ളു. കടുത്ത പ്രണയം ഒന്നും ആയിരുന്നില്ല റിമി പറഞ്ഞു.