ഞാൻ വിവാഹിതയാകുന്നു! നിങ്ങൾ എന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു, എനിക്ക് പറയാനുള്ളത് ഇത്രമാത്രം:റിമി ടോമി

ഗായിക, അഭിനയത്രി, മോഡൽ റിയാലിറ്റി ഷോ വിധികർത്താവ് തുടങ്ങി ഒരു താരത്തിന് ഏതൊക്കെ മേഖലയിൽ സ്ഥാനം ഉറപ്പിക്കാമോ അവിടെയൊക്കെ കൈവെച്ചിട്ടുള്ള ആളാണ് റിമി ടോമി. താരം ചെന്നെത്തിയിട്ടുള്ള മേഖലകൾ ഒന്നും തെറ്റിപ്പോയിട്ടില്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. എന്ത് കാര്യം ചെയ്താലും അത് 100% പൂർണ്ണതയിൽ എത്തിക്കാൻ റിമി ടോമിക്ക് സാധിച്ചിട്ടുമുണ്ട്. മഴവിൽ മനോരമയിൽ അവതരിപ്പിച്ചു വന്നിരുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലൂടെയാണ് റിമി കൂടുതൽ ജനപ്രിയയായി മാറിയത്. പിന്നണി ഗാന രംഗത്ത് തിളങ്ങി നിന്നിരുന്ന താരം എന്നും ഗാനാലാപനത്തിൽ ഒരു വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം പാട്ട് എന്ന രീതിയായിരുന്നു റിമി അവലംബിച്ചിരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കെടുക്കുന്ന വേദികളൊക്കെ എന്നും ആവേശവും ആരവവും നിറഞ്ഞതായിരുന്നു

ഒരുകാലത്ത് ഗാനമേളകളുടെ നിറസാന്നിധ്യമായിരുന്ന റിമി ജയറാം നായകനായ തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിനും തുടക്കം കുറിച്ചു. അതിനുശേഷം വിനീത് ശ്രീനിവാസന്റെ നായികയായി കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. നിലവിൽ ചില റിയാലിറ്റി ഷോകളുടെ വിധികർത്താവായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ഏഷ്യാനെറ്റിലെ കിടിലം, മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്നിവ അവയിൽ ചിലത് മാത്രമാണ്. കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് റിമി വിവാഹിതയായത്. വിവാഹശേഷം പതിയെ കലാരംഗത്ത് നിന്നും വിട്ടുനിന്ന താരം വിവാഹബന്ധം വേർപ്പെടുത്തി വീണ്ടും സോഷ്യൽ മീഡിയയിലും കലാം രംഗത്തും സജീവമാവുകയായിരുന്നു. പരസ്പരം ഒന്നിച്ചു പോകാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് തങ്ങൾ വേർപിരിയാൻ തീരുമാനിച്ചതെന്ന് റിമി വ്യക്തമാക്കിയിട്ടുണ്ട്

അതേസമയം പലപ്പോഴായി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് റിമി രണ്ടാമതും വിവാഹിതയാകാൻ പോകുന്നു എന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ നടത്തിവരുന്ന താരം ഇപ്പോൾ അതിലൂടെ തന്നെ വിവാഹത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. എൻറെ വിവാഹം അത് ഞാൻ പോലും അറിയാതെ പ്രചരിക്കുന്ന വാർത്തയാണ്. ദയവായി നിങ്ങൾ എന്നെ വിശ്വസിക്കുക. ഞാൻ ഉടനെ ഒരു വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെയൊക്കെ തന്നെ മുന്നോട്ടുപോകാനാണ് താൽപര്യപ്പെടുന്നത്. ഇത്തരം തെറ്റായ വാർത്തകൾ നിങ്ങൾ വിശ്വസിക്കില്ലെന്ന് ഞാൻ കരുതുന്നു. എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണെന്നായിരുന്നു റിമി പങ്കുവെച്ച് ഏറ്റവും പുതിയ വീഡിയോ.