എനിക്കിപ്പോഴും അന്ന് ചെയ്ത കാര്യത്തിന് കുറ്റബോധം തോന്നും, ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇന്നും അതൊക്കെ തന്റെ മനസിന് വേദന നല്‍കുന്നു; നടി രശ്മി സോമന്‍ മനസു തുറക്കുന്നു

carrierബാല താരമായി അഭിനയത്തില്‍ എത്തി പിന്നീട് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും വേറിട്ട അഭിനയ ശൈലി കൊണ്ട് ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞ നടിയാണ് രശ്മി സോമന്‍. സിനിമയേക്കാളും താരത്തിന് സീരിയലിലാണ് ആരാധകര്‍ ഉണ്ടായത്. ക്യാരക്ടര്‍ റോളുകളിലും അമ്മ റോളുകളിലുമൊക്കെ തിളങ്ങാന്‍ രശ്മിക്ക് കഴിഞ്ഞു. 1990ലാണ് താരം നമ്മുടെ നാട് എന്ന സിനിമയിലൂടെ ബാല താരമായി എത്തിയത്. പിന്നീട് ചക്രം, ആദ്യത്തെ കണ്‍മണി, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സാദരം, സാമൂഹ്യ പാഠം , എന്നു സ്വന്തം ജാനകിക്കുട്ടി, പ്രേം പൂജാരി, ഡ്രീമ്സ്, ശാരദ, അരയന്നങ്ങളുടെ വീട് തുടങ്ങി ഒട്ടെറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. സീരിയല്‍ സംവിധായകനായ നസീറിനെയാണ് താരം ആദ്യം പ്രണയിച്ച് വിവാഹം ചെയ്തത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ആ ബന്ധം പിരിഞ്ഞ് താരം മറ്റൊരു വിവാഹം കഴിച്ചു. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നീട് താരം അഭിനയത്തില്‍ സജീവമായത്.

അനുരാഗം എന്ന സീരിയലില്‍ വളരെ ശക്തമായ കഥാപാത്രമായിട്ടായിരുന്നു താരത്തിന്റെ തിരിച്ചു വരവ്. സോഷ്യല്‍ മീഡിയിയല്‍ വളരെ സജീവമായ താരമാണ് രശ്മി. നിലവില്‍ ഭാഗ്യ ലക്ഷ്മി എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ഇപ്പോഴിതാ താരം തന്‍രെ വിശേഷങ്ങള്‍ ഗ്രഹ ലക്ഷ്മിയുമായി പങ്കു വയ്ക്കുകയാണ്. തന്‍രെ വിശേഷങ്ങളും കരിയറിനെ പറ്റിയുമൊക്കെയാണ് താരം തുറന്നു പറയുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയത്തിലേയ്ക്ക് താനെത്തുന്നത്. വീട്ടിലാര്‍ക്കും ഞാന്‍ അഭിന.ിക്കാന്‍ പോകുന്നതിനോട് ഇഷ്ടമല്ലായിരുന്നു. അവര്‍ക്ക് ഞാന്‍ ന്നായി പഠിച്ചു ഒരു ഗവര്‍മെന്റ് ജോലിയൊക്കെ വാങ്ങുന്നതായിരുന്നു ഇഷ്ടം. സിനിമയില്‍ നിന്ന നിരവധി നായികാ അവസരങ്ങള്‍ തന്നെ തേടി എത്തിയിരുന്നു. കല്യാണ സൗഗന്ധികം , കാതല്‍ ദേശം എന്നീ ചിത്രങ്ങളിലെല്ലാം നായിക വേഷം തന്നെ തേടി എത്തിയതായിരുന്നു.

പക്ഷേ വീട്ടുകാര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. അതുകൊണ്ട് അതെല്ലാം വേണ്ടെന്ന് വച്ചു. അത് വലിയ കുറ്റബോധം തോന്നുന്ന കാര്യമാണ് ഇന്നും. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇന്നും അതൊക്കെ തന്റെ മനസിന് വളരെ വേദന നല്‍കുന്ന കാര്യങ്ങളാണ്. തന്റെ അഭിനയ ജീവിത്തില്‍ വളരെ ദുഖമുള്ളതും ഇനി ഒരിക്കലും ആവര്‍ത്തികാന്‍ പാടില്ലെന്ന് ഞാന്‍ തീരുമാനിച്ച കാര്യവും അതാണ്. ജീവിതത്തില്‍ പല ദുഖങ്ങളും തന്നെ തേടിയെത്തിയിട്ടുണ്ട്. അപ്പോള്‍ തനിക്ക് താങ്ങായത് ഗുരുവായൂരപ്പനാണ്. മുന്‍പ് അധികമാരോടും സംസാരിക്കാതെ എന്നിലേയ്കക്ക്‌ തന്നെ ഒതുങ്ങുന്ന ആളായിരുന്നു ഞാന്‍. പക്ഷേ പിന്നീട്‌ കുറച്ച് പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വന്നപ്പോള്‍ മാറണമെന്നു തോന്നി. ഇപ്പോള്‍ എല്ലാവരോടും അങ്ങോട്ട് കയറി സംസാരിക്കാന്‍ തുടങ്ങി. ഒരു മനുഷ്യന് ഏറ്റവും വലുത് സ്വാതന്ത്രമാണ്.

സ്വാതന്ത്രം ഇല്ലാത്തിടത്ത് സന്തോഷമുണ്ടാകില്ല. എന്‍രെ ജീവിതത്തില്‍ നിന്ന് ഞാന്‍ പഠിച്ച പാഠമാണത്. തന്‍രെ വിവാഹ ശേഷം ദുബായിലായിരുന്നു. കരിയറില്‍ ബ്രേക്ക് എടുത്ത വര്‍ഷങ്ങള്‍ തനിക്ക് അഭിനയം തന്നെയാണ് തന്റെ മേഖല എന്ന തിരിച്ചറിവ് ഉണ്ടാക്കുകയായിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന മോഹമായിട്ടായിരുന്നു രണ്ടാമത്തെ വരവ്. എന്നാല്‍ നല്ല കഥാപാത്രം സീരിയലില്‍ നിന്നാണ് വന്നതെന്നും ഇനി സിനിമയിലും കൂടുതല്‍ സജീവമാകാനാണ് ആഗ്രഹിക്കുന്നതെന്നും ഇനി കരിയറില്‍ ബ്രേക്ക് എടുക്കില്ലെന്നും താരം കൂട്ടി ചേര്‍ക്കുന്നു.

Articles You May Like