
അവള്‍ക്ക് ആഹാരം കഴിക്കാന്‍ പറ്റില്ലായിരുന്നു. നിനച്ചിരിക്കാതെ അവളുടെ മരണം എന്നെ തളര്‍ത്തി; സഹോദരിയും നടിയുമായ രേണുകയുടെ മരണത്തെ പറ്റി കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍
മലയാള സിനിമയില്‍ അമ്മ വേഷങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മ കഴിഞ്ഞിട്ടേ ബാക്കി ആരുമുള്ളൂ. മലയാളത്തിന്റെ സ്വന്തം അമ്മ എന്ന പേരിന് ഏറ്റവും അനുയോജ്യമായ നടിയാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയിലെ മിക്ക താരങ്ങളുടെയും അമ്മ വേഷത്തില്‍ കവിയൂര്‍ പൊന്നമ്മ എത്തിയിട്ടുണ്ട്. വ്യക്തി ജീവിതത്തില്‍ വലിയ വിജയങ്ങള്‍ കവിയൂര്‍ പൊന്നമ്മയെ തേടി എത്തിയിരുന്നു, എന്നാല്‍ ജീവിതം അത്ര സുഖമായിരുന്നില്ല. ഇപ്പോഴിതാ താരം തന്‍രെ സഹോദരിയും നടിയുമായിരുന്ന കവിയൂര്‍ രേണുകയുടെ മരണത്തെ പറ്റി മുന്‍പ് വ്യക്തമാക്കിയ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.

ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് 2004ല്‍ കവിയൂര്‍ രേണുക മരിക്കുന്നത്. കവിയൂര്‍ പൊന്നമ്മയ്ക്ക് വളരെ ഇഷ്ടമുള്ള സഹോദരി ആയിരുന്നു രേണുക, പ്രത്യേകിച്ചു രോഗമൊന്നും ആദ്യം കണ്ടു പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. രേണുകയും നിരവധി സിനിമകളില്‍ അമ്മ വേഷങ്ങളില്‍ എത്തിയിരുന്നു. വാഴുന്നോര്‍ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ദേയമായ വേഷം താരം കൈകാര്യം ചെയ്തിരുന്നു. നാടകത്തിലൂടെ അഭിനയത്തിലേയ്‌ക്കെത്തിയ പൊന്നമ്മയാണ് ആദ്യം സിനിമയില്‍ സജീവമായത്. കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് രേണുക അഭിനയത്തില്‍ എത്തുന്നത്.

നിനച്ചിരിക്കാത്ത നേരത്തായിരുന്നു സഹോദരിയുടെ മരണം. അതു തനിക്ക് ജീവിതത്തില്‍ വലിയ നഷ്ടവും വേദനയുമായിരുന്നു. വിവാഹ ജീവിതം തകര്‍ന്നതിനേക്കാള്‍ തന്നെ ദുഖിപ്പിച്ചത് തന്‍രെ സഹോദരിയുടെ മരണം തന്നെയായിരുന്നു. പ്ര്‌ത്യേകിച്ച് അസുഖമൊന്നും അവള്‍ക്കി ല്ലായിരുന്നു, പുള്ളിക്കാരി ആഹാരം ഒട്ടും തന്നെ കഴിക്കില്ലായിരുന്നു. അതിന്‍രെ കാരണമൊന്നും എനിക്കറിയില്ലായിരുന്നു. അങ്ങനെ ആഹാരം കഴിക്കാതെ ഇരിക്കുന്നത് വളരെ വൈകിയാണ് ഞാന്‍ അറിയുന്നത്. തലേ ദിവസം വരെ അവളെ ആ കാര്യത്തിന് ഞാന്‍ വഴക്ക് പറഞ്ഞിരുന്നു. അന്ന് ഞാന്‍ ഋഷി കേശിലായിരുന്നു. വടക്കും നാഥന്റെ ഷൂട്ടിങ്ങിനിലായിരുന്നു. ഫോണ്‍ വിളിച്ചു നല്ല ചീത്ത പറഞ്ഞു. ഭക്ഷണം കഴിക്കാത്തതിന്. പിറ്റേന്നാണ് അവള്‍ മരിക്കുന്നത്. അത് തനിക്കു വലിയ ഷോക്കായിരുന്നു.

ചേച്ചി എന്നെ വഴക്ക് പറഞ്ഞുവെന്നും അവളുടെ അടുത്തു താന്‍ ഇല്ലാതിരുന്നതുമെക്കെ അവള്‍ക്കു വലിയ ദുഖമായിരുന്നു. രേണുകയുടെ മരണ ശേഷം രേണുകയുടെ മകളായ നിഥിയെ പൊന്നമ്മയാണ് നോക്കുുന്നത്. പൊന്നു പോലെയാണ് തന്റെ വല്യമ്മ തന്നെ നോക്കുന്നതെന്നും അമ്മ പോയതിന്റെ സങ്കടത്തിലും ,ശൂന്യതയിലും താന്‍ പിടിച്ചു നില്‍ക്കുന്നത് താന്‍ വല്യമ്മയുടെ കൂടെ ആയതിനാാലാണെന്നും വല്യമ്മയാണ് ഇപ്പോള്‍ തനിക്കെല്ലാമെന്നും രേണുകയുടെ മകല്‍ നിഥി പറയുന്നു.
നിഥിക്കു അഭിനയം ഇഷ്ട്ടമാണന്നു സീരിയലില്‍ നിന്നും സിനിമയില്‍ നിന്നും അവസരം വന്നിരുന്നുവെന്നും എന്നാല്‍ താന്‍ വീട്ടില്ലെന്നും അവള്‍ നന്നായി പഠിക്കുന്ന കുട്ടിയാണെന്നും പഴയതു പോലെയല്ല തങ്ങള്‍ അഭിനയിച്ച കാലത്ത് നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരു അഭിനേതാവിന് കഴിയുമായിരുന്നു. എന്നാല്‍ ഇന്നു അങ്ങനെയല്ല. സീരിയലിലും സിനിമ യിലുമെല്ലാം ധാരാളം പെണ്‍ കുട്ടികളുണ്ട്. ഇപ്പോള്‍ അവളുടെ പഠനമാണ് വലുതെന്നും കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കി.