“എനിക്ക് പുരുഷ ഹോർമോൺ കൂടുതലാണ്, ജനിച്ചപ്പോൾ തന്നെ ഉള്ള പ്രശ്നങ്ങളാണ്, ഡേറ്റ് ചെയ്ത ഏറ്റവും ബെസ്റ്റ് ചെക്കൻ ഇതാണെന്ന് അമ്മ പറയും” കാമുകനെ പരിചയപ്പെടുത്തി രഞ്ജിനി ഹരിദാസ്

മലയാള ടെലിവിഷൻ രം​ഗത്ത് വ്യത്യസ്ഥ രീതിയിലൂടെ തിളങ്ങിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. തനിക്ക് എതിരെ വരുന്ന വിവാദങ്ങളും വിമർശനങ്ങളും എല്ലാം വളരെ ലാഘവത്തോടെ നേരിടുന്ന രഞ്ജിനി അനേകം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും അവതരികയായി തിളങ്ങിയിട്ടുണ്ട്. എന്നാൽ താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴായി സോഷ്യൽ മീഡിയകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ തൻ്റെ പ്രണയത്തെ കുറിച്ച് അമൃത ടിവിയിലെ ഷോയിൽ സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പ്രണയം എന്നാൽ എല്ലാവരും ആ​ഗ്രഹിക്കുന്ന ഒരു കാര്യമാണ്. ഒരു രീതിയിൽ നോക്കുകയാണെങ്കിൽ പ്രണയം ശരിക്കും സിംപിൾ ആണ്. എന്നാൽ അതിൽ വലിയ കാര്യമായൊന്നും ഇല്ല ഒരാളെ ഇഷ്ടപ്പെടുക, അത് സത്യസന്ധമായി ചെയ്യുക അത്രയേ ഉള്ളു. പക്ഷെ ആ സ്നേഹം ഒന്ന് ചെയ്ത് കാണിക്കാനുള്ള ബുദ്ധിമുട്ട്. നമ്മൾ മനുഷ്യർക്ക് ഒരു കുഴപ്പമുണ്ട്. എന്ത് കിട്ടിയാലും അതിനെ കോംപ്ലിക്കേറ്റ് ചെയ്യുക. പ്രണയത്തിൽ എക്സ്പെക്ടേഷനുകൾ ഇല്ലെന്നാണ് തോന്നുന്നു. പക്ഷെ നമ്മൾ കൊടുക്കുന്നത് തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

എനിക്ക് ഈഗോയാണ് എന്ന് പറയാറുണ്ട്. എന്തെങ്കിലും ഇഷ്ടമുണ്ടെന്ന് തോന്നിയാലേ ഏതിനോടും ഇഷ്ടം വരുള്ളൂ. ഇങ്ങോട്ട് ഇഷ്ടം തോന്നിയാൽ താനൊന്ന് ഫെമിനിൻ ആവും എന്നും പൊതുവെ റഫ് ആയിട്ടുള്ള സ്വഭാവമുള്ളയാളാണ്. എൻ്റെ ടെസ്റ്റോസ്റ്റിറോൺ (പുരുഷ ഹോർമോൺ) ലെവൽ കൂടുതലാണെന്ന് ഡോക്ടർ വരെ പറഞ്ഞിട്ടുള്ളതാണ്. എനിക്കുള്ള പ്രശ്നം ഞാൻ കാരണമല്ല, അത് ജെനിറ്റിക്കാണ്. പ്രണയം എന്ന ഇമോഷൻ എനിക്കുള്ളിലെ സ്ത്രീത്വത്തെ 10% പുറത്തേക്ക് കാെണ്ട് വന്നു. അത് എനിക്ക് തന്നെ വലിയ തിരിച്ചറിവായിരുന്നു.

ശരത്തുമായി പ്രണയത്തിലായതിന് ശേഷം ആദ്യമൊക്കെ അങ്ങനെ ആയിരുന്നു. ഇപ്പോള്‍ ചെറിയ ചില വഴക്കുകളൊക്കെ ഞങ്ങൾക്കിടയിൽ ഉണ്ടാവാറുണ്ട്. എൻ്റെ തന്നെ ഒരു മെയില്‍ വേര്‍ഷനാണ് ശരത്ത് എന്നാണ് രഞ്ജിനി പറയുന്നത്. അമ്മയെ കുറിച്ചും രഞ്ജിനി സംസാരിച്ചിരുന്നു. നീ വിവാഹം കഴിച്ച് ഒരു ചെറുക്കന്റെ ജീവിതം നശിപ്പിക്കരുതെന്ന് തന്നോട് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവരെയും പോലെ എനിക്കും റിലേഷനുകൾ ഉണ്ടായിരുന്നു. ഒരു ദിവസം ഇഷ്ടത്തിലായിരുന്ന ചെറുക്കനെ വിളിച്ചിട്ട് നീ ഒരിക്കലും ഇവളെ കെട്ടരുത്, ജീവിതം ഇല്ലാതാവും എന്ന് വരെ അമ്മ പറഞ്ഞിട്ടുണ്ട്. ഞാൻ ഡേറ്റ് ചെയ്ത കൂട്ടത്തിൽ ഏറ്റവും ബെസ്റ്റ് ചെക്കൻ അവനായിരുന്നു എന്നും അമ്മ ഇപ്പോഴും പറയാറുണ്ടെന്നും രഞ്ജിനി പറഞ്ഞു.