
അമ്മ എന്നോട് എപ്പോഴും പറയുന്നത് നീ കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുതെന്നാണ്; രഞ്ജിനി ഹരിദാസ്
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോ കേരളത്തിലുണ്ടാക്കിയ തരംഗം ചില്ലറയായിരുന്നില്ല. അതുപോലെ തന്നെയായിരുന്നു ആ ഷോയുടെ അവതാരികയായി എത്തിയ രഞ്ജിനി ഹരിദാസും. മംഗ്ലീഷ് കലര്‍ന്ന സംസാ രവും വേറിട്ട ശബ്ദവും സ്‌റ്റൈലും ലുക്കും അങ്ങനയെല്ലാം തന്നെ രഞ്ജിനി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കി. ടെലിവിഷന്‍ ചരിത്രത്തില് തന്നെ ഇത്രയും പോപ്പുലാരിറ്റി നേടിയ ഒരു അവതാരിക കാണില്ല. ഇപ്പോഴിതാ താരം റെഡ് കാര്‍പ്പറ്റ് ഷോയില്‍ എത്തിയപ്പോള്‍ തന്റെ ജീവിതത്തെ പറ്റിയും പ്രണയത്തെ പറ്റിയും പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ദ നേടുകയാണ്.


അതിന്‍രെ കാരണം വെറൊന്നുമല്ല. ജനറ്റിക്കായുള്ള പ്രശ്‌നമാണ്. കാരണം എനിക്ക് ടെസ്റ്റോസ്റ്റിറോണ്‍ അളവ് കൂടുതല്‍ ആണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അത് എന്റെ പ്രശ്‌നമല്ല. കൂടെ ഉള്ളതാണ്. എല്ലാ പ്രണയത്തിലും നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങള്‍ തനിക്കുണ്ടായിട്ടുണ്ട്. പ്രണയത്തിലായിരിക്കുമ്പോള്‍ എന്നിലുള്ള സ്ത്രീത്വമാണ് കൂടുതല്‍ പുറത്ത് വരിക. ഞാന്‍ കുറച്ച് റഫ് ആന്‍ഡ് ടഫാണ് പൊതുവെ. അത് എന്‍രെ സാഹചര്യത്തിലൂടെ ഉണ്ടായതാണ്. ചെറുപ്പത്തില്‍ വളരെ പാവമായിരുന്നു. പക്ഷേ സാഹചര്യം കൊണ്ട് ആ സ്വഭാവം മാറി. നല്ല റിലേഷന്‍ ഒരുപാട് തനിക്കുണ്ടായിട്ടുണ്ട്.

അവരില്‍ മറക്കാനാവാത്ത ചില ആളുകളുണ്ട്. അവരെല്ലാം വളരെ ഹാപ്പിയായിട്ട് വിവാഹം കഴിഞ്ഞ് ജീവിക്കുകയാണ്. എന്റെ സ്വഭാവം കൊണ്ട് അമ്മ തന്നെ ഒരിക്കല്‍ എന്റെ ഒരു കാമുകനോട് പറഞ്ഞിരുന്നു. മോനെ നീ ഇവളെ ഒരിക്കലും കെട്ടരുത് എന്നാണ്. നിന്റെ ജീവിതം കുളമാകുമെന്ന്. എന്റെ മുന്നില്‍ വച്ചായിരുന്നു അമ്മ അത് പറഞ്ഞത്. അമ്മ എന്തിനാണ് എങ്ങനെ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. സത്യമല്ലേ എന്ന് അമ്മയും. ഞാന്‍ വളരെ പാവമായിരുന്നു. സാഹചര്യങ്ങള്‍ എന്നെ മാറ്റി.
ഒപ്പം തന്റെ കാമുകനായ ശരത്തിനെ പറ്റിയും രഞ്ജിനി പറഞ്ഞു. എന്റെ ഒരു മെയില്‍ വേര്‍ഷനാണ് ശരത്ത്. ഇടയ്ക്കിടെ ഞങ്ങള്‍ തമ്മില്‍ വഴക്കിടാറുണ്ടെന്നും രഞ്ജിനി പറയുന്നു. എന്റെ അമ്മ എന്നോട് എപ്പോഴും പറയുന്നത് നീ കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുതെന്നാണെന്നും താരം പറയുന്നു. നമ്മള്‍ ആദ്യം നമ്മളെ തന്നെയാണ് സ്‌നേഹിക്കേണ്ടതെന്നും ഞാന്‍ അങ്ങനെയാണെന്നും രഞ്ജിനി പറയുന്നു.