മുൻപൊക്കെ ഞാൻ കോശിയായിരുന്നു, ഇപ്പോൾ രാജകുമാരനാണ്; ഉപ്പും മുളകും ജീവിതത്തെ തന്നെ മാറ്റിമറിച്ചു, മനസ്സ് തുറന്ന് രാജേഷ് ഹെബ്ബാർ

വളരെ നാളായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രാജേഷ് ഹെബ്ബാർ. നിരവധി പരമ്പരകളിൽ വില്ലനായും സഹ നായകനായും ഒക്കെ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ഉപ്പും മുളകും എന്ന പരമ്പരയിൽ അഭിനയിച്ചു വരികയാണ്. പരമ്പരയിലെ മുടിയന്റെ ഭാര്യയായ ദിയയുടെ അച്ഛനായാണ് രാജേഷ് പ്രത്യക്ഷപ്പെടുന്നത്. രാംകുമാർ എന്നാണ് പരമ്പരയിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. പ്രേക്ഷകർ അവർക്ക് ഇഷ്ടമുള്ള ക്യാരക്ടറുടെ പേരിലായിരിക്കും എന്നും താരങ്ങളെ ഓർത്തിരിക്കുന്നത് എന്നാണ് രാജേഷ് പറയുന്നത്. ഏറ്റവും പുതിയതായി താരം നൽകിയ അഭിമുഖത്തിലാണ് ഉപ്പും മുളകിനെപറ്റിയുള്ള വിശേഷങ്ങൾ ഒക്കെ പങ്കുവയ്ക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… വളരെ കുറച്ച് എപ്പിസോഡുകൾ മാത്രമേ ഉള്ളൂ എങ്കിൽ പോലും മികച്ച ജനപിന്തുണയും സപ്പോർട്ടുമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്

ഇപ്പോൾ പലരും രാജകുമാര, രാജകുമാര എന്നാണ് വിളിക്കുന്നത്. കോശി എന്നായിരുന്നു ഞാൻ അറിയപ്പെട്ടുകൊണ്ടിരുന്നത്. കോശി ഉപ്പും മുളകിലെത്തിയിരുന്നു എന്ന് പറഞ്ഞവരൊക്കെ ഇപ്പോൾ രാജകുമാരൻ എന്നാണ് വിളിക്കുന്നത്. എനിക്ക് ഒരു പെൺകുട്ടിയും രണ്ട് ആൺമക്കളുമാണ് ഉള്ളത്. സന്തോഷകരമായയാണ് കുടുംബജീവിതം മുന്നോട്ടുപോകുന്നത്. ഭാര്യ ബിസിനസുമായി തിരക്കിലാണ്. ഞാനും മക്കളും തമ്മിൽ നല്ല സുഹൃത്തുക്കളെ പോലെയാണ്. ഭാര്യയും ഞാനും സുഹൃത്തുക്കളായിരുന്നു. പിന്നീട് പ്രണയിച്ച വിവാഹം കഴിക്കുകയായിരുന്നു. ഞങ്ങളുടെ പ്രണയകഥ ഒക്കെ സോഷ്യൽ മീഡിയയ്ക്ക് അറിയാവുന്നതാണ്. ഉപ്പും മുളകിലേക്ക് ഞാൻ വരുന്നത് ഡയറക്ടർ വഴിയാണ്. ഇപ്പോൾ ഡേറ്റ് ഒക്കെ ഉണ്ടോ എന്നായിരുന്നു എന്നോട് ചോദിച്ചിരുന്നത്.

സജിതയും ഞാനും പണ്ടേ ഫ്രണ്ട്സ് ആണ്. ഭാര്യയായും മകളായും ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ യൂട്യൂബ് ചാനലിന് നല്ല റീച്ച് കിട്ടുന്നുണ്ട്. ഉപ്പും മുളകിലെ താരങ്ങൾക്കൊപ്പം എത്തിയതിൽ പിന്നെയാണ് യൂട്യൂബ് ഇത്ര പെട്ടെന്ന് ആക്ടീവായത്. ഡയറക്ടർ നല്ല സപ്പോർട്ട് ആണ് തരുന്നത്. സ്ക്രിപ്റ്റിലുള്ള കാര്യങ്ങൾ അല്ലാതെ അഡീഷണൽ എന്തെങ്കിലുമുണ്ടെങ്കിൽ അഭിനയിച്ചോളൂ വേണമെങ്കിൽ എടുക്കാമല്ലോ എന്നാണ് അവരൊക്കെ പറയുന്നത്. അത്രയധികം സപ്പോർട്ട് ആണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഉപ്പും മുളകിന്റെ ആദ്യത്തെ എപ്പിസോഡ് മുതൽ നിരവധി ആരാധകരാണ് പരമ്പരയ്ക്ക് ഉള്ളത്. സ്ഥിരം കണ്ണുനീർ പരമ്പരയിൽ നിന്ന് വ്യത്യസ്തമായ ആശയവും പ്രമേയവുമാണ് ഉപ്പും മുളകും ഉൾക്കൊള്ളുന്നത്.