അമ്മയ്‌ക്കൊപ്പം രണ്ടാം വിവാഹത്തിനൊരുങ്ങി മൃദുല, അവളും അതിന് കൂട്ട് നിന്നെന്ന് യുവ, ഇഷ്ടമില്ലാത്ത കാര്യമാണ് ചെയ്യുന്നത്

സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവ കൃഷ്ണയും ഭാര്യ മൃദുല വിജയിയും. വിവാഹം സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു മൃദുലയുടേതും യുവയുടേതും. അതോടെ രണ്ട് പേരുടെയും പേരിൽ മൃദുവാ എന്ന ഫാൻസ്‌ പേജുകളുമുണ്ട് സോഷ്യൽ മീഡിയയിലുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം യൂട്യൂബിലൂടെയും ഇൻസ്റാഗ്രാമിലൂടെയും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. മൃദുല ഗർഭിണിയായപ്പോൾ അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത് മാറി നിന്നിരുനെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്ക് വയ്ക്കാൻ മടിക്കാറില്ല.

ഇരുവർക്കും ആറ് മാസം പ്രായമുള്ള ധ്വനി കൃഷ്ണ എന്ന മകൾ കൂടെയുണ്ട്. സീരിയലിൽ നിന്നും ഇടവേളയെടുത്ത താരം കുഞ്ഞിന് മൂന്ന് മാസം ആയപ്പോൾ മുതൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലൂടെ തിരിച്ച് എത്തുകയും ചെയ്തു. എന്നാൽ മൃദുല ഇപ്പോൾ വീണ്ടുമൊരു സീരിയല്‍ കല്യാണം കഴിഞ്ഞതിനെക്കുറിച്ച് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൃദുല പറയുന്നത് തന്റെ ഉണ്ണിയേട്ടന് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ് താൻ ഇപ്പോൾ ചെയ്യുന്നത് എന്നാണ്. അതുകൊണ്ട് ഉണ്ണിയേട്ടന് ഇതിൽ ഇല്ലെന്നാണ് മൃദുല പറഞ്ഞത്.

റാണിരാജ സീരിയലിലാണ് ഇപ്പോൾ തന്റെ വിവാഹം നടക്കുന്നതെന്നാണ് മൃദുല പറഞ്ഞത്. ഇപ്പോൾ വെഡ്ഡിംഗ് സ്വീക്വന്‍സൊക്കെയാണ് ഷൂട്ട് ചെയ്യുന്നതെന്നും അതിനാൽ താൻ ഇപ്പോൾ ലൊക്കേഷനിലേക്ക് പോവുന്നതിന് മുന്‍പും അതിന് ശേഷമുള്ള കാര്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നതെന്നും പറഞ്ഞു. അതേസമയം മോൾക്ക് കൃത്യസമയത്ത് ഉറക്കവും ആഹാരവും ലഭിച്ചാല്‍ മതിയെന്നും വേറെ പ്രശ്നം ഒന്നും ഇല്ലെന്നും പറഞ്ഞു. മോൾ തന്നെ അന്വേഷിച്ച് കറയാറില്ലെന്നും മൃദുല പറഞ്ഞു.

എന്നാൽ ഇപ്പോൾ തനിക്ക് ശെരിക്കും ഒരു കല്യാണ ഫീലിലാണ് എന്നും എല്ലാവശർക്കും അങ്ങനെ ആണെന്നും പറഞ്ഞു. അതേസമയം യുവ ചേട്ടൻ ഇല്ലാതെ തന്റെ രണ്ടാമത്തെ കല്യാണമാണ് ഇതെന്നാണ് മാൻവി പറയുന്നതെന്ന് മൃദുല പറഞ്ഞു. അതേസമയം ലൊക്കേഷനിൽ താൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് നോക്കാനായി ഉണ്ണിയേട്ടൻ വിട്ടതാണ് മോളെ എന്നും മൃദുല പറഞ്ഞു. അതോടൊപ്പം അമ്മയുടെ രണ്ടാം കല്യാണത്തിന് മകൾ കൂട്ട് നിന്നുവെന്നും ചേട്ടൻ പറയുന്നുണ്ടെന്നും മൃദുല പറഞ്ഞു.