
ദേവാംഗിയെ പേര് ചൊല്ലി വിളിച്ച് പ്രതീഷ് നന്ദൻ, ചന്ദനമഴയിലെ അഭിഷേകിന്റെ ജീവിതത്തിലെ സന്തോഷം ഏറ്റെടുത്ത് പ്രേക്ഷകർ
ഒരുകാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന പരമ്പര ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ. പരമ്പരയിലെ അമൃതയും വർഷയും ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ടവർ ആയപ്പോൾ ദേശായി കുടുംബത്തിലെ ഓരോ അംഗത്തെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് മലയാളി കുടുംബപ്രേക്ഷകർ കാണുകയും നെഞ്ചേറ്റുകയും ചെയ്തത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി നല്ല കഥാപാത്രങ്ങൾക്കും മികച്ച സീരിയലുകൾക്കും ജീവൻ നൽകുവാനും അതിൻറെ ഭാഗമാകുവാനും അവസരം ലഭിച്ച താരമാണ് പ്രതീഷ് നന്ദൻ. കിരൺ ടിവിയിലെ ആങ്കറായി എത്തി പിന്നീട് കോളേജ് കുമാരികളുടെ ആരാധനാപാത്രം കൂടിയായി മാറിയ വ്യക്തിയാണ് പ്രതീഷ്. തനി നാടൻ ശൈലിയിലുള്ള അവതരണവും തൻറെ പരിപാടിയിലേക്ക് വിളിക്കുന്നവരോടുള്ള സരസമായ സംഭാഷണവും ഒക്കെയാണ് താരത്തിന് ആരാധകർ ഉണ്ടാക്കുന്നതിന് ഒരു പരിധിവരെ കാരണമായി തീർന്നത്

കുറച്ചുനാൾ കഴിഞ്ഞപ്പോൾ താരം പൂർണമായി മിനിസ്ക്രീൻ പ്രേക്ഷകരിലേക്ക് ചേക്കേറുകയായിരുന്നു. ചന്ദനമഴയിലെ അഭിഷേകും കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തിയുടെ മകൻ അരുണും ഒക്കെ ഇന്നും കുടുംബ പ്രേക്ഷകർക്ക് നെഞ്ചിൽ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ്. ചുരുക്കം ചില മിനിസ്ക്രീൻ പരമ്പരകളിൽ അഭിനയിച്ച് പിന്നീട് അതിൽ നിന്നൊക്കെ വിട്ടുനിന്ന താരമാണ് പ്രതീഷ്. ഇപ്പോൾ താരം എവിടെയാണെന്ന് അറിയാനുള്ള ആഗ്രഹവും ആരാധകർക്ക് ഉണ്ട്. അഭിനയമോഹം പാടെ ഉപേക്ഷിച്ചില്ലെങ്കിൽ പോലും എഴുത്തിലെക്കാണ് താരം തൻറെ ശ്രദ്ധ കൂടുതലും ഇപ്പോൾ നൽകിയിരിക്കുന്നത്. സൂര്യ ടിവിയിൽ കണ്ടന്റ് ഹെഡ് ആയി ജോലി നോക്കി വരുന്ന പ്രതീഷ് നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ വീണ്ടും അഭിനയിക്കാനും ഒരുക്കമാണ്

യോദ്ധ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം ജഗതി ശ്രീകുമാറിനെ വെച്ച് ചെയ്യാൻ പ്രതീഷ് തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. എന്നാൽ തന്റെ പ്രതീക്ഷ കൈവിടാത്ത പ്രതീഷ് ഇപ്പോഴും ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുന്നു. കഴിഞ്ഞദിവസം താരം തന്നെ തന്റെ സോഷ്യൽ മീഡിയ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തൻറെ രണ്ടാമത്തെ കുഞ്ഞിന്റെ നൂലുകെട്ടും പേരുവിളി ചടങ്ങുമാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ദേവാംഗി എന്നാണ് കുഞ്ഞിനെ പേരിട്ടിരിക്കുന്നത്. 13 വയസ്സുള്ള ദേവപ്രതികൻ എന്ന ഒരു മകൻ കൂടി താരത്തിനുണ്ട്.