കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ലിനി സിസ്റ്ററുടെ ഭർത്താവായിരുന്ന സജീഷ് പുത്തൂർ , ആശംസകൾ നേർന്ന് കേരളക്കര

നിപ്പ എന്ന രോഗത്തെക്കുറിച്ച് പറയുമ്പോൾ തന്നെ ആദ്യം എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് എന്ന നേഴ്സിനെ കുറിച്ചുള്ള ഓർമ്മയായിരിക്കും. നിപ്പ എന്ന രോഗത്തിനോട് പോരാടി ജീവിതം പോലും പൂർണമായും വേണ്ടെന്നുവെച്ച വ്യക്തിയാണ് ലിനിയുടെ മരണശേഷം എല്ലാവരും വളരെയധികം വേദനയോടെയാണ് ഈ മരണത്തെ കുറിച്ച് ഓർക്കുന്നത്. അടുത്ത സമയത്തായിരുന്നു ലിനിയുടെ ഭർത്താവ് സജീഷ് പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. പ്രതിഭ എന്ന സ്ത്രീയെയും അവരുടെ മകളായ ദേവുവിനെയും തൻറെ ജീവിതത്തിലേക്ക് ചേർക്കാൻ തീരുമാനിക്കുകയായിരുന്നു സജീഷ്

ഇരുവരുടെയും ജീവിതം വളരെയധികം സന്തോഷത്തോടെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത് തുടർന്ന് ഓരോ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ ഇവർ മറക്കാറും ഇല്ലായിരുന്നു. വിവാഹശേഷം യൂട്യൂബ് ചാനൽ കൂടി തുടങ്ങിയിരുന്നു. യൂട്യൂബ് ചാനലിന് ഇതിനോടകം രണ്ടായിരത്തിലധികം സബ്സ്ക്രൈബേഴ്സും ആയിട്ടുണ്ട്. യൂട്യൂബിൽ ആദ്യം പങ്കുവെച്ചത് സജീഷിന്റെ പിറന്നാൾ ചിത്രങ്ങൾ തന്നെയായിരുന്നു തുടർന്നങ്ങോട്ട് നിരവധി വിശേഷങ്ങൾ ആണ് ആരാധകർക്ക് മുൻപിലേക്ക് പങ്കുവെച്ചത്. ഇപ്പോൾ പ്രതിഭയുടെയും മകളുടെ വിശേഷങ്ങൾ കൂടിയാണ് അറിയാൻ സാധിച്ചിരിക്കുന്നത് മകൾക്ക് വിജയം ലഭിച്ചതിന്റെ സന്തോഷമാണ് ഇപ്പോൾ ഇവർ പങ്കുവയ്ക്കുന്നത് .

ദേവു ചേച്ചിയുടെ വിജയത്തിൻറെ സന്തോഷം എന്നു പറഞ്ഞുകൊണ്ടാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രതിഭയുടെ മകളായ ദേവു വിജയിച്ചതിന്റെ സന്തോഷമാണ് ഇവർ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. പരീക്ഷ സമയത്ത് ചേച്ചി സീരിയൽ ഒക്കെ കാണുമായിരുന്നു എന്ന് സജീഷിന്റെ മക്കൾ പറയുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട് മൂന്നുപേരും തമ്മിൽ എന്തൊരൊത്തൊരുമയാണ് എന്നും ഈ ഒത്തൊരുമ എന്നും ഇതുപോലെ നിലനിൽക്കണമെന്ന് ആണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്. മൂന്നുപേരുടെയും സ്നേഹം കണ്ടിട്ട് വല്ലാത്ത സന്തോഷം തോന്നുന്നു എന്നും ഈ ഒത്തൊരുമ എന്നും നിലനിൽക്കണമെന്നും നിങ്ങളുടെ സ്നേഹം ഇതുപോലെ നിലനിൽക്കുന്നത് കാണുന്നതാണ് സന്തോഷം എന്നും എല്ലാം കണ്ട് ലിനി സന്തോഷിക്കുന്നു ഉണ്ടാവുമെന്ന് ഒക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത്.

 

ലിനിയുടെ മക്കളെ സ്വന്ത മക്കളെ പോലെ സ്നേഹിക്കുന്ന പ്രതിഭയുടെ മനസ്സിനെയും നിരവധി ആളുകളാണ് ഇപ്പോൾ പുകഴ്ത്തുന്നത്. പ്രതിഭയുടെ ഈ ഒരു മനസ്സ് ഓരോരുത്തർക്കും ഉണ്ടാവണമെന്നും ആ കുഞ്ഞുങ്ങളുടെ മുഖത്തെ ചിരി കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു എന്നുമാണ് പലരും കമൻറ് ചെയ്യുന്നത്. ഇത് കണ്ട് ലിനിക്കും സന്തോഷം ആകുമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത് യൂട്യൂബ് ചാനലിലൂടെ ഇവരുടെ വിശേഷങ്ങൾ അറിയാൻ സാധിക്കുന്നത് വലിയ സന്തോഷം പകരുന്നുണ്ട് എന്നും ചിലർ അറിയിക്കുന്നു.