“മോനേ മരുമകൾ വന്നിട്ടുണ്ട്” കല്യാണുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി പ്രതീക്ഷ പ്രദീപ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിൽ കൂടുതലും അന്യഭാഷ താരങ്ങളാണ് വേഷമിടുന്നത്. ഇതിലെ താരങ്ങൾക്കും ഏറെ ആരാധകരാണുള്ളത്. കല്യാണി എന്ന പെൺകുട്ടിയുടേയു കിരൺ എന്ന ചെറുപ്പക്കാരന്റേയും പ്രണയകഥയും വിവാഹവും എല്ലാം ആണ് പരമ്പരയുടെ കഥ മുന്നോട്ട് പോവുന്നത്. ഐശ്വര്യ റംസായി ആണ് കല്യാണിയായി എത്തുന്നത്. നലീഫ് ആണ് കിരൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായ പ്രതീഷയും മൗനരാഗത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. നെഗറ്റീവ് കഥാപാത്രമായ സരയു ആയാണ് പ്രതീക്ഷ എത്തുന്നത്. കസ്തൂരിമാൻ എന്ന പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ പ്രതീക്ഷ അവതരിപ്പിച്ചിരുന്നു. പരമ്പരയുടെ തുടക്കത്തിൽ നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രങ്ങളെ ആയിരുന്നു താൻ വേഷമിട്ടിരുന്നത് എന്നും അധികം വില്ലത്തി റോളുകൾ ലഭിക്കുന്നതിനെ കുറിച്ചും വെളിപ്പെടുത്തികൊണ്ടാണ് താരം എത്തിയിരിക്കുന്നത്. ഒപ്പം തന്നെ സഹതാരം കല്യാൺ ഖന്നയുമായുള്ള ഒരു രസകരമായ സംഭവവും പ്രതീഷ പങ്കുവെയ്ക്കുന്നുണ്ട്.

നെഗറ്റീവ് ഷേഡുള്ള വിക്രമാദിത്യൻ എന്ന കഥാപാത്രമായാണ് കല്യാൺ ഖന്ന എത്തുന്നത്.  പരമ്പരയിലെ ശക്തമായ വില്ലൻ കഥാപാത്രങ്ങളാണ് സരയുവും വിക്രമും. പരമ്പരകളിൽ നെഗറ്റീവ് വേഷം ചെയ്താൽ പിന്നെ അങ്ങോട്ട് നെഗറ്റീവ് കഥാപാത്രങ്ങൾക്ക് മാത്രമേ വിളിക്കുകയുള്ളോ? എന്ന എം ജിയുടെ ചോദ്യത്തിനായിരുന്നു പ്രതീക്ഷ മറുപടി നൽകിയത്. തൻ്റെ ആദ്യത്തെ പരമ്പരയിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നെ അത് തുടർച്ചയായി പോവുകയായിരുന്നു എന്നാണ് പ്രതീക്ഷ പറയുന്നത്.

അമ്മ എന്ന പരമ്പരയിലൂടെയാണ് പ്രതീക്ഷ മിനിസ്ക്രീനിലേക്ക് എത്തിയത്. സഹതാരം കല്യാൺ ഖന്നയ്ക്ക് ഒപ്പമാണ് പ്രതീക്ഷ പറയാം നേടാം ഷോയിൽ എത്തിയത്. കല്യാണിന്റെ അമ്മ മരുമകളാണ് എന്ന് വിളിച്ച സംഭവവും പ്രതീക്ഷ പറയുന്നുണ്ട്. ഒരുദിവസം അമ്മയും താനും കല്യാണിന്റെ വീട്ടിൽ പോയിരുന്നു. അന്ന് ഞങ്ങൾ പര്സപരം വരില്ലായിരുന്നു. ആന്റിയെ കാണാൻ വേണ്ടിയാണു പോയത്. ചെന്നപ്പോൾ കല്യാൺ അവിടെ ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞ് മറ്റെന്തോ ആവശ്യത്തിനായി വന്നപ്പോൾ ”എടാ മോനേ മരുമകൾ വന്നിട്ടുണ്ടെന്ന്” ആന്റി പറഞ്ഞു. പൊട്ടിച്ചിരിച്ച് കൊണ്ടാണ് പ്രതീക്ഷ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഞങ്ങൾ തമ്മിൽ പ്രണയമൊന്നും ഇല്ലെന്നും സുഹൃത്തുക്കളാണെന്നും പ്രതീക്ഷ വ്യക്തമാക്കുകയും ചെയ്തു.