“ക്യാന്‍സര്‍ ട്രീറ്റ്‌മെന്റിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലാണ്, എത്രയും പെട്ടെന്ന് സുഗമാവട്ടെ എന്ന് ആശ്വാസവാക്കുകൾ” വീഡിയോ പങ്കുവെച്ച് പേളിയും ശ്രീനിയും

ബിഗ്‌ബോസിലൂടെ പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താര ദമ്പതികളാണ് ശ്രിനിഷ് അരവിന്ദും പേർളി മാണിയും. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ ഇരുവരും വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷം ശ്രീനിയുടെ പാലക്കാട്ടെ തറവാട് വീട്ടിലേക്ക് പോവുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നിലയുടെ ചോറൂണ്‍ സമയത്താണ് അവസാനമായി ഇവിടേക്ക് വന്നത്.

മുത്തശ്ശിയുടെ വീട്ടില്‍ ഉണ്ടാക്കിയ ഓര്‍മ്മകള്‍ ജീവിതകാലം മുഴുവന്‍ എന്ന ടൈറ്റിലോടെയാണ് ഇരുവരും പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോയ്ക്ക് താഴെയായി നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. പേളിയേയും ശ്രീനിയേയും പോലെ ഇവരുടെ കുടുംബാംഗങ്ങളേയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. നിലയ്ക്കും ഏറെ ആരാധകരാണുള്ളത്. പാലക്കാട് ഒരു വര്‍ക്കിന് പോയപ്പോഴാണ് ശ്രീനിയും പേളിയും അമ്മൂമ്മയെ കാണാന്‍ എത്തിയത്.

അമ്മൂമ്മയെ കാണാൻ വരുന്ന വിവരം ഇരുവരും അറിയിച്ചിരുന്നില്ല. നില നടന്ന് തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് ഇവിടേക്ക് വരുന്നത്. അടുത്ത വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ടാണ് ഇരുവരും തറവാട്ടിലേക്ക് പോയത്.  നീ നടന്ന് കാണുന്നത് ആണ് ഞങ്ങള്‍ക്കിഷ്ടമെന്നാണ് പേളി നിലയോട് പറഞ്ഞത്. മുൻപ് ഇതേ വഴിയിലൂടെ നടന്ന് പോയതും പേളി വീഡിയോയില്‍ കാണിക്കുന്നുണ്ട്. ക്യാന്‍സര്‍ ട്രീറ്റ്‌മെന്റിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് താൻ ഈ വീഡിയോ കാണുന്നതെന്ന് കമെന്റ് ചെയ്ത ആളെ പേളിയും ആശ്വസിപ്പിച്ചിരുന്നു. പലരും സെലിബ്രിറ്റി ആയി കഴിഞ്ഞാൽ പിന്നെ സ്വന്തം നാടും വീടും ഒക്കെ ഉപേക്ഷിച്ചു പോകുന്നവരാണ്. അതിനിടയിലും സ്വന്തങ്ങൾക്ക് വില കൊടുക്കുന്ന നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷമാണ് എന്നും കമെന്റുകളിലൂടെ ആരാധകർ അറിയിച്ചു.

അമ്മൂമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എന്നും ഈ സ്നേഹത്തിന് ഒരു കോട്ടവും കണ്ണും തട്ടാതെ ഇത് പോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. കുടുംബ ബന്ധങ്ങൾക്ക് വളരയെധികം പ്രാധാന്യം കൊടുക്കുന്ന വ്യക്തികളാണ് ഇരുവരും. ഇവരുടെ വീഡിയോകളിൽ എല്ലാം തന്നെ കുടുംബത്തിലെ ആളുകളും ഉൾപെടാറുണ്ട്. അത് കൊണ്ട് തന്നെ ഇവരുടെ കുടുംബാഗങ്ങൾക്കും ആരാധകർ ഏറെയാണ്. പേളിയെ ഇങ്ങനെ വളർത്തിയ മാതാപിതാക്കൾക്കും എന്തിനും കൂടെ നിൽക്കുന്ന ശ്രീനിക്കും കുടുംബത്തിനും ഒന്നും ഒരിക്കലും കണ്ണ് തട്ടാതിരിക്കട്ടെ എന്നും ആരാധകർ കമെന്റിലൂടെ പറയുന്നുണ്ട്.