“പങ്കാളിയിൽ നിന്ന് കിട്ടുന്ന അഭിനന്ദനം അത് എന്നും വിലപ്പെട്ടതാണ്, മൂന്നാമതൊരാൾ നമ്മുക്ക് ഇടയിൽ കയറിവരാൻ വഴിയൊരുക്കുന്നത് അതാണ്” വിവാഹജീവിതം സന്തോഷകരമായി പോവുന്നത് അത് കൊണ്ടൊക്കെയാണ്, പേളിയും ശ്രീനിയും

ബിഗ്‌ബോസിലൂടെ പ്രണയത്തിൽ ആവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. അഭിനയവും അവതരണവുമൊക്കെയായി ഇരുവരും സോഷ്യൽ മീഡിയകളിലും യൂട്യൂബ് ചാനലിലൂടെയും സജീവമാണ്. വാലന്റൈന്‍ഡ് ഡേ ആഘോഷത്തിനായി ഗോവയിലെത്തിയപ്പോഴാണ് ഇരുവരും കുടുംബജീവിതത്തിൽ സന്തോഷം കൊണ്ട് വരാനുള്ള ടിപ്‌സുകള്‍ പറയുന്നത്. എല്ലാ കാര്യങ്ങളും പരസ്‌പരം ഷെയർ ചെയ്യണം. കുടുംബജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള കാര്യമാണ് കമ്യൂണിക്കേഷന്‍ എന്നത്. അതുപോലെ തന്നെ പരസ്‌പരം അങ്ങോട്ടും ഇങ്ങോട്ടും അപ്രഷ്യറ്റ് ചെയ്യണം.

ചെറിയ കാര്യമാണെങ്കിൽ കൂടിയും അന്യോന്യം അഭിനന്ദിക്കുന്ന ശീലം രണ്ട് പേർക്കും വേണം. നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയില്‍ നിന്നും കിട്ടുന്ന ഒരു അഭിനന്ദനം അത് ഏറെ വിലപ്പെട്ടതാണ് എന്നാണ് പേളി പറഞ്ഞത്. എന്റെ കുടുംബത്തിന് വേണ്ടി പേളി എടുക്കുന്ന എഫേര്‍ട്ടും കോണ്‍ട്രിബ്യൂഷനും താനിപ്പോഴും അഭിനന്ദിക്കാറുണ്ട് എന്നും ശ്രീനിഷ് പറഞ്ഞു. അമ്മയായിട്ടുള്ള ജീവിതത്തിനൊപ്പം തന്നെ അവളുടെ ജോലിയും എന്‍ജോയ് ചെയ്ത് കൊണ്ടാണ് ചെയ്യുന്നത്. ജോലി എടുക്കുന്ന സമയത്ത് ശ്രീനി കോഫിയൊക്കെ തരാറുണ്ട്.

ഇടയ്ക്ക് വന്ന് നിന്നെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു എന്നും പറയാറുണ്ട്. വര്‍ക്ക് പാഷനേറ്റായി ചെയ്യുന്ന എല്ലാ അമ്മമാരും ഇങ്ങനെയാണ്. ശ്രീനിക്ക് ബാക്ക്ഗ്രൗണ്ട് ജോലികൾ ചെയ്യാനാണിഷ്ടം. എന്റര്‍ടൈന്‍ ചെയ്യുന്ന ഡ്യൂട്ടി പേളിക്കാണെന്നും പറയുന്നു. നിങ്ങളുടെ പങ്കാളിയെ കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങളൊന്നും മറ്റാരോടും പറയരുത്. പങ്കാളിയെ കുറിച്ച് ഒരിക്കലും കുറ്റം പറയരുത്. മാത്രമല്ല റിലേഷൻ ഷിപ്പിൽ മൂന്നാമതൊരാള്‍ കടന്ന് വരാനുള്ള സാധ്യതയാണ് ഈ കുറ്റം പറച്ചിലിലൂടെ വരുന്നത്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയിൽ വഴക്കുണ്ടായാൽ അത് അവര്‍ തന്നെ തീർക്കണം.

നമ്മുടെ ഏറ്റവും വലിയ ബെസ്റ്റ് ഫ്രണ്ട് പങ്കാളി ആയിരിക്കണം. കല്യാണത്തിന് മുൻപേ തന്നെ കുറെ കാര്യങ്ങൾ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എന്ത് വഴക്കുണ്ടെങ്കിലും അത് സംസാരിച്ച് നമ്മള്‍ തന്നെ തീര്‍ക്കുമെന്ന് സന്തോഷത്തോടെ പ്രോമിസ് ചെയ്ത കാര്യമാണ്. ഉറങ്ങുന്നതിന് മുന്‍പ് വഴക്ക് തീർത്തിരിക്കണം എന്നും തീരുമാനിച്ചിരുന്നു. കൂടാതെ നമ്മൾ എന്തേലും കാര്യം പ്രോമിസ് ചെയ്തിട്ടുണ്ടങ്കിൽ അത് പാലിച്ചിരിക്കണം. പ്രോമിസിന് ഭയങ്കര വാല്യു ഉണ്ടെന്നും നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ പ്രോമിസ് ചെയ്യാൻ പാടുള്ളു എന്നും ഇവർ പറയുന്നു.