
“സെറ്റില്‍ നിന്ന് എടുത്ത് കൊണ്ടു വരേണ്ട അവസ്ഥയിൽ എത്തി, കിടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം വേദന, നിവർന്ന് നില്ക്കാൻ പോലും കഴിയുന്നില്ല”; ആരോഗ്യപ്രശ്‌നത്തെ കുറിച്ച് പാടാത്ത പൈങ്കിളി താരം സച്ചിന്‍
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ നടനാണ് സച്ചിന്‍. പരമ്പരയിൽ വില്ലനായി എത്തി പിന്നീട് പോസിറ്റീവ് കഥാപാത്രമായി മാറുകയായിരുന്നു സച്ചിൻ. ഭരത് എന്ന കഥാപാത്രമായിട്ടാണ് ശരത്ത് എത്തിയത്. കൂടാതെ മഴവിൽ മനോരമയിലെ തുമ്പപ്പൂവ് എന്ന പരമ്പരയിൽ നായകനായും സച്ചിൻ വേഷമിട്ടിട്ടുണ്ട്. രമേശൻ എന്ന കഥാപാത്രത്തെയാണ് സച്ചിൻ അവതരിപ്പിച്ചിരുന്നത്. കവടിയാല്‍ സ്വദേശിയാണ് സച്ചിന്‍. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ മനസ് തുറക്കുകയാണ് സച്ചിൻ.

തനിക്ക് നേരിടേണ്ടി വന്ന ആരോഗ്യ പ്രശ്‌നത്തെക്കുറിച്ചും അഭിനയത്തിന് വീട്ടിൽ നിന്ന് കിട്ടുന്ന പിന്തുണയെക്കുറിച്ചുമൊക്കെയാണ് സച്ചിന്‍ മനസ് തുറന്നത്. ആരോഗ്യസ്ഥിതി മോശമായെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് ആയിരുന്നു സച്ചിൻ സംസാരിച്ചത്. 2022 ജനുവരിയിലായിരുന്നു സംഭവം. രണ്ട് പരമ്പരയുടെയും ഷൂട്ട് ഒരുപോലെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം പെട്ടന്നായിരുന്നു നടുവിനൊരു പിടുത്തം വീണത്. എത്ര ശ്രമിച്ചിട്ടും തനിക്ക് നിവര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞില്ല.

കിടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം വേദന. കാണിച്ചപ്പോൾ മരുന്നും വിശ്രമവും കൊണ്ടു മാറുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മരുന്ന് കഴിച്ചുവെങ്കിലും വീണ്ടും കടുത്ത വേദന തന്നെയായിരുന്നു. ഫൈറ്റ് സീൻ രംഗങ്ങൾ എല്ലാം വേദന സഹിച്ച് പിടിച്ചു അഭിനയിച്ചിട്ടു ആശുപത്രിയിലേക്ക് പോയി. വിശദ പരിശോധനയിൽ ഡിസ്‌ക് ബള്‍ജ് ആണെന്നും സര്‍ജറി വേണെന്നും പറഞ്ഞു. വിശ്രമത്തിലൂടെ പതിയെ സുഖപ്പെടുമെന്നു പറഞ്ഞെങ്കിലും ഷൂട്ടിനിടയിൽ ബ്രേക്ക് എങ്ങനെ എടുക്കണമെന്നറിയില്ലായിരുന്നു സച്ചിന്‍ പറയുന്നു. പാടാത്ത പൈങ്കിളി ടീമിനെ അറിയിച്ചപ്പോൾ അവർ കഥ മാറ്റി.

ഭരത്തിന് നടുവിന് പ്രശ്‌നം വന്നെന്നും ഒരു മാസത്തേക്ക് തിരുമ്മാന്‍ പോയി എന്നും കഥ മാറ്റി. ആ ഗ്യാപ്പിലാണ് വിശ്രമം എടുത്തത്. ആരോഗ്യത്തിന് പ്രശ്‌നമാകാതെ തുമ്പപ്പൂവിലും അഭിനയിച്ചു. ഷൂട്ട് കഴിഞ്ഞാൽ സെറ്റില്‍ നിന്ന് എടുത്ത് കൊണ്ടു വരേണ്ട സാഹചര്യം വരെ ഉണ്ടായി. പക്ഷെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ മനസ് വന്നില്ല എന്നും സച്ചിന്‍ പറയുന്നത്. ആദ്യത്തെ കുഞ്ഞിനെ നഷ്ടമായ ശേഷം ഒമ്പത് മാസം ബെഡ് റെസ്റ്റ് എടുത്ത് കിട്ടിയതാണ് എന്നെ. ഒത്തിരി വാത്സല്യം കിട്ടി വളർന്ന എന്റെ അവസ്ഥയിൽ അവർക്ക് ടെന്‍ഷന്‍ ഇല്ലാതിരിക്കുമോ. ആ അവസ്ഥയിൽ ആയിരുന്നപ്പോഴും തൻ്റെ മനസ്സ് അറിഞ്ഞ് വീട്ടുകാരും ഒപ്പം നിന്നു എന്നും സച്ചിൻ പറഞ്ഞു.