
“ഞാൻ എന്റെ കാര്യം ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായത് ആ സംഭവത്തോടെയാണ്, വലിയ ഷോക്കായിരുന്നു അതെനിക്ക്, ഇപ്പോൾ അത് മാത്രമാണ് ലക്ഷ്യം” നിയ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിയ രഞ്ജിത്ത്. വർഷങ്ങൾക്ക് മുൻപ് സംപ്രേഷണം ചെയ്ത കല്യാണി സീരിയലിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. സീരിയലിൽ സജീവമായിരിക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന താരം ഭർത്താവിനൊപ്പം യുകെയിൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ നിയ രഞ്ജിത്ത് തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്ക് വെച്ചുകൊണ്ട് എത്താറുണ്ട്.

എന്നാൽ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് പങ്കുവച്ച നിയയുടെ ഒരു വെയിറ്റ് ലോസ് ജേര്‍ണി വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 84 കിലോയിൽ നിന്നാണ് താൻ ശരീരഭാരം കുറയ്ക്കാൻ തുടങ്ങിയത് എന്നാണ് താരം പറഞ്ഞത്. 2023 ലെ തന്റെ വാശി ആയിരുന്നു ശരീരഭാരം കുറയ്ക്കണം എന്നുള്ളത് എന്നാണ് താരം പറഞ്ഞത്. അതിന്റെ പ്രധാന കാരണം മകന്റെ പിറന്നാൾ ദിവസം താൻ സുഹൃത്തുക്കൾക്കൊപ്പം നിന്നെടുത്ത ഫോട്ടോ കണ്ടപ്പോഴാണ് താൻ തടി കുറയ്‌ക്കേണ്ടത് എത്രത്തോളം അത്യാവിശ്യമാണെന്ന് മനസ്സിലായി തുടങ്ങിയത് എന്നും നിയ പറഞ്ഞു. താൻ തന്റെ കാര്യം ശ്രദ്ധിക്കുന്നില്ലെന്ന ബോധം തനിക്ക് വന്നത് ആ ഫോട്ടോസ് കണ്ടപ്പോഴാണ് എന്നും നിയ പറഞ്ഞു.

താൻ എത്ര തടിച്ചാലും മുഖം താടിക്കാറുണ്ടായിരുന്നില്ല എന്നും എന്നാൽ ആ ഫോട്ടോയിൽ മനസ്സിലാക്കാൻ കഴിയാത്ത വിധം തന്റെ മുഖവും തടിച്ചിരുന്നു എന്നാണ് നിയ പറഞ്ഞത്. അത് തനിക്ക് വലിയൊരു ഷോക്കായിരുന്നു എന്നും അങ്ങനെയാണ് ഇങ്ങനെ പോയാൽ ശെരിയാവില്ലെന്നും എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനം എടുത്തത് എന്നും നിയ പറഞ്ഞു. അങ്ങനെ ജനുവരി 10 നു താൻ കടുത്ത ഡയറ്റ് പ്ലാൻ തുടങ്ങിയെന്നും അങ്ങനെ 84 കിലോയിൽ നിന്നും താൻ 79.9 കിലോയിലേക്ക് എത്തുകയും ചെയ്തു എന്നാണ് താരം പറഞ്ഞത്.

അത് തനിക്ക് വാശി ആയിരുന്നെയും അങ്ങനെ വാശി ഉണ്ടെങ്കിൽ മാത്രമേ കൃത്യമായ ഡയറ്റ് പ്ലാൻ കൃത്യമായി ഡയറ്റ് മുൻപോട്ട് കൊണ്ട് പോകാൻ കഴിയുകയുള്ളു എന്നും നിയ പറഞ്ഞു. 52 ആണ് തന്റെ ഐഡിയൽ വെയ്റ്റ് എന്നും അതിലേക്ക് എത്താനുള്ള ശ്രമത്തിൽ ആണെന്നും നിയ പറഞ്ഞു. തന്റെ ഏറ്റവും വലിയ പ്രചോദനം ഒരോ ദിവസവും വെയിറ്റ് മെഷിനില്‍ വെയിറ്റ് നോക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും ഭർത്താവിന്റെ സപ്പോർട്ടുമാണ് എന്നും നിയ പറഞ്ഞു.