സാന്ത്വനത്തിലെ അപ്പുവിന്റെ അമ്മ അംബിക ചില്ലറക്കാരി അല്ല, താരം ശരിക്കും ആരാണെന്ന് അറിയാമോ?

ഏഷ്യാനെറ്റ് അവതരിപ്പിച്ച് വരുന്ന സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.ചിപ്പി കേന്ദ്ര കഥാപാത്രമായി എത്തുന്ന പരമ്പര നിർമ്മിക്കുന്നത് ചിപ്പിയുടെ ഭർത്താവ് രഞ്ജിത്താണ്. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഒരു പാൻ ഇന്ത്യൻ പരമ്പരയായാണ് സാന്ത്വനം അവതരിപ്പിക്കുന്നത്. നിരവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് എല്ലാ ഭാഷയിലും മികച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. പരമ്പരയിലെ കഥാപാത്രമായ അപ്പുവിന്റെ അമ്മ അംബികയായി എത്തുന്നത് കോഴിക്കോട് സ്വദേശി നിതാ ഘോഷാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നിത ആളുകൾക്ക് പ്രിയപ്പെട്ടവളായി മാറിയത്. സാന്ത്വനത്തിലേക്ക് എത്തുന്നതിനു മുൻപേ തന്നെ വെബ് സീരീസുകളിലും മറ്റും തിളങ്ങിയിരുന്ന നിത കഴിഞ്ഞദിവസം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്

അപ്പുവിന്റെ മമ്മി ചില്ലറക്കാരി അല്ലല്ലോ എന്നാണ് പോസ്റ്റ് കണ്ട ഓരോരുത്തരും പറയുന്നത്. നിത ഒരു ഡോക്ടറാണെന്ന് വിവരം വളരെ ചുരുക്കം ആളുകൾക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ഇന്ത്യൻ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഡോക്ടർ എന്ന നിലയിലെ പ്രാക്ടീസിന് ഇടയിലുള്ള തന്റെ ചിത്രം നിത സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. എന്നാൽ അധികവും ആളുകൾ കരുതിയത് നിതയുടെ പുതിയ സീരിയലിലെ കഥാപാത്രമാണിത് എന്നായിരുന്നു. എല്ലാ ഡോക്ടർമാർക്കും ഡോക്ടേഴ്സ് ദിനാശംസകൾ.. ഒരു ഡോക്ടർ ആയതിൽ ഞാനും അഭിമാനിക്കുന്നു എന്നായിരുന്നു ചിത്രത്തിന് താഴെ താരം നൽകിയ കുറിപ്പ്. ഇത് കണ്ടതോടെയാണ് നിത ഡോക്ടർ ആണെന്ന് ആളുകൾ തിരിച്ചറിഞ്ഞത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പീഡിയാട്രീഷനായാണ് നിതാ പ്രാക്ടീസ് ചെയ്യുന്നത്

കൊറോണയുമായി ബന്ധപ്പെട്ട് ദി ടീച്ചർ, ഭാനുമതി തുടങ്ങിയ ഷോർട്ട് ഫിലിമിലുകളുടെ ആണ് നിത അഭിനയരംഗത്തേക്ക് കടന്നുവന്നത്.ദി ടീച്ചർ എന്ന ചിത്രത്തിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെയാണ് താരം അവതരിപ്പിച്ചത്. കുട്ടികളുടെ രോഗമായി ബന്ധപ്പെട്ട് മൺസൂൺ രോഗങ്ങളെ പറ്റിയുള്ള താരത്തിന്റെ നിരവധി പ്രൊഫഷണൽ വീഡിയോകൾ യൂട്യൂബിലും മറ്റ് പല ചാനലുകളിലും ഇതിനോടകം സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.സെതസ്കോപ്പ് കഴുത്തിൽ ഇട്ട് ആശുപത്രിയിൽ ഇരിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മുൻപും ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രങ്ങൾ നിത പങ്കുവെച്ചിരുന്നെങ്കിൽ ഇത്രയധികം സ്വീകാര്യത ലഭിച്ചിരുന്നില്ല. തന്റെ ചിത്രങ്ങൾക്കൊപ്പം കുടുംബത്തിൻറെ ചിത്രങ്ങളും നിത പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും മകളും ഒക്കെ താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജുകളിലെ പോസ്റ്റുകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. അമ്മയുടെ പാത പിന്തുടർന്ന് മകളും മെഡിക്കൽ ഫീൽഡിലേക്ക് തന്നെ ഇറങ്ങിയിരിക്കുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.