
ഏറെ പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ ഞങ്ങള്‍ക്ക് കിട്ടിയ നിധി. കുഞ്ഞു വന്നതോടെ ക്ഷമ കൂടി, കുറച്ച് കൂടെ ഉത്തരവാദിത്വം വന്നു; നിരഞ്ജന്‍
മൂന്നുമണി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ആളാണ് നിരഞ്ജ്ന്‍. നിരഞ്ചന്‍ വിവാഹം ചെയ്തത് ഗോപിക യെയായിരുന്നു. വിവാഹത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്.കുറെ കുത്തു വാക്കുകളൊക്കെ ആ സയത്തു പലരില്‍ നിന്നും കേള്‍ക്കേണ്ടി വന്നിരുന്നുവെന്ന് നിരഞ്ചന്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ അഭിനയിക്കാന്‍ വലിയ ഇഷ്ടമായിരുന്ന നിരഞ്ചന്‍ പിന്നീട് അഭിനയ മേഖലയിലേയ്ക്ക് എത്തിയതെന്നും നിരഞ്ചന്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കുഞ്ഞ് വന്നതിന് ശേഷമുള്ള ജീവിതത്തിലെ മാറ്റങ്ങളെ പറ്റി നിരഞ്ചനും ഭാര്യ ഗോപികയും തുറന്നു പറയുകയാണ്. മാത്രമല്ല ഇരുവര്‍ക്കും ഒരു യൂ ട്യൂബ് ചാനലുമുണ്ട്.

എന്നാലിപ്പോല്‍ അതില്‍ വീഡിയോസു അധികമിടാറില്ല. അതിന്‍രെ കാരണവും ഇരുവരും വ്യക്താമാക്കുകയാണ്. സബ്സ്‌ക്രൈബേഴ്സിന്റ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. ഏറെ കാത്തിരുന്ന് കിട്ടിയ മകനാണ് ഞങ്ങളുടെ കുഞ്ഞ്. കുഞ്ഞായതിന് ശേഷം കുറെ കൂടി ഉത്തരവാദിത്വം വന്നു. എവിടെ പോയാലും ചേട്ടന്‍ വിളിച്ച കുട്ടിയുടെ കാര്യം അന്വേഷിക്കും പഴയതിനേക്കാളും വിളി കൂടി. വിളിച്ചാലും കുഞ്ഞിനെ പറ്റിയാണ് കൂടുതല്‍ സംസാരിക്കുന്നത്.

ഉറക്കമൊക്കെ ഇപ്പോള്‍ ഞങ്ങളുടെ കണ്‍ട്രോളിലാണ്. എന്ത് ശബ്ദം കേട്ടാലും ഞങ്ങള്‍ ശ്രദ്ദിക്കും. ഷോപ്പിങ്ങിനൊക്കെ പോകുമ്പോള്‍ ആദ്യം മകനുള്ളതെല്ലാം വാങ്ങിക്കും. പിന്നീടാണ് ഞങ്ങള്‍ ഞങ്ങളുടെ കാര്യം നോക്കുകയുള്ളൂ. ഇതൊക്കെ എല്ലാ മാതാപിതാക്കളിലും വരുന്ന മാറ്റങ്ങല്‍ തന്നെയാണ്. ക്ഷമ നന്നായി ഉണ്ട് ഇപ്പോള്‍. ക്ഷമ കൂടിയേന്നു വേണം പറയാന്‍. കാത്തുവിന്റെ പാട്ടൊക്കെ ഞങ്ങള്‍ക്കു കാണാ പാഠമാണ് ഇപ്പോള്‍. എല്ലാ കുടുംബത്തിലെയും പോലെ തന്നെ ഞങ്ങള്‍ക്കിടയിലും വഴക്കൊക്കെ ഉണ്ടാകാറുണ്ട്.

പക്ഷേ അത് അപ്പോല്‍ തന്നെ ഞങ്ങള്‍ വിടുമെന്നും ഇരുവരും പറയുന്നു. കപ്പിളായിരുന്ന സമയത്തും പേരന്റ്സായെപ്പോഴും രണ്ടും ഞങ്ങള്‍ ഏറെ ആസ്വദിക്കാറുണ്ട്. ഞങ്ങലെ സംബന്ധിച്ച് പോയ വര്‍ഷം വലിയ സങ്കടങ്ങളുടെയും നഷ്ടങ്ങളുടെയും വര്‍ഷമായിരുന്നു. ഗോപികയുടെ അച്ചന്‍ മരിച്ചു. ശേഷം പിന്നാലെ അമ്മയും പോയി. പിന്നെ പ്രഗനന്‍സിയുടെ പ്രശന്ങ്ങളും ഉണ്ടായിരുന്നു. എന്ത് വിഷമം ഉണ്ടെങ്കിലും ആരോടും തുറന്നു പറയാന്‍ തനിക്കില്ലായിരുന്നുവെന്നും ഗോപിക പറയുന്നു.
ചാനലില്‍ വീഡിയോ ഇടാത്തത് മറ്റൊന്നും കൊണ്ടായിരുന്നില്ല. ഞങ്ങള്‍ മറ്റൊരു കൂട്ടരുമായി പാര്‍ട്ടര്‍ണര്‍ ഷിപ്പില്‍ തുടങ്ങിയ ചാനലായിരുന്നു. പിന്നീട് അവര്‍ തങ്ങളുടെ കണ്ടന്റ് റിജക്ട് ചെയ്യാന്‍ തുടങ്ങി. മാത്രമല്ല, വിഷുവിന് തന്‍രെ കുഞ്ഞിന്റെ വിഷു സ്പെഷ്യല്‍ ഒരു വീഡിയോ ഷൂട്ട് ചെയ്യാന്‍ പ്ലാന്‍ ചയ്തിരുന്നു. ഇവിടുത്തെ വിഷു കുറച്ച് പ്രത്യേകതകള്‍ ഉള്ളതായിരുന്നു. അവര് ചെയ്യാമെന്ന് സമ്മതിച്ചിട്ട് പിന്നെ മാറി. വെറെ ഒരു കൂട്ടര്‍ക്കൊപ്പം വീഡിയോ ചെയ്തു. അതൊക്കെ കൊണ്ടാണ് വീഡിയോ കുറഞ്ഞതെന്നും ഇനി വീഡിയോതകള്‍ ഇടുമെന്നും നിങ്ങളുടെ സപ്പോര്‍ട്ടിന് നന്ദിയെന്നും ഇരുവരും പറയുന്നു.