
അന്ന് ഇഷ്ടിക കൊണ്ടാണ് ഏറ് കിട്ടിയത്. ഞാന്‍ അപ്പോള്‍ തന്നെ ഓടി, നിന്നത് സംക്രാന്തിയിലാണ്; നസീര്‍ സംക്രാന്തി
നസീര്‍ സംക്രാന്തി എന്ന താരം നടന്‍ മാത്രമല്ല. ഒരു മിമിക്രി കലാകാരനുമാണെന്ന് നമ്മുക്കറിയാ വുന്നതാണ്. തട്ടിം മുട്ടീം എന്ന ജനപ്രിയ പരമ്പരയില്‍ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ബംബര്‍ ചിരിയിലെ ജഡ്ജുമാണ് അദ്ദേഹം. വളരെ ദുരിതമായ ജീവിതത്തില്‍ നിന്ന് തന്റെ സ്വപ്‌നങ്ങളിലേയ്ക്കും ലക്ഷ്യങ്ങളിലേയ്ക്കും ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്ന് പറന്ന് വിജയം കൈവരിച്ച നടനാണ് അദ്ദേഹം. റയില്‍വ്വേ പുറമ്പോക്കില്‍ ജീവിച്ച അദ്ദേഹമിന്ന് വലിയ ഒരു വീടിന്‍രെ ഉടമസ്ഥനാണ്. കഷ്ട്ടപ്പാടുകളും ദുരിതങ്ങളും മാത്രമുണ്ടായിരുന്ന ആര് കേട്ടാലും അവരുടെ കരളയിക്കുന്ന ജീവിതത്തില്‍ നിന്ന് സിനിമാ കഥയെ വെല്ലുന്ന ജീവിതത്തിലേയ്ക്കാണ് അദ്ദേഹം എത്തിയത്. ഒന്നുമില്ലായ്കയില്‍ നിന്ന് എല്ലാം നേടിയെങ്കിലും വന്ന വഴി മറക്കാത്ത വളരെ എളിമയുള്ള വ്യക്തിയാണ് അദ്ദേഹം.

മുന്‍പ് ഫ്ളേവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോള്‍ തന്റെ ജീവിതം നസീര്‍ പറഞ്ഞിരുന്നു. നരക തുല്യമായ ബാല്യകാലവും യത്തീം ഖാനയില്‍ ജീവിച്ചു വളര്‍ന്നതും വിശപ്പ് സഹിച്ചിട്ട് മറ്റുള്ളവര്‍ വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ട്ങ്ങളില്‍ നിന്ന് തനിക്കുള്ള വക കണ്ടെത്തി വിശപ്പ് അടക്കിയതും അങ്ഹനെ എല്ലാം അദ്ദേഹം പറഞ്ഞിരുന്നു. തന്‍രെ പതിനൊന്നാം വയസിലാണ് ഉമ്മ എന്നെ യത്തീംഖാനയില്‍ കൊണ്ടാക്കിയത്. ഉമ്മയ്ക്ക് വെറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് എന്നെ അങ്ങനെ ആക്കിയത്. ഇന്നും വലിയ വീടുണ്ടെങ്കിലും തനിക്ക് കഞ്ഞി കുടിച്ച് തറയില്‍ പായ വിരിച്ച് ഉറങ്ങാനാണ് ഇഷ്ട്ടമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ തനിക്ക് മിമിക്രി കലാകാരനായിരുന്നപ്പോഴുണ്ടായ ദുരനുഭവം അദ്ദേഹം പങ്കു വയ്ക്കുകയാണ്. മൈല്‍ സ്റ്റോണ്‍ മേയ്‌ക്കേഴ്‌സിനോടാണ് താരത്തിന്‍രെ തുറന്നു പറച്ചില്‍. മുന്‍പൊക്കെ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ തനിക്ക് കൂവലു കിട്ടുമായിരുന്നു. പക്ഷേ ഇഷ്ടിക കൊണ്ട് ഏറ് കിട്ടിയ സംഭവം ഉണ്ടായിരുന്നു. സിനിമയിലൊക്കെ വരുന്നതിന് മുന്‍പാണ്. ആദ്യ കാലങ്ങളില്‍ ഞാന്‍ നാടകമൊക്കെ ചെയ്യുമായിരുന്നു. അത് പ്രൊഫഷണല്‍ നാടകം ആയിരുന്നില്ല, മാട്ട നാടകം എന്ന് പറയുന്നതാണത്. പെട്ടെന്ന് ഞങ്ങല്‍ കുറച്ചു പേര്‍ തട്ടിക്കൂട്ടുന്ന പരിപാടിയാണത്.

അങ്ങനെ ഒരിക്കല്‍ ഒരു ഇഷ്ടിക കളത്തില്‍ വച്ച് ഞങ്ങള്‍ നാടകം അവതരിപ്പിച്ചു. ഒരാള്‍ തന്നെ ഉന്നം വച്ച് ഇഷ്ടിക എറിയുന്നത് ഞാന്‍ കണ്ടു. കറക്റ്റ് സമയത്ത് തല പിന്നിലേയ്ക്ക് ആക്കിയതിനാല്‍ ഏറ് എനിക്ക് കൊണ്ടില്ല. അല്ലെങ്കില്‍ കറക്റ്റ് നെറ്റിക്ക് ഏറ് കിട്ടിയേനെ. കര്‍ട്ടണില്‍ തട്ടി ആ ഇഷ്ടിക താഴെ വീഴുകയായിരുന്നു. ഏറ് വന്ന നിമിഷം തന്നെ ഞാന്‍ കര്‍ട്ടണ് പിറകിലൂടെ ഓടി. കുറെ ദൂരം ഞാന്‍ ഓടി. ആ ഓട്ടം അവസാനിച്ചത് സംക്രാന്തിയിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ ജഡ്ജായി ഇരിക്കുന്നതാണ് നല്ലതെന്ന് എല്ലാവരും പറയുന്നു. പക്ഷേ എനിക്ക് സ്റ്റേജില്‍ സ്‌കിറ്റ് ചെയ്യാനാണ് ഇഷ്ട്ടം. ആളുകളെ ചിരിപ്പിക്കുന്നതാണ് എനിക്കിഷ്ടമെന്നും നസീര്‍ സംക്രാന്തി പറയുന്നു.