
അറുപത്തി രണ്ടാം വയസില്‍ നാലാമതും വിവാഹിതനായി നടന്‍ നരേഷ്, നടിയും രണ്ടു കുട്ടികളുടെ അമ്മയുമായ പവിത്രയാണ് താരത്തിന്റെ വധു; വിമര്‍ശനവുമായി ആരാധകര്‍
ടോളിവുഡിലെ മുതിര്‍ന്ന താരമാണ് നരേഷ്. മൊഴിമാറ്റ ചിത്രങ്ങളിലൂടെ നരേഷിനെ മലയാളികള്‍ക്കും പരിചയമുണ്ട്. 1970കളില്‍ ബാലതാരമായി സിനിമയില്‍ എത്തിയ നരേഷ് പിന്നീട് ക്യാരക്ടര്‍ റോളുകലിലും സഹ നടന്റെ റോളുകളിലും 200ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു, ഇപ്പോഴും അഭിനയം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 1972ല്‍ പുറത്തിറങ്ങിയ പണ്ടന്‍തി കറുപ്പു എന്ന സിനിമയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ വളരെ നല്ല കഥാപാത്രങ്ങളാണ് താരം ചെയ്തത്. നല്ല അച്ചനും, ചേട്ടനും ഒക്കെയായ നരേഷിന്‍രെ വ്യക്തി ജീവിതം സിനിമ കഥയെക്കാള്‍ സംഭവ ബഹുലമാണ്. താരമിപ്പോള്‍ നാലാമത് വിവാഹം കഴിച്ചിരിക്കുകയാണ്. പ്രണയവും വിവാഹവും ഒന്നും പ്രായത്തിന് തടസമല്ലായെന്ന് തെളിയിച്ചാണ് അദ്ദേഹം തന്റെ അറുപത്തി രണ്ടാമത്തെ വയസില്‍ നടിയും രണ്ടു കുട്ടികളുടെ അമ്മയുമായ നാല്‍പ്പത്തിരണ്ടു കാരിയായ പവിത്ര ലോകേഷിനെ വിവാഹം കഴിച്ചത്.

പവിത്രയുടെ മൂന്നാം വിവാഹമാണിത്. പവിത്ര ആദ്യം വിവാഹം ചെയ്തത് ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനിയറെ ആയിരുന്നുവെങ്കിലും പിന്നീട് ഇത് ഡിവോഴ്സായി. അതിന് ശേഷം കന്നട ഫിലിം സെലിബ്രിറ്റിയായ സുചേന്ദ്ര പ്രസാദുമായി ലിവിങ് റിലേഷനിലായിരുന്നു. ആ ബന്ധത്തില്‍ രണ്ട് കുട്ടികളും ഉണ്ട്. പിന്നീട് 2018ല്‍ ആ ബന്ധം പവിത്ര അവസാനിപ്പിച്ചു. 2021 മുതല്‍ നരേഷുമായി പവിത്ര പ്രണയത്തിലായിരുന്നു. പ്രമുഖ നടിയും സംവിധായികയുമായ വിജയ നിര്‍മ്മലക്കും അവരുടെ ആദ്യ ഭര്‍ത്താവായ കെ എസ് മൂര്‍ത്തിക്കും ജനിച്ച മകനാണ് നരേഷ്. നരേഷ് മൂന്നു വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യം നരേഷ് വിവാഹം കഴിച്ചത് സീനിയര്‍ മാസ്റ്ററായിരുന്ന ശ്രീനുവിന്‍രെ മകളെയായിരുന്നു. ഈ ബന്ധത്തില്‍ താരത്തിന് ഒരു കുട്ടിയും ജനിച്ചു. നവീന്‍ എന്നാണ് ആദ്യ ബന്ധത്തിലെ മകന്റെ പേര്. പിന്നീട് ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തി രേഖ സുപ്രിയയെ നരേഷ് രണ്ടാമത് വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ താരത്തിന് തേജ എന്ന മകനും ജനിച്ചു. അധികം താമസിക്കാതെ ഇതും വേര്‍പ്പെടുത്തി.

താരം മൂന്നാമത് വിവാഹം ചെയ്തത് രമ്യ രഗുപതിയെ ആയിരുന്നു. 50 ആം വയസിനു മുകളില്‍ പ്രായമുള്ള ആളായിരുന്ന നരേഷ് മൂന്നാം വിവാഹം കഴിച്ചത് രമ്യ രഗുപതിക്ക് വെറും മുപ്പത് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ബന്ധത്തിലും നരേഷിന് ഒരു മകനുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് ഇതുവരെ നരേഷ് വിവാഹം മോചനം നേടിയിരുന്നില്ല. മൂന്നാം ഭാര്യയ്ക്ക് ജീവനാംശമായി നരേഷ് അഞ്ച് കോടി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.നിലവില്‍ മൂന്നാം ഭാര്യയിരിക്കെയാണ് നാലാമത് പവിത്രയെ താരം വിവാഹം കഴിക്കുന്നത്.

കുറച്ച് നാളുകളായി പവിത്രയും നരേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ഒരിക്കല്‍ ഹോട്ടല്‍ റൂമില്‍ നിന്ന് ഇറങ്ങി വരുന്ന ഇരുവരെയും മൂന്നാം ഭാര്യയായ രമ്യ ചെരുപ്പൂരി അടിക്കാന്‍ ചെന്ന വാര്‍ത്ത വന്‍ വൈറലായിരുന്നു. ന്യൂയര്‍ ദിനത്തിലാണ് താനും പവിത്രയും 2023ല്‍ വിവാഹിതരാകാന്‍ പോവുകയാണെന്നും പ്രണയത്തിലാണെന്നും നരേഷ് തന്‍രെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്.
ഇരുവരും കേക്ക് മുറിച്ചും വൈന്‍ കുടിച്ചും പരസ്പരം ചുംബിച്ചും ന്യൂയര്‍ ആഘോഷിക്കുന്ന വീഡിയോയും ഇവര്‍ പങ്കു വച്ചിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞുവെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും നരേഷ് തന്‍ര നാലാം വിവാഹ വീഡിയോ പങ്കുവച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ്. ഇവരുടെ വിവാഹ വീഡിയോയുമൊക്കെ ടോളിവുഡില്‍ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു.