“മകളുടെ കല്യാണത്തിന് മഞ്ജു പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു, വിളിച്ചപ്പോൾ മഞ്ജു പ്രതികരിച്ചത് ഇങ്ങനെയാണ്, ആ ബന്ധം മറച്ചു വെച്ചത് കൊണ്ടാവാം മഞ്ജു അങ്ങനെ പറഞ്ഞത്” വെളിപ്പെടുത്തലുമായി നാദിർഷ

മിമിക്രിയലൂടെ കടന്ന് വന്ന് മലയാല സിനിമ മേഖലയിൽ നടനായും സിനിമാ സംവിധായകനായും ഗായകനായും സംഗീത സംവിധായകനായും തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് നാദിർഷ.  മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നാദിർഷയുടെ അടുത്ത സുഹൃത്താണ്. ദിലീപിനെ നായകനാക്കി നാദിർഷ സിനിമയും ഇറക്കിയിട്ടുണ്ട്. ദിലീപിന്റെ പേരുകൾ ഉയർന്നു വന്ന വിവാദങ്ങളിൽ നാദിർഷായുടെ പേരും ഇടം പിടിച്ചിരുന്നു. മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹ മോചനവും, കാവ്യയുമായുള്ള വിവാഹവും, നടിയെ ആക്രമിച്ച കേസിലെ വാർത്തകളും എല്ലാം നാദിർഷയുടെ പേരും ഉയർന്നു വന്നിരുന്നു.

ഇപ്പോഴിതാ തൻ്റെ മകളുടെ വിവാഹത്തിന് മഞ്ജു വാര്യരെ താൻ വിളിച്ചിരുന്നു എന്നും എന്നാൽ മഞ്ജു വന്നില്ലെന്നും പറഞ്ഞു കൊണ്ടുള്ള നാദിർഷായുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 2021 ൽ ആയിരുന്നു നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം നടന്നത്. താൻ മകളുടെ കല്യാണം പറയാനായി മഞ്ജുവിനെ വിളിച്ചപ്പോൾ മഞ്ജു പറഞ്ഞ മറുപടിയെ കുറിച്ചാണ് നാദിർഷ പറയുന്നത്. നാദിർഷയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തുള്ള മീനാക്ഷിയുടെയും ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളെല്ലാം തന്നെ വലിയ രീതിയിൽ അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേ സമയം തന്റെ മകളുടെ വിവാഹത്തിൽ മഞ്ജു വാര്യരും പങ്കെടുക്കണം എന്ന് തനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു. താൻ മഞ്ജുവിനെ ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് പരിചയപ്പെടുന്നത്. ദിലീപിന്റെ ഭാര്യ കൂടി ആയതോടെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം കുറച്ചു കൂടി വളർന്നു. താനും ദിലീപും മഞ്ജുവും തമ്മിലുള്ള സന്തോഷകരമായ നിമിഷങ്ങൾ എല്ലാം ഇന്നും എന്റെ മനസിൽ മായാതെ നിൽക്കുന്നുണ്ട്. അവർ തമ്മിൽ പിരിഞ്ഞതിനെ കുറിച്ച് താൻ രണ്ടാളോടും ചോദിച്ചിട്ടില്ല. അവർ പുറത്ത് ആരോടും ഇതേ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ട് അത് കൊണ്ട് വിഷമിപ്പിക്കേണ്ട എന്നു കരുതി താൻ ഒന്നും ചോദിച്ചില്ല എന്നും നാദിർഷ പറയുന്നു.

മഞ്ജു തനിക്ക് ഇന്നും നല്ല സുഹൃത്താണ്. എന്നാൽ മഞ്ജുവിന് ആ സൗഹൃദം തിരിച്ചില്ലെന്ന് മനസിലാക്കുന്നു. മകളുടെ വിവാഹമാണ് വരണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ താൻ തിരക്കിലാണ് എന്ന് പറഞ്ഞ് മഞ്ജു ഫോൺ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. വാക്കുകൾ ശ്രദ്ധ നേടിയതോടെ ദിലീപും കാവ്യയും ഒക്കെ പങ്കെടുക്കുന്ന വേദിയിലേക്ക് മഞ്ജുവിന് വരൻ മാനസികമായി ബുദ്ധിമുട്ടുണ്ടാകും. മാത്രമല്ല ദിലീപിന്റെ അടുത്ത സുഹൃത്തായ നിങ്ങൾ കാവ്യയുമായുള്ള ദിലീപിന്റെ ബന്ധത്തെ മറച്ചു വെച്ചത് കൊണ്ടാവും എന്നും കമെന്റുകൾ പറയുന്നത്.