
“അന്നെല്ലാം അങ്ങനെ ആയിരുന്നു അരുൺ ചേട്ടനെ വിളിച്ചത്, എന്നാൽ ഇപ്പോൾ ശെരിക്കും ഞെട്ടി, അന്നത്തെ ജെപി തന്നെ ഇപ്പോഴും” മുക്ത
സിനിമയിലൂടെ അഭിനയ രംഗത്തേക് എത്തുകയും പിന്നീട് മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ സജീവമായ നടിയാണ് മുക്ത. ചെറിയ പ്രായത്തിലെ തന്നെ അഭിനയ രംഗത്തേക്ക് എത്തിയ മുക്ത പിന്നീട് മലയാളത്തിന് പുറമെ മറ്റു നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. എന്നാൽ അതിനിടയിൽ 2015 ൽ മുക്ത ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരുടെയും മകൾ കൺമണിയും അമ്മയെ പോലെ തന്നെ ചെറിയ പ്രായത്തിൽ നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

പിന്നീട് വിവാഹവും കുഞ്ഞും കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടി അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയും ചെയ്തിരുന്നു. എന്നിരുന്നാൽ പോലും മുക്ത സോഷ്യൽ മീഡിയയിൽ സജീവമാകുകയും തന്റെ വിശേഷങ്ങൾ എല്ലാം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നടി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന നമ്മൾ എന്ന സീരിയലിൽ നായികയായാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ മുക്തയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

നമ്മളിൽ നായകനായി എത്തുന്നത് സീരിയൽ നടൻ അരുൺ ഘോഷ് ആണ്. എന്നാൽ സീരിയലിന്റെ ടീസർ വന്നപ്പോൾ പണ്ടത്തെ സീരിയൽ പാരിജാതത്തിലുണ്ടായിരുന്ന ജെപി എങ്ങനെയാണോ അങ്ങനെ തന്നെയും ഒരു മാറ്റവും ഇല്ലായിരുന്നു അരുൺ ചേട്ടനെ കാണാൻ എന്നും മുക്ത പറഞ്ഞു. ടീസർ ഇറങ്ങിയപ്പോൾ എല്ലാവരും ശെരിക്കും ഞെട്ടിയെന്നും കാരണം എല്ലാവരും ജെപിയെ കാണാൻ കാത്തിരിക്കുകയായിരുന്നെന്ന് പറഞ്ഞുള്ള കമന്റുകൾ ആയിരുന്നു മുഴുവൻ വന്നിരുന്നത് എന്നും താരം പറഞ്ഞു.

എന്നാൽ തങ്ങൾ എല്ലാവരും ആദ്യം അരുൺ ചേട്ടനെ ബുൾഗാൻ താടിയെന്നാണ് വിളിച്ചിരുന്നതെന്നും നടി പറഞ്ഞു. നമ്മളിൽ അഭിനയിക്കുന്ന കുട്ടികൾ എല്ലാവരും തന്നെ നല്ല രീതിയിലുള്ള അഭിനയമാണ് കാഴ്ച വയ്ക്കുന്നത് എന്നും മുക്ത വ്യക്തമാക്കി. 2008 ൽ ഏഷ്യാനെറ്റിൽ ആയിരുന്നു പാരിജാതം സീരിയൽ സംപ്രേഷണം ചെയ്തിരുന്നത്. പാരിജാതത്തിലൂടെയാണ് അരുൺ ഘോഷ് കൂടുതൽ ജനശ്രദ്ധ നേടിയത്. നമ്മൾ സീരിയലിന്റെ ടീസർ വന്നപ്പോഴാണ് എത്രയധികം ആരാധകരാണ് അരുൺ ചേട്ടന്റെ സീരിയലിനായി കാത്തിരിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞതെന്നും താരം പറഞ്ഞു. നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം അരുൺ ചേട്ടനെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് പ്രേക്ഷകരെന്നും മുക്ത വ്യക്തമാക്കി.