ധ്വനിക്ക് ഒരു വയസ്സ് ആകുന്നതിനു മുൻപേ മൃദുലയേയും യുവയേയും തേടി അടുത്ത സന്തോഷവും, പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ചുകൊണ്ടുള്ള യുവയുടെ പുതിയ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

മിനിസ്ക്രീൻ പരമ്പരകളിലൂടെ കുടുംബപേർഷകർക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് മൃദുലയും യുവയും. ഇരുവരും മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരകളിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തങ്ങളുടെ ഒരു സഹപ്രവർത്തക വഴിയാണ് ഇരുവരും പരിചയത്തിൽ ആകുന്നതും പിന്നീട് വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തുന്നതും ഒക്കെ. ഇവരുടെ പോസ്റ്റും വീഡിയോയും ഒക്കെ കാണുന്നവർക്ക് ഇത് ഒരു പ്രണയവിവാഹം ആയിരുന്നോ എന്ന് സംശയം തോന്നാറുണ്ടെങ്കിലും പക്കാ അറേഞ്ച്ഡ് മാരേജ് ആയിരുന്നു തങ്ങളുടെതെന്ന് ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ മൃദുലയും യുവയും തങ്ങളുടെ വിശേഷങ്ങൾ ഒക്കെ മൃദുവാ എന്ന യൂട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്

ഓരോ വിശേഷത്തിനും മികച്ച പിന്തുണയും സ്വീകാര്യതയുമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ഇവർക്ക് ധ്വനി എന്ന ഒരു പെൺകുഞ്ഞ് ജനിക്കുകയുണ്ടായി. കുഞ്ഞിന് ഗുരുവായൂർ അമ്പലത്തിൽ വച്ച് ചോറൂണ് കൊടുത്തതിന്റെ ചിത്രങ്ങൾ ഒക്കെ മൃദുല തന്നെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന തുമ്പപ്പൂവ് എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് മൃദുല ഗർഭിണിയാകുന്നത്. തുടർന്ന് വിശ്രമത്തിന്റെ ഫലമായി പരമ്പരയിൽ നിന്ന് വിട്ടു താരം വീണ്ടും അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. അഭിനയിക്കുന്നില്ല ആയിരുന്നു എങ്കിൽ പോലും സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളൊക്കെ ആളുകൾ അപ്പപ്പോൾ തന്നെ അറിയുന്നുണ്ടായിരുന്നു

അതുകൊണ്ടുതന്നെ താരം അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുന്നു എന്ന തോന്നലൊന്നും പ്രേക്ഷകർക്ക് ഉണ്ടായിട്ടും ഇല്ല. ഇപ്പോൾ ഇവരുടെ കുടുംബത്തിലെ ഏറ്റവും പുതിയ സന്തോഷം നിമിഷമാണ് താരങ്ങൾ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. മകൾ ധ്വനികൃഷ്ണയ്ക്ക് ഒരു വയസ്സാകുന്നതിനു മുൻപ് ഇരുവരും തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ സന്തോഷത്തിൽ യുവ മൃദുലയും കുഞ്ഞിനെയും ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രം എടുക്കുകയും അത് സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിശേഷം അറിഞ്ഞപ്പോൾ തന്നെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ ആയി രംഗത്തെത്തുന്നത്. വിവാഹശേഷം യുവയേയും മൃദുലയെയും തേടി അടിക്കടി സന്തോഷ നിമിഷങ്ങൾ ഒക്കെ എത്തിക്കൊണ്ടിരിക്കുകയാണ്. തുടർന്നുള്ള ജീവിതത്തിലും ഇങ്ങനെ തന്നെ സംഭവിക്കട്ടെ എന്നാണ് ആരാധകർക്ക് പറയാനുള്ളത്.