മൃദുലയ്ക്ക് പിന്നാലെ അനിയത്തി പാർവതിയും ആ നേട്ടം സ്വന്തമാക്കി; ആശംസകൾ അറിയിച്ചു ആരാധകരും

കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രമായി എത്തി മലയാളി മിനിസ്ക്രീൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് പാര്‍വതി വിജയ്. കുടുംബവിളക്കിൽ അഭിനയിച്ചിരുന്ന സമയത്തായിരുന്നു പാര്‍വതിയും അരുണും പ്രണയത്തിലായത്. അധികം വൈകാതെ പാർവതിയും അരുണും വിവാഹിതരാവുകയായിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് പാർവതി. എന്നാൽ സോഷ്യൽ മീഡിയകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും തന്റെ വിശേഷങ്ങളെല്ലാം പാര്‍വതിയും അരുണും പങ്കു വെച്ച് കൊണ്ട് എത്താറുണ്ട്. ഇവർക്ക് യാമിക എന്നൊരു മകൾ കൂടിയുണ്ട്.

മൃദുല വിജയിയുടെ സഹോദരിയാണ് പാർവതി. ചേച്ചിയെ പോലെ തന്നെ പാർവതിയും മിനിസ്ക്രീൻ രംഗത്ത് സജീവമാവുകയിരുന്നു. മൃദുലയ്ക്ക് മുൻപായിരുന്നു പാർവതിയുടെ വിവാഹം നടന്നത്. ശേഷം മൃദുലയും യുവ കൃഷ്ണയും തമ്മിലുള്ള വിവാഹം നടക്കുകയിരുന്നു. കുടുംബ വിശേഷം എല്ലാം പങ്കിട്ട് കൊണ്ട് ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ പാർവതി പുതിയ വിശേഷം പങ്കുവെച്ചു കൊണ്ടാണ് എത്തിയിരിക്കുന്നത്. ഗൃഹപ്രവേശന ചടങ്ങിന്റെ വിശേഷങ്ങളാണ് പാർവതി പങ്കിട്ടിരിക്കുന്നത്. പത്മനാഭമെന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെല്ലാം തന്നെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് പാർവതിയും അരുണും പുതിയ വീട്ടിലേക്ക് പ്രവേശിച്ചത്. ഞങ്ങളുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഞങ്ങളുടെ വലിയ ഒരു സ്വപ്നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. ഞങ്ങളൊരു കുഞ്ഞുവീട് വാങ്ങിച്ചു എന്നാണ് പാര്‍വതി പറഞ്ഞത്. യാമിയുടെ വീട് എന്ന് അരുണ്‍ കൂട്ടിച്ചേർത്തു. ഞങ്ങളുടെ മനസിലുള്ള കുറേ കാര്യങ്ങള്‍ ഈ വീട്ടിൽ കണ്ടത് കൊണ്ടാണ് ഇത് തന്നെ വാങ്ങിയത്. വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത കുഞ്ഞു വീടാണ്. രണ്ട് ബെഡ് റൂമാണ് വീടിനുള്ളത്. ഭയങ്കര സന്തോഷത്തിലാണ് ഞങ്ങള്‍ എന്നും എന്താണ് പറയേണ്ടതെന്നറിയില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.

ഞങ്ങളൊരു വീട് വാങ്ങിച്ചു എന്നത് ഞങ്ങൾക്ക് തന്നെ വിശ്വസിക്കാനാവുന്നില്ലെന്നും പാർവതി പറയുന്നു. പാല് കാച്ചല്‍ ചടങ്ങിന്റെയും ഗണപതി ഹോമത്തിന്റെയും എല്ലാം ദൃശ്യങ്ങള്‍ വീഡിയോയില്‍ ചേർത്തിട്ടുണ്ട്. അനിയത്തിയുടെ സന്തോഷത്തില്‍ പങ്കുചേരാൻ മൃദുലയും യുവയും എത്തിയിരുന്നു. അടുത്തിടെയായിരുന്നു യുവയും മൃദുലയും പുതിയ വീട് സ്വന്തമാക്കിയത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സഫലമായതെന്ന് മൃദുലയും പറഞ്ഞിരുന്നു. ധ്വനി കൃഷ്ണ എന്നൊരുമകൾ കൂടിയുണ്ട്. ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നതിന്റെ സന്തോഷവും മൃദുല പങ്കുവെച്ചിരുന്നു.