
“കുഞ്ഞിനെ അവിടെ കിടത്തിയിട്ട് തിരിഞ്ഞ് നടക്കാൻ പറഞ്ഞു, ചങ്ക് പൊട്ടുന്ന വേദനയാണ് അപ്പോൾ അനുഭവിച്ചത്” മൃദുലയും യുവയും പറയുന്നു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവയും. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരിക്കുകയാണ് മൃദുല വിജയ്. കുഞ്ഞിനെ വരവേൽക്കുന്നതിന്റെ മുന്നോടി ആയിട്ടായിരുന്നു മൃദുല അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. അധികം വൈകാതെ തന്നെ മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു. മഴവിൽ മനോരമയിലെ റാണി രാജ പരമ്പരയിലൂടെയാണ് മൃദുല തിരികെ എത്തിയത്. മകൾ ധ്വനിയുടെ ചോറൂണ്‍ വിശേഷങ്ങള്‍ പങ്കിട്ടു കൊണ്ട് മൃദുലയും യുവാവും എത്തിയിരുന്നു.

വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ചോറൂണ് ചടങ്ങ് ആയിരുന്നു. ഗുരുവായൂരിൽ വെച്ചാണ് ധ്വനിയുടെ ചോറൂണ് നടന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ചോറൂണ് ചിത്രങ്ങളും പങ്കുവെച്ചു കൊണ്ട് എത്തിയിരുന്നു. ഇപ്പോഴിതാ ചോറൂണ് വിശേഷം പറയുകയാണ് ഇരുവരും. ആദ്യം പായസമായിരുന്നു നൽകിയത്. ഞങ്ങളുടെ കൂടെ ചടങ്ങിന് വന്ന 18 പേരും പായസം കൊടുത്തിരുന്നു. അത് അവൾ ആസ്വദിച്ച് കഴിക്കുകയും ചെയ്തു. ചോറ് കൊടുത്തപ്പോള്‍ ആളുടെ ഭാവം മാറി. എനിക്ക് മധുരം ഭയങ്കര ഇഷ്ടമാണ്, അതാണെന്ന് തോന്നുന്നു ധ്വനിക്കും മധുരം ഇഷ്ടമായത്.

ചോറ് കൊടുത്തതിന് ശേഷം കുഞ്ഞിനെ ഭഗവാന്റെ മുന്നില്‍ കിടത്തിയിട്ട് നമ്മളോട് തിരിഞ്ഞ് പോവാന്‍ അറിയിച്ചു. അവളെ അവിടെ കിടത്തിയിട്ട് തിരിഞ്ഞ് നടക്കാന്‍ പറഞ്ഞപ്പോള്‍ തനിക്ക് വിഷമം തോന്നി എന്നും അവളെ കളഞ്ഞിട്ട് പോന്നത് പോലെ തോന്നി എന്നുമാണ് മൃദുല പറയുന്നത്. നമുക്ക് ദൈവം കുഞ്ഞിനെ തരുന്നു. ആ കുഞ്ഞിനെ നമ്മള്‍ ദൈവത്തിന് നൽകുന്നു എന്നാണ് ഐതിഹ്യം. കുഞ്ഞിന്റെ പേരില്‍ നമുക്ക് യാതൊരു തരത്തിലുള്ള സ്വാര്‍ത്ഥ താല്‍പര്യങ്ങളോ അവകാശവാദങ്ങളോ പാടില്ല എന്നതാണ് ഇതിന്റെ അർത്ഥം.

മക്കളുടെ ജീവിതം തീരുമാനങ്ങൾ എടുക്കേണ്ടത് അവര്‍ തന്നെയാണ്. അതിനുള്ള സാഹചര്യമൊരുക്കലാണ് അച്ഛൻ അമ്മമാരുടെ ഉത്തരവാദിത്തമെന്നാണ് മൃദുലയും യുവയും പറയുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങളും ഗുരുവായൂരിലേക്ക് എത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോവുകയും അതിന് ശേഷമാണ് ഗുരുവായൂരിലേക്ക് എത്തുകയും ചെയ്തത്. മൃദുലയുടെ സഹോദരി പാർവതിയുടെ ആദ്യ ഗുരുവായൂർ യാത്രയാണ് ഇതെന്നും പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമെന്റുമായി എത്തിയത്. പലരും ഇത്തരത്തിലുള്ള അനുഭവം നേരിട്ടതിനെ കുറിച്ചും പങ്കുവെച്ചു കൊണ്ട് എത്തിയിരുന്നു.