ഇങ്ങനെ പറഞ്ഞ ഒരാളെ എങ്ങനെ വിളിക്കും? രേഖയെ വിവാഹത്തിന് ക്ഷണിക്കാത്ത കാര്യം തുറന്ന് പറഞ്ഞ് മൃദുല

മിനിസ്ക്രീനിലൂടെ ആരാധകരെ സ്വന്തമാക്കിയ താര ദമ്പതികളാണ് മൃദുല വിജയിയും യുവയും.  കോവിസ് കാലത്തായിരുന്നു ഇവരുടെ വിവാഹം നടന്നത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷമായിരുന്നു ഇവരുടെ വിവാഹം. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിൽ ഇടം നേടിയതാണ് യുവ കൃഷ്ണ. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി എന്ന പരമ്പരയിലും വേഷമിടുന്നുണ്ട്. ഇപ്പോൾ ഇരുവർക്കും ധ്വനി എന്ന മകൾ കൂടിയുണ്ട്.

ഗർഭിണി ആയപ്പോൾ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത മൃദുല വീണ്ടും മഴവിൽ മനോരമയിലെ റാണി രാജ പരമ്പരയിലൂടെ തിരികെ  എത്തിയിരിക്കുകയാണ്. ഇപ്പോഴിത രേഖ രതീഷുമായി ബന്ധപ്പെട്ട് നടന്ന വിവാദ വാർത്തയിൽ മൃദുല പ്രതികരിച്ച വീഡിയോയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ യുവയുടെ അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രേഖയാണ്.  പൂക്കാലം വരവായി എന്ന പരമ്പരയിൽ മൃദുലയുടെ ‘അമ്മ വേഷം കൈകാര്യം ചെയ്തതും രേഖ ആയിരുന്നു.

രേഖയാണ് മൃദുലയുടെ പ്രപ്പോസൽ മുന്നോട്ട് വെച്ചതെന്നും പിന്നീട് വീട്ടുകാർ തീരുമാനം എടുത്ത് നടത്തുകയായിരുന്നു എന്നും വാർത്ത വന്നിരുന്നു. എന്നാൽ ഒരു അഭിമുഖത്തിൽ ഇവരുടെ വിവാഹം തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയിതിട്ടില്ലെന്ന് രേഖ പറഞ്ഞിരുന്നു. എന്നാൽ അവർ ക്ഷണിക്കാത്തതിൽ വിരോധമില്ലെന്നും അത്തരം ചടങ്ങുകളിൽ താൻ പങ്കെടുക്കാത്തത് കൊണ്ടാവും അവർ വിളിക്കാത്തതെന്നും രേഖ പറഞ്ഞു. രണ്ട് പേരും തനിക്ക് മക്കളെ പോലെയാണെന്നും സന്തോഷത്തോടെ ജീവിക്കട്ടെ എന്നും രേഖ പറഞ്ഞിരുന്നു. എന്നാൽ രേഖയുടെ വാക്കുകൾ ഏറെ വാർത്തയായിരുന്നു.

ഒടുവിൽ മൃദുല തന്നെ പ്രതികരണവുമായി എത്തുകയാണ് ഉണ്ടായത്. ഗോസിപ്പുകൾക്ക് പ്രതികരിക്കാൻ നിന്നാൽ സമയം വേസ്റ് ആവുക മാത്രമാണ് ഉണ്ടാവുക. രേഖ ചേച്ചിയെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന വാർത്ത പുറത്തു വന്നത് കണ്ടു. അത് തെറ്റാണ്. ഞങൾ വിവാഹം അറിയിച്ചിരുന്നു. ക്ഷണിച്ചില്ലെന്ന് പറഞ്ഞതിന് കാരണമുണ്ട്. ഞങ്ങളുടെ അടുത്ത് ചേച്ചി പറഞ്ഞിരുന്നു വിവാഹത്തിന് വിളിക്കണ്ട വരില്ലെന്ന്. സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ലെന്ന് പറഞ്ഞ ആളാണ്. പിന്നെ എങ്ങനെ വിളിക്കും.  മാത്രമല്ല കോവിഡ് സമയമായത് കൊണ്ട് തന്നെ ക്ഷണിച്ചവരോടെല്ലാം ആ കാര്യം പറഞ്ഞിരുന്നു. പിന്നീട് ട്രീറ്റ് ചെയ്യാം എന്നുമാണ് അറിയിച്ചതെന്നും മൃദുലയും യുവയും പറഞ്ഞു.