
“ഫൈനലി രാധ മെറ്റ് കൃഷ്ണ” ധ്വനി ബേബിയുടെ പുതിയ വിശേഷം അറിഞ്ഞോ? കുടുംബസമേതം സന്തോഷ പങ്കിട്ട് മൃദുല
മിനിസ്‌ക്രീനിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതരായ താര ദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ മിനിസ്ക്രീനിലേക്ക് കടന്ന് വരുന്നത്. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി എന്ന പരമ്പരയിലും യുവ വേഷമിടുന്നുണ്ട്. ഇരുവരുടെയും വിവാഹവും അത് കഴിഞ്ഞുള്ള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി പങ്കു വെച്ച് കൊണ്ട് എത്താറുണ്ട്. ഗർഭിണി ആയപ്പോൾ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന മൃദുല ഇപ്പോൾ വീണ്ടും മിനിസ്ക്രീനിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

അച്ഛനെയും അമ്മയേയും പോലെ തന്നെ ധ്വനി മോളും മിനിസ്ക്രീനിലേക്ക് എത്തിയിട്ടുണ്ട്. യുവ അഭിനയിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പാരമ്പരയിലാണ് ധ്വനി എത്തിയത്. ധ്വനിയുടെ ഓരോ വിശേഷങ്ങളും പങ്കുവെയ്ക്കുന്ന യുവയും മൃദുലയും ഇപ്പോഴിതാ മറ്റൊരു വിശേഷമാണ് പങ്കു വെച്ചിരിക്കുന്നത്. ഞങ്ങളുടെ പൊന്നോമനയുടെ ചോറൂണ് ആണ് എന്ന് പറഞ്ഞു കൊണ്ടാണ് വിശേഷം പങ്കുവെച്ചിരിക്കുന്നത്. ധ്വനിയുടെ ചോറൂണിന്റെ വിശേഷങ്ങളാണ് ഇപ്പോൾ യുവയും മൃദുലയും പങ്കിട്ടിരിക്കുന്നത്. ഗുരുവായൂരമ്പലത്തിൽ വച്ചാണ് ധ്വനിയുടെ ചോറൂണ് നടന്നിരിക്കുന്നത്.

വീട്ടുകാർ എല്ലാവരും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. പാർവതിയും ഭർത്താവും എല്ലാവരും ധ്വനിയുടെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. “ഫൈനലി രാധ മെറ്റ് കൃഷ്ണ, ഗുരുവായൂർ അമ്പലത്തിൽ വെച്ച് ധ്വനി ബേബിയുടെ ചോറൂണ്” എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. യുവയുടെയും മൃദുലയുടെയും മടിയിൽ വളരെ സന്തോഷത്തോടെ ഇരിക്കുന്ന ധ്വനിയുടെ ചിത്രങ്ങളാണ് കാണാൻ കഴിയുന്നത്. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചോറൂണ് ചടങ്ങിൽ പങ്കെടുത്തിരിക്കുന്നത്.

ധ്വനി മോളുടെ വിശേഷങ്ങൾ എന്നും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ചോറൂണിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് സന്തോഷം അറിയിച്ചു കൊണ്ട് എത്തുന്നത്. മൃതുവാ എന്ന ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ എല്ലാം തന്നെ പങ്കിടാറുള്ളത്. യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയയിലും ഇവർ പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. മൃദുലയുടെ ഗർഭകാലവും മറ്റും സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. കല്യാണസൗഗന്ധികം, മഞ്ഞുരുകും കാലം, പൂക്കാലം വരവായി,ഭാര്യ, തുമ്പപ്പൂ, റാണി രാജ തുടങ്ങി അനേകം പരമ്പരകളിലാണ് മൃദുല വേഷമിട്ടിട്ടുള്ളത്.