
അടിയോടടി! മൗനരാഗം സീരിയൽ ലൊക്കേഷനിൽ താരങ്ങൾ തമ്മിൽ കൂട്ടത്തല്ല്, കാരണം അറിഞ്ഞോ? വൈറലായി വീഡിയോ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. സംസാര ശേഷിയില്ലാത്ത കല്യാണി എന്ന പെൺകുട്ടിയെ പ്രണയിക്കുന്ന കിരൺ എന്ന ചെറുപ്പക്കാരന്റെയും കഥ പറയുന്ന പരമ്പരയാണ് മൗനരാഗം. പരമ്പരയിൽ കൂടുതലും അന്യഭാഷ താരങ്ങളാണ് എത്തുന്നത് എങ്കിലും മലയാളികൾക്ക് ഇവർ എന്നും പ്രിയപെട്ടവരാണ്. ഐശ്വര്യ റംസായി ആണ് കല്യാണി എന്ന കഥാപാത്രമായി എത്തുന്നത്. നലീഫാണ് കിരൺ എന്ന നായക വേഷം കൈകാര്യം ചെയ്യുന്നത്. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ ഇതിലെ ഓരോ താരങ്ങളും പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മൗനരാഗത്തിലെ താരങ്ങൾ ഒന്നിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പരമ്പരയുടെ രംഗം ഷൂട്ട് ചെയ്യുമ്പോൾ സംഭവിച്ച രസകരമായ കാഴ്ചകളാണ് ഈ വീഡിയോയിലൂടെ കാണാൻ കഴിയുന്നത്. പരമ്പരയിലെ സോണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീശ്വേതയാണ് ഈ രസകരമായ വീഡിയോ പങ്കുവെച്ച് കൊണ്ട് എത്തിയത്. താരങ്ങൾ തമ്മിലുള്ള കൂട്ട അടിയാണ് വീഡിയോയിൽ ഉള്ളത്.

ഈ സീൻ എനിക്ക് വളരെയധികം ഇഷ്‌ടപ്പെട്ടു. ഈ രംഗം ചിത്രീകരിക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു നിങ്ങൾ ഈ രംഗം നല്ലവണ്ണം ആസ്വദിക്കുമെന്ന്. സോണിയ്ക്കും മൗനരാഗം ടീമിനും നിങ്ങൾ ഓരോരുത്തരും നൽകുന്ന സ്‌നേഹത്തിനും കരുതലിനും നന്ദി” എന്നാണ് താരം ശ്രീശ്വേത വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ഐശ്വര്യ റാംസെ, ശ്രിശ്വേത, ബീന ആന്റണി ജിത്തു വേണുഗോപാൽ തുടങ്ങിയവരാണ് ഈ സീനിൽ ഉള്ളത്. പരമ്പരയിലെ മറ്റ് താരങ്ങളായ ബീന ആന്റണി, ജിത്തു വേണുഗോപാൽ എന്നിവർ ശ്രീശ്വേതയുടെ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്‌തിട്ടുണ്ട്. ഈ രംഗം നല്ല അടിപൊളിയായിട്ടുണ്ട്.

സോണി ഫ്ളവറല്ലടാ ഫയറാണ്, ഇപ്പോഴാണ് മൗനരാഗം അടിപൊളി ആയത്, ഇത് നേരത്തെ തന്നെ ആവാമായിരുന്നു തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി ആരാധകർ പറയുന്നത്. പരമ്പരയിൽ സോണി എന്ന കഥാപാത്രത്തിന് ഓർമ്മക്കുറവ് സംഭവിക്കുകയും അതുമായി ബന്ധപ്പെട്ട് ശത്രുക്കളെ തള്ളുന്നതും ആണ് സീനിൽ കാണിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ സോണി എന്ന കഥാപാത്രത്തിന് ഓർമ്മക്കുറവ് വന്നിട്ടില്ല. കഥ അതിഗംഭീരമായി മുന്നോട്ട് പോവുകയാണ്.ഏറെ ആരാധകരുള്ള പരമ്പര സോഷ്യൽ മീഡിയയിലും നിരവധി ഫാൻസ് പേജുകളാണ് ഉള്ളത്.