
ഒടുവിൽ പ്രേക്ഷകർ ആഗ്രഹിച്ചത് സംഭവിക്കുന്നു! ആ കുഞ്ഞ് അതിഥിയെ വരവേൽക്കാനൊരുങ്ങി കിരണും കല്യാണിയും, കുഞ്ഞിനെ ഇല്ലാതാക്കാൻ ശത്രുക്കളും
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. കല്യാണിയുടെയും കിരണിന്റെയും പ്രണയകഥയും ഇവരുടെ വിവാഹ ജീവിതവുമാണ് പരമ്പരയുടെ കഥ മുന്നോട്ട് പോവുന്നത്. ഐശ്വര്യ റാംസെ ആണ് കല്യാണി എന്ന സംസാര ശേഷിയില്ലാത്ത നായികയായി വേഷമിടുന്നത്, നലീഫ് ആണ് കിരൺ എന്ന നായകനായി എത്തുന്നത്. മിനിസ്ക്രീൻ നായികയും നായകനും ജീവിതത്തിലും ഒന്നിക്കണം എന്ന് പ്രേക്ഷകരിൽ പലരും ആഗ്രഹിക്കാറുണ്ട്. അത് കൊണ്ട് തന്നെ പല നായികാ നായകനെ കുറിച്ചുള്ള ഗോസിപ്പുകൾ പുറത്ത് വരാറുണ്ട്. അത് പോലെ മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നാകണം എന്ന് ആഗ്രഹിക്കുന്ന നായികാ നായകനാണ് കിരണും കല്യാണിയും.

നലീഫും ഐശ്വര്യയും പ്രണയത്തിലാണെന്ന തരത്തിൽ പല വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ ഞങ്ങൾ പ്രണയത്തിൽ അല്ലെന്നും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും പറഞ്ഞു കൊണ്ട് നലീഫും ഐശ്വര്യയും എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നല്ല നിമിഷങ്ങളും പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. ഇതെല്ലം തന്നെ നിമിഷ നേരം കൊണ്ടാണ് ശ്രദ്ധനേടാറുണ്ട്. പരമ്പര അവസാന ഭാഗത്തേക്ക് കടക്കുകയാണോ എന്നാണ് അടുത്തായി ഇറങ്ങിയ പല എപ്പിസോഡുകളും സൂചിപ്പിക്കുന്നത്.

കള്ളത്തരങ്ങൾ എല്ലാം തന്നെ പൊളിയുകയും. രൂപ എല്ലാ സത്യങ്ങളും തിരിച്ചറിയുകയും മക്കളോടും ഭർത്താവിനോടുമുള്ള ശത്രുത മാറുകയും ചെയ്യുന്നതാണ് ഇപ്പോൾ കാണിക്കുന്നത്. എന്നാൽ മൗനരാഗത്തിലേക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുകയാണ്. പുതിയ പ്രമോ വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കല്യാണി ഗർഭിണി ആണെന്ന വാർത്തയാണ് പ്രമോയിൽ കാണിക്കുന്നത്. കിരണും കല്യാണിയും സന്തോഷ വാർത്ത അറിയിക്കുന്നതും എന്നാൽ അതൊരു തിരിച്ചടി ആയി ശത്രുക്കൾ പറയുന്നതുമാണ് പുതിയ എപ്പിസോഡ്.

തനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എങ്ങനെ ഇത് സംഭവിച്ചു എന്നുമാണ് ശാരി പറയുന്നത്. എന്തിരുന്നാലും മൗനരാഗം പ്രേക്ഷകർ ഏറെ സന്തോഷത്തിലാണ്. തങ്ങൾ കാത്തിരുന്ന വാർത്തയാണ് ഇതെന്നും ഏറെ സന്തോഷമായി എന്നുമാണ് പ്രേക്ഷകർ പറയുന്നത്. കല്യാണിയുടെ ശബ്‌ദം തിരികെ ലഭിക്കാനുള്ള ഓപ്പറേഷൻ നടത്താൻ പോവുകയാണെന്ന് കഴിഞ്ഞ എപ്പിസോഡുകളിൽ കാണിച്ചിരുന്നു. ഇരട്ടി സന്തോഷമാണ് ഇപ്പോൾ മൗനരാഗം ആരാധകരെ തേടി എത്തിയിരിക്കുന്നത്. എന്നാൽ കല്യാണിയുടെയും കിരണിന്റെയും ഈ സന്തോഷ വാർത്ത പലർക്കും ഇഷ്ടപെട്ടിട്ടില്ലെന്നുള്ളത് ഇതിലൂടെ അറിയാൻ സാധിക്കുന്നുണ്ട്.