നടന്‍ മാത്രമല്ല, തനിക്ക് മറ്റൊരു കഴിവ് കൂടി ഉണ്ടെന്നു തെളിയിച്ച് മൗനരാഗം താരം നലീഫ് ജിയ, വൈറലായി വീഡിയോ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരകളില്‍ ഒന്നാണ് മൗനരാഗം. അന്യഭാഷ താരങ്ങളാണ് ഇതിൽ അധികവും എങ്കിലും മലയാളികൾക്ക് ഇവർ പ്രിയപ്പെട്ടവരാണ്. സംസാര ശേഷി ഇല്ലാത്ത കല്യാണി എന്ന പെൺകുട്ടിയെ സ്നേഹിക്കുന്ന കിരൺ എന്ന നായകൻ. ഇവരുടെ പ്രണയവും വിവാഹവും വിവാഹ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ആണ് കഥയുടെ ഇതിവൃത്തം. നലീഫാണ് കിരൺ എന്ന നായകനായി എത്തുന്നത്. ഐശ്വര്യ റാംസെ ആണ് കല്യാണി എന്ന നായികയായി എത്തുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പര ഇപ്പോൾ 530 എപ്പിസോഡുകള്‍ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. കഥയിലെ നായകനും നായികയും ജീവിതത്തിലും ഒന്നാവണം എന്ന് ആഗ്രഹിക്കുന്നവരാണ് മൗനരാഗം ആരാധകർ. പരമ്പരയിൽ ഇവരുടെ വിവാഹം അതിഗംഭീരമായാണ് നടന്നത്. ഇപ്പോൾ ഇരുവരും അച്ഛനും അമ്മയും ആവാനുള്ള തെയ്യാറെടുപ്പിലാണ്. ഇതിന്റെ സന്തോഷമാണ് ഇപ്പോൾ മൗനരാഗം പ്രേക്ഷകരും പങ്കിടുന്നത്. ശത്രുക്കൾക്ക് എല്ലാം തിരിച്ചടി കിട്ടി തുടങ്ങുകയാണ്. ദീപ സത്യങ്ങൾ തിരിച്ചറിയുകയും മക്കളേയും മരുമക്കളേയും സ്നേഹിച്ചു തുടങ്ങുകയാണ്.

ഇപ്പോഴിതാ നലീഫ് പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. താനൊരു നല്ല ഗായകന്‍ കൂടിയാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് നലീഫ് പങ്കുവെച്ചത്. വാ വാത്തി എന്ന് തുടങ്ങുന്ന തമിഴ് ഗാനമാണ് നലീഫ് പാടിയിരിക്കുന്നത്. പാട്ട് നന്നായിട്ടുണ്ടെന്ന് അഭിനന്ദിച്ച് കൊണ്ട് താരങ്ങള്‍ അടക്കം നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് കൊണ്ട് എത്തിയിരിക്കുന്നത്. സീരിയൽ താരങ്ങൾ എല്ലാം ഒരുമിച്ച് റീലിസ് വീഡിയോകളും ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോകളും പങ്കുവെച്ച് കൊണ്ട് എല്ലാവരും എത്താറുണ്ട്. ഇതെല്ലം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

കല്യാണി കിരണ്‍ ജോഡിക്ക് സോഷ്യല്‍ മീഡിയയിലടക്കം നിരവധി ഫാൻസ്‌ പേജുകളാണ് ഉള്ളത്. മലയാളം ഒട്ടും അറിയാതിരുട്ടും തന്റെ അഭിനയ മികവ് കൊണ്ടാണ് നലീഫ് മിനിസ്ക്രീൻ ആരാധകരെ സമ്പാദിച്ചത്. തമിഴ്നാട് സ്വദേശിയായ നലീഫ് ജിയ ഒരു എഞ്ചിനീയറിങ് ബിരുദധാരിയാണ്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ നലീഫിന് ആരാധകരും ഏറെയാണ്.  അഭിനയത്തോടുള്ള അതിയായ മോഹം കൊണ്ടാണ് താൻ ഇതിലേക്ക് എത്തിയത് എന്ന് നലീഫ് തന്നെ പറഞ്ഞിട്ടുണ്ട്.

Articles You May Like