
അസുഖം പൂര്‍ണ്ണമായി മാറിയില്ല. വീട് ജപ്തി ഭീഷണിയിലാണ്; തന്നെ സഹായിച്ച ബാലയോട് നന്ദി പറയാനെത്തിയ മോളി കണ്ണമാലിയുടെ വീഡിയോ പങ്കു വച്ച് നടന്‍
ഭാര്യ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് മോളി കണ്ണമാലി. ഇതില്‍ ചാളമേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോളി ആയിരുന്നു. ചവിട്ടുനാടകത്തില്‍ കൂടിയാണ് മിനിസ്‌ക്രീനിലേയ്ക്ക് മോളി കണ്ണമാലി അഭിനയിക്കാനെത്തിയത്. പിന്നീട് ബിഗ് സ്‌ക്രീനിലേയ്ക്കും താരം എത്തി. അമര്‍ അക്ബര്‍ അന്തോണി,ഷെര്‍ലക് ടോംസ്,ചാര്‍ലി,ഗ്രേറ്റ് ഫാദര്‍,മഡി,പുതിയ തീരങ്ങള്‍ ,അന്നയും റസൂലും തുടങ്ങിയ കുറച്ച് ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ടുമോറോ എന്ന ഇംഗ്ലീഷ് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. അടുത്തിടെ താരം അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റായതിനെ പറ്റിയും നമ്മള്‍ കേട്ടിരുന്നു. രണ്ടു വട്ടം അറ്റാക്ക് വന്ന മോളി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുറച്ച് നാള്‍്ക്ക് മുന്‍പും ആശുപത്രിയില്‍അഡ്മിറ്റായത്.

വളരെയധികം ആളുകള്‍ ആ സമയത്ത് മോളിക്ക് സഹായം നല്‍കിയിരുന്നു. ആദ്യം അസുഖം വന്ന സമയത്ത് മമ്മൂട്ടി സഹായിച്ചതിനെ പറ്റിയും ഓപ്പറേഷന്‍ ചെയ്യുന്ന കാര്യത്തെ പറ്റിയും പറഞെങ്കിലും അതിന് ശേഷമുള്ള ചിലവിനെ പറ്റി അറിയാവുന്നതിനാല്‍ താരംഅത് നിരസിക്കുകയും ചെയ്തിരുന്നു. വീടില്ലാത്ത മോളിക്ക് വീടും കെവി തോമസിന്‍രെ സഹായത്തോടെ വീടും ലഭിച്ചിരുന്നു. പിന്നീട് ജീവിതെ സുഗമാമയി പോകുമ്പോഴാണ് താരം കഴിഞ്ഞ കുറച്ച് ദിവസങ്ങല്‍ക്ക് മുന്‍പ് അതീവ ഗുരുതരാവസ്ഥയില്‍ ഗൗതം ആശുപത്രിയിലും തുടര്‍ന്ന് കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലും അഡ്മിറ്റായത്.

ഹൃദയത്തിലെ പ്രശ്‌നം ശ്വാസ കോശത്തെ ബാധിച്ചതിനാല്‍ വെന്റിലേറ്ററില്‍ വളരെ ക്രിട്ടിക്കല്‍ കണ്ടീഷനിലാ യിരുന്നു മോളി. പിന്നീട് വീട്ടിലെത്തിയെങ്കിലും ഓക്‌സിജന്‍ മാസ്‌കിന്‍രെ സഹായത്തോടെയാണ് ശ്വസിച്ചു കൊണ്ടിരുന്നത്. ഇപ്പോഴിതാ തന്‍രെ വീട് ജപ്തിയുടെ വക്കിലാണെന്ന് മോളി തുറന്ന് പറയുകയാണ്. നടന്‍ ബാലയുടെ വീട്ടിലെത്തിയപ്പോഴാണ് മോളി ഇക്കാര്യം പറഞ്ഞത്. ബാല താന്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഒരുപാട് സഹായിച്ചിരുന്നുവെന്നും അതിന് നന്ദി പറയാനായിട്ടുമായിരുന്നു മോളി ബാലയുടെ വീട്ടില്‍ എത്തിയത്.

ഞാന്‍ മരണം നേരില്‍ കണ്ട് വന്നയാളാണെന്നും ഇപ്പോഴും എന്റെ മക്കള്‍ എനിക്ക് വേണ്ടി കഷ്ടപ്പെടുകയാണ്. എന്റെ മക്കള്‍ മത്സ്യത്തൊഴിലാളികളാണ്. ആദ്യം അറ്റാക്ക് വന്നപ്പോള്‍ പട്ടയം വെച്ച് കുറച്ച് പൈസ വാങ്ങിയിരുന്നു. നാല് ലക്ഷമായിരുന്നു വാങ്ങിയത്. ഇന്നത് 6 ലക്ഷമായി. ജപ്തി ഭീഷണി വന്നിരിക്കുകയാണ്. വിചാരിച്ച പോലെ എനിക്കത് തിരിച്ചടക്കാനായില്ലെന്നും ബാലയോട് മോളി പറഞ്ഞു. ബാല ഇവര്‍ പറയുന്ന വീഡിയോ സഹിതമാണ് തന്‍രെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുകയാണ്.ദ മിറക്കിള്‍ ഓഫ് ഗോഡ് എന്ന ക്യാപ്ഷനൊടെയാണ് താരം വീഡിയോ പങ്കു വച്ചിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം ബാലയുടെ നല്ല മനസിന് നന്ദി പറയുന്നുമുണ്ട്.