
മിഴി രണ്ടിലും സീരിയലില്‍ ലക്ഷ്മി ആയി എത്തുന്ന മേഘ മഹേഷ് എന്ന താരം യഥാര്‍ത്ഥത്തില്‍ ആരാണെന്നറിയാമോ?; താരത്തിന്റെ വിശേഷങ്ങള്‍ ഇതാ
സീ കേരളത്തില്‍ വളരെ വിജയകരമായി പ്രയാണം തുടരുന്ന സീരയലാണ് മിഴിരണ്ടിലും. സീരിയലില്‍ ലക്ഷ്മി എന്ന കഥാപാത്രമായി എത്തുന്ന താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. ലക്ഷ്മി ആയി എത്തുന്നത് മേഘ എന്ന പെണ്‍ കുട്ടിയാണ്. ബാല താരമായിട്ട് അഭിനയത്തില്‍ എത്തിയ താരമാണ് മേഘ എന്നത് അധികമാര്‍ക്കും അറിയില്ല എന്നതാണ് സത്യം. ആറു വയസു മുതല്‍ മോഡലിങ്ങിലും അഭിനയത്തിലും സജീവമായ മേഘ പല പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ മേഘ മഹേഷിന്റയും ബിന്ദുവിന്റെയും മകളാണ്. താരത്തിന് ഒരു അനുജനുമുണ്ട്. മിഴി രണ്ടിലും സീരിയലില്‍ നന്ദൂട്ടനായി എത്തുന്നത് മേഘയുടെ സ്വന്തം അനുജനായ ആകാശ് തന്നെയാണ്. തിരുവനന്തപുരത്ത് ജനിച്ചെങ്കിലും മേഘ വളര്‍ന്നതും പഠിക്കുന്നതും ബാംഗ്ലൂരുവിലാണ്. സൂര്യ ടിവിയിലെ വധു എന്ന സീരിയലിലാണ് കുട്ടിയായ മേഘ ആദ്യം അഭിനയിച്ചത്. പിന്നീട് പ്രണയം എന്ന സീരിയലിലും അഭിനയിച്ചു. ശ്രീനിഷിന്റെ മകളായിട്ടാണ് മേഘ ഈ സീരിയലില്‍ എത്തിയത്. 2104ല്‍ ബിഗ് സ്‌ക്രീനിലേയ്ക്കും മേഘ എത്തിയിരുന്നു. എയ്ഞ്ചല്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ മകളായ ഹീര ആയിട്ടായിരുന്നു താരം വന്നത്.

പിന്നീട് മൈ ഗോഡ്, വണ്‍ ഡേ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. സംഗീതം, നൃത്തം എന്നീ മേഖലകളിലെല്ലാം ചെറുപ്പം മുതലേ കഴിവു തെളിയിച്ച മിടുക്കിയായ പെണ്‍ കുട്ടിയായിരുന്നു മേഘ. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം പഴയ മേഘക്കുട്ടിയാണോ എന്ന് തിരിച്ചറിയാനാവാത്ത വിധമാണ് മിഴി രണ്ടിലും നായികയായി മേഘ എത്തിയത്. സീരിയലില്‍ രണ്ട് നായികമാരില്‍ ഒരാളായിട്ടാണ് മേഘ ഉള്ളത്. നാടന്‍ കഥാപാത്രമാണ് ഈ സീരിയലില്‍ മേഘ, കഥാനായകനെ സ്വപനം കണ്ട് വിവാഹം ഉറപ്പിക്കുന്ന മേഘ പിന്നീട് തന്നെ ചതിക്കാനായിട്ടു കുറച്ചു പേര്‍ ചേര്‍ന്ന് ഒരുക്കിയ കെണിയാണ് ഈ വിവാഹമെന്ന് തിരിച്ചറിയുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. അവസാനം നായകന്റെ മുന്നില്‍ തന്നെ എത്തുന്ന മേഘയെന്ന ലക്ഷ്മിയെ നായകന്‍ വിവാഹം ചെയ്തിരിക്കുകയാണ്. അതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് ഇപ്പോഴത്തെ കഥ.

വളരെ വിജയകരവും ഉദ്വേഗജനകവുമായ കഥാ മുഹൂര്‍ത്തങ്ങളിലൂടെയാണ് മിഴിരണ്ടിലും ഇപ്പോള്‍ മുന്നേറുന്നത്. ഇപ്പോഴിതാ മേഘ റെയിന്‍ബോ മീഡിയയോട് തന്റെ വിശേഷങ്ങളെല്ലാം പങ്കു വച്ചിരിക്കുകയാണ്. മലയാളം തനിക്കു അത്ര വശമില്ലെന്ന് ഇപ്പോള്‍ താന്‍ പ്ലസ്ടുവിനാണ് പഠിക്കുന്നതെന്നും പഠനത്തിനിടെയാണ് അഭിനയിക്കാനും എത്തുന്നതെന്നും മേഘ പറയുന്നു. തന്‍രെ റോള്‍ മോഡല്‍ മഞ്ചു വാര്യരാണെന്നും സിനിമയില്‍ അഭിനയിക്കാനും തനിക്കു ആഗ്രഹമുണ്ടെന്നും മഞ്ചു വാര്യര്‍ ചെയ്യുന്നതു പോലത്തെ നല്ല ക്യാരക്ടറുകള്‍ തനിക്കു ചെയ്യാനാഗ്രഹമുണ്ടെന്നും മേഘ പറയുന്നു. പ്ലസ്ടുവിനു ശേഷം തനിക്കു മെഡിക്കല്‍ ഫീല്‍ഡ് തെരഞ്ഞെടുക്കാനാണ് ആഗ്രഹമെന്നും വിദേശത്തു പോയി ഉന്നത വിദ്യാഭ്യാസം നേടണമെന്നുമൊക്കെ ആഗ്രഹങ്ങള്‍ പറയുകയാണ് മേഘ.