
ഞാനെടുത്ത ഏറ്റവും നല്ല തീരുമാനമാണ് പതിനെട്ടാം വയസ്സിൽ ഓടിപ്പോയി കല്യാണം കഴിച്ചത്, ഇപ്പോൾ ജീവിക്കുന്നത് മകൾക്ക് വേണ്ടി മാത്രം: ശ്രീക്കുട്ടി
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സൗഹൃദത്തിന്റെ കഥ പറഞ്ഞ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സ്വപരിചിതയായി മാറിയതാരമാണ് ശ്രീക്കുട്ടി. ഈ ഒരൊറ്റ പരമ്പരയിലൂടെ തന്നെ നിരവധി അവസരങ്ങൾ ലഭിച്ച താരം ഇപ്പോൾ വളരെ ചുരുക്കമായി മാത്രമേ അഭിനയിക്കുന്നുള്ളൂ. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ പരമ്പരയിലെ മൃദുല എന്ന കഥാപാത്രത്തെയാണ് ശ്രീക്കുട്ടി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. ആരൊറ്റ കഥാപാത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷകപ്രീതി നേടിയെടുക്കുവാൻ ശ്രീക്കുട്ടിക്ക് സാധിക്കുകയുണ്ടായി. പിന്നീട് താരം അഭിനയത്തിൽ അത്ര സജീവമായിരുന്നില്ല. വിവാഹ ശേഷമാണ് ശ്രീക്കുട്ടി അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നത്

ഇപ്പോൾ താരം തൻറെ വിവാഹത്തെപ്പറ്റിയും കുഞ്ഞിനെപ്പറ്റിയും ഒക്കെ തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. മിനിസ്ക്രീൻ പരമ്പരകളിൽ ഇപ്പോൾ സജീവമാണെങ്കിലും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള വാക്കുകൾ മാത്രമാണ് താൻ എടുക്കുന്നത്. കാരണം എനിക്കിപ്പോൾ അഭിനയത്തേക്കാൾ മറ്റെന്തിനേക്കാളും പ്രിയപ്പെട്ടത് എൻറെ മകളാണ്. അവൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് തന്നെ. അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കണമെന്ന് എനിക്ക് നിർബന്ധമാണ്. എത്ര തിരക്കുണ്ടെങ്കിലും അവളുടെ കാര്യങ്ങൾ ഒന്ന് ഞാൻ മാറ്റി വയ്ക്കാറില്ല. അതൊക്കെ എപ്പോഴും പക്കാ തന്നെ ആയിരിക്കും. അത് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. എന്റെ 18 മത്തെ വയസ്സിലാണ് ഞാൻ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചത്.

ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നതാണെന്ന് എനിക്ക് ഒരുപക്ഷേ തോന്നുന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും സന്തോഷവതിയായി ഇരിക്കുന്നത്. അന്ന് ആരംഭിച്ച സ്നേഹവും കരുതലും 10 വർഷം പിന്നിട്ട് ഇപ്പോഴും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. യാതൊരു മാറ്റവുമില്ല ജീവിതത്തിൽ വിഷമതകൾ സൃഷ്ടിച്ച സന്ദർഭങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മകൾ ഉണ്ടായതും സഹോദരിയുടെ കല്യാണവും ഒക്കെ ഏറെ സന്തോഷം നൽകിയ കാര്യങ്ങളാണ്. ഒളിച്ചോടി പോയപ്പോൾ വീട്ടുകാരുമായി ഇനിയൊരു ബന്ധം ഉണ്ടാകില്ലല്ലോ എന്ന് ഓർത്ത് അപ്പോൾ വിഷമം തോന്നിയിരുന്നു. എന്നാൽ പിന്നീട് എനിക്ക് ഉറപ്പായിരുന്നു എല്ലാം കോംപ്രമൈസ് ആകുമെന്ന്. ആ കാര്യത്തിലും ഞാൻ സന്തോഷവതിയാണ്. ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് മക്കൾക്ക് വേണ്ടി ജീവിക്കാതെ അവനവനു വേണ്ടി കൂടി ജീവിക്കണമെന്ന്. ഞാൻ അതിനോട് യോജിക്കുന്നില്ല ഞാൻ ജീവിക്കുന്നത് തന്നെ മകൾക്ക് വേണ്ടിയിട്ടാണ്. ഇപ്പോൾ അവർക്ക് വേണ്ടി ജീവിച്ചില്ലെങ്കിൽ പിന്നീട് പിടിച്ചാൽ നിൽക്കില്ലെന്നും ശ്രീക്കുട്ടി പറയുന്നു.