“അവൾ വന്നതോടെ ഞാൻ ഹാപ്പിയായി, വൈകിയാണെങ്കിലും ഞാൻ അവളെ കൊണ്ട് വന്നു, ആ സമയം ഒരിക്കലൂം ഞാൻ മറക്കില്ല, ഏറ്റവും വലിയ ആഗ്രഹം നടന്നു” മേഘ്ന

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേഘ്ന വിൻസെന്റ്. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. സീരിയലിൽ നായിക അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് എത്തിയ മേഘ്‌നയ്ക്ക് വലിയൊരു സ്വീകരണം തന്നെയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സീരിയൽ അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും സീരിയൽ പ്രേക്ഷകർക്ക് മേഘ്‌ന അമൃത തന്നെയാണ്.

ചന്ദനമഴ സീരിയലിന്റെ ശേഷം മേഘ്ന മറ്റു അന്യഭാഷാ സീരിയലുകളിൽ എല്ലാം തന്നെ അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ മേഘ്ന സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ്ലർ എന്ന സീരിയലിൽ നായികയായാണ് അഭിനയിക്കുന്നത്. തന്റെ ഏറ്റവും വലിയ ആഗ്രഹം തന്റെ വീട് ആണെന്നായിരുന്നു താരം പറഞ്ഞത്. എന്നാൽ ഇപ്പോൾ സ്വന്തമായി ഒരു വീടെന്ന ആഗ്രഹം കുറച്ച് ദിവസങ്ങൾ മുൻപ് നടന്നെന്നാണ് മേഘ്ന പറഞ്ഞത്. വീട് പണിയെല്ലാം കഴിഞ്ഞ് താൻ വീട് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയെന്നും മേഘ്ന വ്യക്തമാക്കി.

തനിക്ക് ഒരു വീട് ഉണ്ടായിരുന്നു എന്നും എന്നാൽ 2018 ൽ തനിക്ക് ആ വീട് വിൽക്കേണ്ട അവസ്ഥ വന്നിരുന്നു എന്നും അന്ന് മുതൽ ഉള്ള ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നതെന്നും താരം പറഞ്ഞു. ചാരത്തിൽ നിന്നും തുടങ്ങിയതാണ് എന്നും അങ്ങനെയാണ് ഇവിടെ വരെ എത്തിയതെന്നും മേഘ്‌ന പറഞ്ഞു. തന്റെ ഏറ്റവും വലിയ ആഗ്രഹമായ വീട് എന്ന സ്വപ്നം നടന്നെന്നും അതിനാൽ ഇനി ഒഴുക്കിന് അനുസരിച്ച് മുൻപോട്ട് പോകാനാണ് താൽപര്യമെന്നും മേഘ്ന പറഞ്ഞു. ജോഡി നമ്പർ വൺ താൻ ശെരിക്കും എന്ജോയ് ചെയ്‌തെന്നും ഡാൻസാണ് തന്റെ പാഷനെന്നും മേഘ്ന പറഞ്ഞു.

ജോഡിയിൽ ടൈറ്റിൽ വിന്നർ കിട്ടിയ ആ സമയം ഒരിക്കലും താൻ മറക്കില്ലെന്നും ഇപ്പോഴും അതോർക്കുമ്പോൾ അപ്പോൾ ഉണ്ടായ അതെ ഫീൽ ഇപ്പോഴും വരുന്നെന്നും മേഘ്ന പറഞ്ഞു. തന്നോട് ‘അമ്മ പറഞ്ഞത് ജീവിതം എന്താണെന്ന് താൻ സ്വയം പഠിക്ക് എന്നായിരുന്നു എന്നും മേഘ്ന പറഞ്ഞു. കൊറോണ സമയം ആണ് ഹാപ്പിയെ വാങ്ങുന്നതെന്നും തന്നെ ഇപ്പോഴും ഹാപ്പിയാക്കി നിർത്താൻ ഹാപ്പിക്ക് കഴിയുമെന്നും മേഘ്ന പറഞ്ഞു.