എൻ്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും നിങ്ങളോടു പറയുന്ന എനിക്ക് ഇത് പറയാതിരിക്കാനാവില്ല! ജീവിതത്തിലെ പുതിയ ചുവടുവെപ്പിനെ കുറിച്ച് മേഘ്ന വിൻസെന്റ്

ചന്ദനമഴ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മേഘ്‌ന വിന്‍സെന്റ്. സോഷ്യല്‍മീഡിയയില്‍ സജീവമായ മേഘ്‌ന പങ്കിടുന്ന വിശേഷങ്ങള്‍ എല്ലാ തന്നെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലറില്‍ ആണ് ഇപ്പോൾ മേഘ്‌ന അഭിനയിക്കുന്നത്. ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമാണ് മേഘ്‌നയ്ക്ക് ആരാധകരെ സ്വന്തമാക്കി കൊടുത്തത്. അമൃതയെ പോലെ തന്നെ ജ്യോതിയേയും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

പരമ്പരയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും എന്നും ഈ പിന്തുണ എന്നും ഉണ്ടാവണമെന്നും താരം പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയും തൻ്റെ വിശേഷങ്ങള്‍ പങ്കിട്ടുകൊണ്ട് മേഘ്‌ന എത്താറുണ്ട്. ഇപ്പോഴിതാ വീട് പുതുക്കുന്നതിന് വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് മേഘ്‌ന. വീടിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞതിനെ കുറിച്ചും, താക്കോൽ കൈമാറിയതിനെ കുറിച്ചും മേഘ്ന പറയുന്നു. തൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. താക്കോൽ ഉപയോഗിച്ച് വീട് തുറക്കുന്നതും വീട്ടിലെ മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം മേഘ്ന പറഞ്ഞിരുന്നു.  വലതുകാല്‍ വെച്ച് താൻ വീട്ടിലേക്ക് കയറി എന്നും മേഘ്‌ന പറയുന്നുണ്ട്. കുറേ വീടുകള്‍ താൻ പോയി കണ്ടിരുന്നു.

എന്നാൽ നല്ലൊരു പോസിറ്റീവ് വൈബ് കിട്ടുന്ന തൻ്റെ ആഗ്രഹത്തിന് അനുസരിച്ച വീടാണ് ഇപ്പോൾ വാങ്ങിയത്. ചെടിയൊക്കെ വെക്കാന്‍ സൗകര്യമുള്ള വീടായിരിക്കണം എന്ന് തനിക്ക് വലിയ ആഗ്രമായിരുന്നു. ഈ വീട്ടിൽ ചെടിയൊക്കെ വെയ്ക്കാനുള്ള സ്ഥലം ഉണ്ട്. ആദ്യ കാഴ്ചയില്‍ തന്നെ തനിക്ക് ഈ വീട് ഇഷ്ടമായി. സോപാനമുള്ള വീട് തനിക്ക് വളരെ ഇഷ്ടമാണ്. അങ്ങനെയൊരു വീട് വാങ്ങിക്കണം എന്ന് കരുതിയിരുന്നു. സോപാനവും ചാരുപടിയും ഇരിക്കാനുള്ള ബെഞ്ചുമൊക്കെ തൻ്റെ ഇഷ്ടത്തിന് തന്നെ ഡിസൈന്‍ ചെയ്തതാണ് എന്നും മേഘ്ന പറയുന്നു.

തൂണിലും സോപാനത്തിലെ അതേ ഡിസൈന്‍ തന്നെ കൊടുത്തിട്ടുള്ളത്. ഈ പണികളൊക്കെ നടക്കുമ്പോള്‍ താൻ വീട്ടിലില്ലായിരുന്നു എന്നും മിസിസ് ഹിറ്റ്‌ലറിന്റെ ഷോട്ടിങ്ങിന് തിരുവനന്തപുരത്തായിരുന്നു എന്നും പറയുന്നു.  തൻ്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നിങ്ങളോടു ഞാൻ പങ്കിടാറുള്ളതാണ്. അത് കൊണ്ടാണ് ഇതും പങ്കുവെക്കുന്നത്. നിങ്ങളോടല്ലാതെ മറ്റാരോടാണ് താൻ ഇതൊക്കെ പറയുക. വീട് പണി ചെറുതായിട്ട് പോലും കാണിക്കുന്നത് അതാണെന്നും മേഘ്‌ന പറയുന്നു. ഓൺലൈനിലൂടെയാണ് കുറച്ചു സാധനങ്ങൾ വാങ്ങിയതെന്നും വർക്കൊക്കെ കഴിഞ്ഞതിന് ശേഷം അടുത്ത വീഡിയോയിൽ കാണിക്കാമെന്നും മേഘ്ന പറഞ്ഞു.